News

ഷാർജ രാജ്യാന്തര പുസ്തകോത്സവത്തിന് തിരി തെളിഞ്ഞു.

ഷാർജ ∙ രാജ്യാന്തര പുസ്തകോൽസവത്തിന്റെ ഉദ്ഘാടനം സുപ്രീം കൗൺസിൽ അംഗവും ഷാർജ ഭരണാധികാരിയുമായ ഷെയ്ഖ് ഡോ. സുൽത്താൻ ബിൻ മുഹമ്മദ് അൽ ഖാസിമി നിർവഹിച്ചു. പൊതുജനങ്ങൾക്ക് ഇന്നു മുതലാണ് പ്രവേശനം.

വിവിധ വിഭാഗങ്ങളിലായി ഒന്നരക്കോടിയിലധികം പുസ്തകങ്ങൾ മേളയിലുണ്ട്.  83 രാജ്യങ്ങളിൽ നിന്ന് 1576 പ്രസിദ്ധീകരണ ശാലകളും പങ്കെടുക്കും. 13 വരെയാണ് മേള. കോവിഡ് മൂലം പ്രതിസന്ധിയിലായിരുന്ന രാജ്യാന്തര പുസ്തകമേളകൾക്കും അറബ് ലോകത്തെ പുസ്തക വിപണിക്കും  പുത്തനുണർവുണ്ടാകുമെന്ന പ്രതീക്ഷയിലാണ് സംഘാടകരായ ഷാർജ ബുക് അതോറിറ്റി.  ഇന്ത്യൻ ഉപഭൂഖണ്ഡത്തിൽ നിന്നുള്ള പ്രമുഖരുടെ സാന്നിധ്യം കൊണ്ടും മേള ശ്രദ്ധേയമാകും.


ഇന്ത്യ, പാക്കിസ്ഥാൻ, ശ്രീലങ്ക എന്നിവിടങ്ങളിൽ നിന്നുള്ള അവാർഡ് ജേതാക്കളായ എഴുത്തുകാരും മാധ്യമപ്രവർത്തകരും ഉൾപ്പെടെ 14 പേർ പങ്കെടുക്കും. ഇന്ത്യൻ –ഇംഗ്ലിഷ് എഴുത്തുകാരൻ അമിതാവ് ഘോഷ്, ചേതൻ ഭഗത്, രവീന്ദർ സിങ്, മുതിർന്ന മാധ്യമപ്രവർത്തകനും എഴുത്തുകാരനുമായ വീർ സംഘ് വി, അർഫീൻ ഖാൻ, സംരംഭകൻ ഹർഷ് മരിവാല, പ്രണയ് ലാൽ എന്നിവരും മലയാളത്തിൽ നിന്ന് കവി മനോജ് കുറൂർ, നോവലിസ്റ്റ് പി. എഫ്. മാത്യൂസ്, ലോകസഞ്ചാരിയും മാധ്യമപ്രവർത്തകനും സംരംഭകനുമായ സന്തോഷ് ജോർജ് കുളങ്ങര എന്നിവർ  പങ്കെടുക്കും.

പാക്കിസ്ഥാൻ എഴുത്തുകാരിയും  ചരിത്രകാരിയുമായ ഡോ.അർഫ സായദ സെഹ്റ, അവൈസ് ഖാൻ എന്നിവരും ശ്രീലങ്കയിൽ നിന്ന് 13 വയസ്സുള്ള പ്രസംഗകനും ടോളറൻസ് ഫോർ ഹാപ്പിനസ് എന്ന പുസ്തകത്തിന്റെ രചയിതാവുമായ സനിത്ത് എന്നിവരുമെത്തും. സനിത്താണ് ഇത്തവണ അതിഥിയായെത്തുക. പുസ്തക പ്രകാശനങ്ങൾ, സെമിനാറുകൾ, ചർച്ചകൾ തുടങ്ങിയവയും ഉണ്ടാകും. രാവിലെ 10 മുതൽ രാത്രി 10 വരെയാണ് പ്രവേശനം. വെള്ളിയാഴ്ച വൈകിട്ട് നാലു മുതൽ രാത്രി 11 വരെ. പ്രവേശനം സൗജന്യമാണെങ്കിലും ഓൺലൈൻ വഴി റജിസ്ട്രേഷൻ നടത്തണം.

