77 ദിവസം നീണ്ട ചിത്രീകരമായിരുന്നു രാജസ്ഥാനില്‍. ചിത്രത്തിന്റെ രണ്ടു ഘട്ട ങ്ങള്‍ പൂര്‍ത്തിയാക്കി അവസാന ഘട്ട ചിത്രീകരണം മേയില്‍ ചെന്നൈയിലെ ഗോ കുലം സ്റ്റു ഡിയോസിലാണ് നടക്കുന്നത്.
മോഹന്‍ലാല്‍ നായകനാകുന്ന ലിജോ ജോസ് പെല്ലിശ്ശേരി ചിത്രം മലൈക്കോട്ടൈ വാലിബന്‍ രാജസ്ഥാനി ലെ ഷെഡ്യൂള്‍ പൂര്‍ത്തിയാക്കി. 77 ദിവസം നീണ്ട ചിത്രീകരമായിരുന്നു രാജസ്ഥാനില്‍. ചിത്രത്തിന്റെ രണ്ടു ഘട്ടങ്ങള്‍ പൂര്‍ത്തിയാക്കി അവസാന ഘട്ട ചിത്രീകരണം മേയില്‍ ചെന്നൈയിലെ ഗോകുലം സ്റ്റുഡിയോ സിലാണ് നടക്കുന്നത്. ഒരുപാട് പ്രതിസന്ധികള്‍ തരണം ചെയ്ത്, ബുദ്ധിമുട്ടുകള്‍ ഉണ്ടായ ഘട്ടത്തിലും ഒ ത്തൊരുമയോടെ ഷൂട്ടിങ്ങിന്റെ അവസാനഘട്ടം വരെ സഹകരിച്ച അണിയറപ്രവര്‍ത്തകര്‍ ക്ക് ലിജോ ജോസ് പെല്ലിശ്ശേരി നന്ദി പറഞ്ഞു. രാജസ്ഥാന്‍ ലൊക്കേഷനില്‍ നിന്നും ലിജോ പാക്കപ്പ് പറയുന്ന ദൃശ്യ ങ്ങള്‍ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്.
‘നമ്മുടെ മലൈക്കോട്ടൈ വാലിബന്‍ ഒരുപാടു വലിയ തരത്തിലുള്ള നമുക്ക് പെട്ടെന്ന് ഷൂട്ട് ചെയ്‌തെടു ക്കാന്‍ ബുദ്ധിമുട്ടുള്ള സീക്വന്‍സുകളുള്ള ചിത്രമാണ്. രാജസ്ഥാന്‍ പോലെ ഒരു സ്ഥലത്തു വന്നു നമുക്ക തു ഷൂട്ട് ചെയ്‌തെടുക്കണമായിരുന്നു. അത് വിജയകരമായി പൂര്‍ത്തിയാക്കി എന്നുള്ളത് ഞാന്‍ ഇവിടെ പറഞ്ഞു കൊള്ളട്ടെ. നമുക്ക് പ്രശ്‌നങ്ങളും ബുദ്ധിമുട്ടുകളും ഇല്ലാതിരിന്നിട്ടില്ല. അതൊക്കെ തരണം ചെ യ്തു നമ്മള്‍ ഷെഡ്യൂള്‍ വിജയകരമായി പൂര്‍ത്തിയാക്കി എന്നുള്ളതിലാണ് നമ്മളെല്ലാപേരും സന്തോഷി ക്കുന്നത്. നിങ്ങള്‍ക്കെല്ലാവര്‍ക്കും എന്റെ ഹൃദയം നിറഞ്ഞ നന്ദി. ഈ സിനിമയുടെ ഭാഗമായ എല്ലാപേര്‍ ക്കും നന്ദി’- ലിജോ പറഞ്ഞു. ഒപ്പം രാജസ്ഥാനില്‍ ഇത്രയും നാള്‍ ചെലവിട്ട കാരണം ഹിന്ദിയില്‍ സംസാ രിച്ചപ്പോള്‍ തന്റെ ഹിന്ദി ഭാഷ കൂടുതല്‍ മെച്ചപ്പെടാന്‍ ഈ ചിത്രീകരണം കൊണ്ട് സാധിച്ചുവെന്നും കൂട്ടി ച്ചേര്‍ത്തു.
വിദേശതാരങ്ങള്‍ അടക്കം വമ്പന്‍ താരനിരയാണ് ചിത്രത്തിലുള്ളത്. ഷിബു ബേബി ജോണിന്റെ ജോണ്‍ മേരി ക്രിയേറ്റിവ് ലിമിറ്റഡിനൊപ്പം കൊച്ചുമോന്റെ സെഞ്ച്വറി ഫിലി ംസ് ,അനൂപിന്റെ മാക്‌സ് ലാബ് സിനിമാസ്, ആമേന്‍ മൂവി മൊണാസ്ട്രി എന്നിവര്‍ ചേര്‍ന്നാണ് നിര്‍മ്മാണം. പി എസ്സ് റഫീക്കിന്റേതാണ് തിരക്കഥ. സംഗീതം പ്രശാന്ത് പിള്ള, ഛായാഗ്രഹണം മധു നീലകണ്ഠന്‍,ചീഫ് അസ്സോസിയേറ്റ് ഡയറക്ടര്‍ ടിനു പാപ്പച്ചന്‍.
മസ്കത്ത്: സാമൂഹിക, സാംസ്‌കാരിക, വിദ്യാഭ്യാസ, ജീവകാരുണ്യ മേഖലകളിൽ ശ്രദ്ധേയമായ സംഭാവനകൾ നൽകുന്ന വ്യക്തിത്വങ്ങളെ ആദരിക്കുന്നതിനായി റൂവി മലയാളി അസോസിയേഷൻ (RMA)…
പി.കെ സജിത് കുമാര്‍ : കേരളത്തിന്റെ സമ്പത് ഘടനയിൽ തന്നെ ഒരു മാറ്റം കൊണ്ടുവരുന്നതിന്റെ തുടക്കമായി കാണുന്നുണ്ട്. പ്രത്യേകിച്ച് മരിടൈം…
ഫൈസൽ ആലുവ ആർ എം എ പ്രസിഡന്റ് ആഗോളവൽക്കരണത്തിന്റെ കാലത്ത് രാജ്യങ്ങളുടെ അതിർത്തികൾ ഭൗമപരമായ രേഖകളായി മാത്രം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോഴും, ജനാധിപത്യാവകാശങ്ങൾ…
മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ…
ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…
റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…
This website uses cookies.