ഷാർജ : എമിറേറ്റിലെ പൊതു സുരക്ഷാ നിലയിൽ പൂർണ സംതൃപ്തി രേഖപ്പെടുത്തി ജനങ്ങൾ. സ്റ്റാറ്റിസ്റ്റിക്സ് ആൻഡ് കമ്യൂണിറ്റി ഡവലപ്മെന്റ് വകുപ്പിന്റെ സമീപകാല സർവേയിലാണ് ജനങ്ങളുടെ വിശ്വാസവും സുരക്ഷാ അനുഭവങ്ങളും തെളിയിച്ചത്.
പൊതു സുരക്ഷ സംബന്ധിച്ച കാര്യങ്ങളിൽ 99.7% പേരും സംതൃപ്തരാണെന്ന് സർവേ വ്യക്തമാക്കുന്നു. ക്രമസമാധാനവും നിയമ നടപ്പാക്കലും കാര്യക്ഷമമായി നടക്കുന്നതിൽ ജനങ്ങൾ പൂർണ വിശ്വാസം പുലർത്തുന്നു.
പോലീസ് സേനയുടെ സേവനം മികച്ചതാണെന്ന് 97% പേർ അഭിപ്രായപ്പെട്ടു. പകൽ സമയത്ത് ഷാർജ സുരക്ഷിതമാണെന്ന് 99.7% പേരും, രാത്രികാലങ്ങളിൽ വീടുകളും പൊതു സ്ഥലങ്ങളും സുരക്ഷിതമാണെന്ന് 99.3% പേരും അഭിപ്രായപ്പെട്ടു.
രാത്രിയിൽ സുരക്ഷിതമായി സഞ്ചരിക്കാമെന്ന് വിശ്വസിക്കുന്നവരുടെ ശതമാനം 98.6% ആണ്. പൊതുഗതാഗതം ഉപയോഗിക്കുമ്പോഴും സ്വകാര്യ വാഹനമോടിക്കുമ്പോഴും തികഞ്ഞ സുരക്ഷാനുഭവം ലഭിക്കുന്നുവെന്ന് 98.6% പേരും പറഞ്ഞു.
പോലീസ് സ്റ്റേഷനുകൾക്കെതിരെ 96.7% പേർക്കും വിശ്വാസമുണ്ടെന്ന് സർവേ സൂചിപ്പിക്കുന്നു.
ഈ മികച്ച ഫലത്തിന് പ്രധാന കാരണം ഭരണനേതൃത്വത്തിന്റെ ശക്തമായ പിന്തുണയാണെന്ന് ഷാർജ പൊലീസ് അറിയിച്ചു. “പോലീസ് സേവനങ്ങൾ മെച്ചപ്പെടുത്താനും ജനങ്ങളുമായി ശക്തമായ ബന്ധം നിലനിർത്താനും ഭരണം നൽകുന്ന പിന്തുണ നിർണായകമാണ്,” എന്നു ഷാർജ പൊലീസ് കമാൻഡർ ഇൻ ചീഫ് മേജർ ജനറൽ അബ്ദുല്ല മുബാറക്ക് ബിൻ അമേർ പറഞ്ഞു.
ഫൈസൽ ആലുവ ആർ എം എ പ്രസിഡന്റ് ആഗോളവൽക്കരണത്തിന്റെ കാലത്ത് രാജ്യങ്ങളുടെ അതിർത്തികൾ ഭൗമപരമായ രേഖകളായി മാത്രം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോഴും, ജനാധിപത്യാവകാശങ്ങൾ…
മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ…
ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…
റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…
മസ്‌കത്ത് ∙ ഒമാൻ ദേശീയദിനാഘോഷത്താടനുബന്ധിച്ച് മസ്‌കത്ത് ഇന്ത്യൻ എംബസി ഇന്ന് അവധിയായിരിക്കുമെന്ന് അധികൃതർ അറിയിച്ചു. കോൺസുലാർ സേവനങ്ങൾക്ക് 98282270 എന്ന…
മസ്‌കത്ത്: ഒമാൻ ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു. 2026 ജനുവരി 15 മുതൽ മാർച്ച്…
This website uses cookies.