The Gulf Indians

Recent Posts

വിനോദ് ഭാസ്കർ അനുസ്മരണവും രക്തദാന ക്യാമ്പും ബ്ലഡ് ഡോണേഴ്സ് ഒമാൻ സംഘടിപ്പിച്ചു

മസ്‌കറ്റ്: We Help Blood Donor’s Oman ന്റെ നേതൃത്വത്തിൽ, ബ്ലഡ് ഡോണേഴ്സ് കേരളയുടെ സ്ഥാപകനും പ്രസിഡന്റുമായിരുന്ന വിനോദ് ഭാസ്കറിന്റെ…

2 months ago

റൂവി മലയാളി അസോസിയേഷൻ വനിതാ വിങിന്റെ നേതൃത്വത്തിൽ ഓണാഘോഷ കമ്മിറ്റി രൂപീകരിച്ചു

മസ്‌ക്കറ്റ്: ഒമാനിലെ റൂവി മലയാളി അസോസിയേഷന്റെ ഭാഗമായി പ്രവർത്തിക്കുന്ന വനിതാ വിങിന്റെ നേതൃത്വത്തിൽ അനന്തപുരി ഹോട്ടലിൽ പ്രത്യേക യോഗം നടത്തി.…

2 months ago

സ്വാതന്ത്ര്യ ദിനത്തോട് അനുബന്ധിച്ച് റൂവി മലയാളി അസോസിയേഷൻ ആരോഗ്യാവബോധ ക്ലാസും സൗജന്യ മെഡിക്കൽ ചെക്കപ്പും സംഘടിപ്പിക്കുന്നു

മസ്‌ക്കത്ത്: ഇന്ത്യയുടെ 78-ാമത് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് റൂവി മലയാളി അസോസിയേഷനും ദാർസൈറ്റ് ലൈഫ് ലൈൻ ഹോസ്പിറ്റലും സംയുക്തമായി ആരോഗ്യ അവബോധ…

2 months ago

12ാമത് തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു

തൃപ്പൂണിത്തുറ: പാറക്കടത്തു കോയിക്കൽ ട്രസ്റ്റ് നടത്തുന്ന 12ാമത് "തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ" പ്രഖ്യാപിച്ചു. വായ്‌പ്പാട്ട് വിഭാഗത്തിൽ പ്രൊഫ. തുളസി…

2 months ago

ദുബൈ: ഇന്ത്യയിലേക്ക് എൽ.എൻ.ജി എത്തിക്കാൻ അഡ്നോക് ഗ്യാസ്, ഹിന്ദുസ്ഥാൻ പെട്രോളിയം തമ്മിൽ കരാർ

ദുബൈ ∙ ദ്രവീകൃത പ്രകൃതി വാതകം (എൽ.എൻ.ജി) ഇന്ത്യയിലേക്ക് എത്തിക്കുന്നതിനായി യു.എ.ഇയിലെ അബൂദബിയിലെ ഓയിൽ കമ്പനിയായ അഡ്നോക് ഗ്യാസ്യും ഇന്ത്യയിലെ…

2 months ago

മനാമ: യു.എസ് അംബാസഡറുമായി ശൂര കൗൺസിൽ ചെയർമാനുടെ കൂടിക്കാഴ്ച

മനാമ : ശൂര കൗൺസിൽ ചെയർമാൻ അലി ബിൻ സാലിഹ് അൽ സാലിഹ്, സ്ഥാനം ഒഴിയുന്ന അമേരിക്കൻ അംബാസഡർ സ്റ്റീവൻ…

2 months ago

This website uses cookies.