Breaking News

ഷാർജ എക്‌സ്‌പോ സെന്ററിൽ ബലി പെരുന്നാൾ വിപണനമേളക്ക് തുടക്കം

ഷാർജ: ബലി പെരുന്നാളിനെ സ്വാഗതം ചെയ്ത് ഷാർജ എക്‌സ്‌പോ സെന്റർ, അൽ താവൂനിൽ വിപണനമേള ആരംഭിച്ചു. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള മലയാളികൾ ഉൾപ്പെടെ പ്രവാസികൾക്ക് പെരുന്നാൾ ഷോപ്പിംഗിനും വിനോദത്തിനും ആകർഷകത്വം നിറഞ്ഞ ഒരു അനുഭവമാണ് ഈ മേള നൽകുന്നത്.

ലോകോത്തര ബ്രാൻഡുകളുടെ ഉൽപ്പന്നങ്ങൾ അത്യന്തം കുറവ് വിലയ്ക്ക് ലഭ്യമാകുന്നതാണ് മേളയുടെ പ്രധാന ആകർഷണം. തുണിത്തരങ്ങൾ, പാദരക്ഷകൾ, സുഗന്ധദ്രവ്യങ്ങൾ, ബാഗുകൾ തുടങ്ങിയ വിസ്തൃതമായ ഉൽപ്പന്നങ്ങളും പ്രദർശനത്തിനുണ്ട്.

ജൂൺ 15 വരെ നീണ്ടുനിൽക്കുന്ന മേളയിൽ കുട്ടികൾക്കായി പ്രത്യേക വിനോദ പരിപാടികളും ഒരുക്കിയിട്ടുണ്ട്.
പ്രവേശനം സൗജന്യമാണ്.

സമയം:

  • വെള്ളിയാഴ്ചകൾ: വൈകിട്ട് 3 മുതൽ രാത്രി 12 വരെ
  • മറ്റ് ദിവസങ്ങൾ: രാവിലെ 11 മുതൽ രാത്രി 12 വരെ

പെരുന്നാൾ ഷോപ്പിംഗിനും കുടുംബസമേതം സമയം ചെലവിടാനും ഈ മേള അതുല്യ അവസരമാണ്.

The Gulf Indians

Recent Posts

മലയാള ഭാഷാ–വിദ്യാഭ്യാസ രംഗത്തെ സമഗ്ര സംഭാവനകൾക്ക് ബിനു കെ. സാമിന് ആർ.എം.എ കേരളീയം പുരസ്‌കാരം

മസ്കത്ത്: സാമൂഹിക, സാംസ്‌കാരിക, വിദ്യാഭ്യാസ, ജീവകാരുണ്യ മേഖലകളിൽ ശ്രദ്ധേയമായ സംഭാവനകൾ നൽകുന്ന വ്യക്തിത്വങ്ങളെ ആദരിക്കുന്നതിനായി റൂവി മലയാളി അസോസിയേഷൻ (RMA)…

2 weeks ago

കേരള ബജറ്റ്

പി.കെ സജിത് കുമാര്‍  : കേരളത്തിന്റെ സമ്പത് ഘടനയിൽ തന്നെ ഒരു മാറ്റം കൊണ്ടുവരുന്നതിന്റെ തുടക്കമായി കാണുന്നുണ്ട്. പ്രത്യേകിച്ച് മരിടൈം…

3 weeks ago

പ്രവാസികളുടെ വോട്ടവകാശം: അതിർത്തികൾക്കപ്പുറം കേൾക്കേണ്ട ശബ്ദങ്ങൾ

ഫൈസൽ ആലുവ ആർ എം എ പ്രസിഡന്റ് ആഗോളവൽക്കരണത്തിന്റെ കാലത്ത് രാജ്യങ്ങളുടെ അതിർത്തികൾ ഭൗമപരമായ രേഖകളായി മാത്രം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോഴും, ജനാധിപത്യാവകാശങ്ങൾ…

4 months ago

റൂവി മലയാളി അസോസിയേഷൻ – 2026–2028 കാലയളവിലേക്കുള്ള പുതിയ ഭാരവാഹികൾ തെരെഞ്ഞെടുത്തു

മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ…

4 months ago

ചരക്കുവാഹന നിയന്ത്രണം : എമിറേറ്റ്സ് റോഡിലെ അപകടങ്ങൾ ഗണ്യമായി കുറഞ്ഞു

ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…

8 months ago

ആഡംബരത്തിന് പുതിയ മാതൃകയാകാൻ റാസൽഖൈമ വിമാനത്താവളം

റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…

8 months ago

This website uses cookies.