Breaking News

‘ശ്വാസം പരിശോധിക്കാനെന്ന പേരില്‍ സ്വകാര്യഭാഗങ്ങളില്‍ സ്പര്‍ശിച്ചു’ ; ബ്രിജ് ഭൂഷനെതിരെ താരങ്ങളുടെ മൊഴി

ശ്വാസം പരിശോധിക്കാനെന്ന വ്യാജേന ശരീരഭാഗങ്ങളില്‍ സ്പര്‍ശിച്ചു എന്നാണ് മൊഴി. നിരവധി തവണ വിവിധയിടങ്ങളില്‍ വെച്ച് ലൈംഗികാതിക്രമം നേരിട്ടു എന്നും പുറ ത്തുവന്ന മൊഴിയിലുണ്ട്. ബ്രിജ് ഭൂഷനെതിരെ ഏഴ് ഗുസ്തി താ രങ്ങളാണ് കൊണാട്ട് പ്ലേസ് പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയത്. ഇതില്‍ ഒരു താരം പ്രായപൂര്‍ത്തി യാകാത്ത പെണ്‍കുട്ടിയാണ്

ന്യൂഡല്‍ഹി : ഗുസ്തി ഫെഡറേഷന്‍ അധ്യക്ഷനും ബിജെപി എംപിയുമായ ബ്രിജ് ഭൂഷന്‍ ശരണ്‍ സിങി നെതിരെ ഗുരുതര ആരോപണങ്ങളുമായി ഗുസ്തി താരങ്ങള്‍. പരിശീലനത്തിനിടെ സ്വകാര്യ ഭാഗങ്ങളില്‍ സ്പര്‍ശിച്ചതായി താരങ്ങള്‍ മൊഴി നല്‍കി. രണ്ട് മുതിര്‍ന്ന താരങ്ങള്‍ നല്‍കിയ മൊഴിയാണ് ഇപ്പോള്‍ പുറ ത്തു വന്നിരിക്കുന്നത്.

ഇതുവരെ 4 പേരുടെ മൊഴി രേഖപ്പെടുത്തിയെന്ന് പൊലീസ് കഴിഞ്ഞദിവസം കോടതിയെ അറിയിച്ചിരു ന്നു. ശ്വാസം പരിശോധിക്കാനെന്ന വ്യാജേന ശരീരഭാഗങ്ങളില്‍ സ്പ ര്‍ശിച്ചു എന്നാണ് മൊഴി. നിരവധി തവ ണ വിവിധയിടങ്ങളില്‍ വെച്ച് ലൈംഗികാതിക്രമം നേരിട്ടു എന്നും പുറത്തുവന്ന മൊഴിയിലുണ്ട്. ബ്രിജ് ഭൂ ഷനെതിരെ ഏഴ് ഗുസ്തി താ രങ്ങളാണ് കൊണാട്ട് പ്ലേസ് പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയത്. ഇതി ല്‍ ഒരു താരം പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയാണ്.

പരാതിക്ക് പിന്നാലെ ഏഴ് താരങ്ങ ളുടേയും മൊഴി രേഖപ്പെടുത്തിയെന്ന് പൊലീസ് സുപ്രീം കോടതിയെ അറിയിച്ചിരുന്നു. ഇതില്‍ രണ്ട് പേരുടെ മൊഴിയാണ് ഇപ്പോള്‍ പുറത്തു വന്നിരിക്കുന്നത്. മജിസ്ട്രേറ്റിന് മുന്നില്‍ മൊഴി രേഖപ്പെടുത്താത്ത കാര്യം കഴിഞ്ഞ ദിവസം താരങ്ങള്‍ സുപ്രീം കോടതിയില്‍ ബോധിപ്പി ച്ചിരുന്നു. മജിസ്ട്രേറ്റിന്റെ സമയം തേടിയിട്ടുണ്ടെന്നാണ് ഇക്കാര്യത്തില്‍ പൊലീസ് നല്‍കിയ മറുപടി.

ബ്രിജ് ഭൂഷണെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ടു കൊണ്ടുള്ള ഗുസ്തി താരങ്ങളുടെ സമരം 13 ദിവസം പിന്നിട്ടു. പോക്‌സോ വകുപ്പുകളടക്കം ചുമത്തി കേസെടുത്തിട്ടും പൊലീസ് ഇതുവരെ ബ്രിജ് ഭൂഷണെ ചോദ്യം ചെയ്തിട്ടില്ല. പ്രതിഷേധം ശക്തമായിക്കൊണ്ടിരിക്കുന്ന സാഹചര്യത്തിലും പരാതിക്കാരുടെ മൊഴി മാത്രമെടുത്ത പൊലീസ്, പ്രാഥമിക അന്വേഷണം നടക്കുന്നുവെന്ന് മാത്രമാണ് പറയുന്നത്. ഗുസ്തി താരങ്ങ ള്‍ക്ക് പിന്തുണ നല്‍കികൊണ്ട് രാഷ്ട്രീയ പ്രമുഖരടക്കം നിരവധി പേര്‍ രംഗത്ത് വന്നിരു ന്നു.

The Gulf Indians

Recent Posts

കേരള ബജറ്റ്

പി.കെ സജിത് കുമാര്‍  : കേരളത്തിന്റെ സമ്പത് ഘടനയിൽ തന്നെ ഒരു മാറ്റം കൊണ്ടുവരുന്നതിന്റെ തുടക്കമായി കാണുന്നുണ്ട്. പ്രത്യേകിച്ച് മരിടൈം…

1 day ago

പ്രവാസികളുടെ വോട്ടവകാശം: അതിർത്തികൾക്കപ്പുറം കേൾക്കേണ്ട ശബ്ദങ്ങൾ

ഫൈസൽ ആലുവ ആർ എം എ പ്രസിഡന്റ് ആഗോളവൽക്കരണത്തിന്റെ കാലത്ത് രാജ്യങ്ങളുടെ അതിർത്തികൾ ഭൗമപരമായ രേഖകളായി മാത്രം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോഴും, ജനാധിപത്യാവകാശങ്ങൾ…

3 months ago

റൂവി മലയാളി അസോസിയേഷൻ – 2026–2028 കാലയളവിലേക്കുള്ള പുതിയ ഭാരവാഹികൾ തെരെഞ്ഞെടുത്തു

മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ…

3 months ago

ചരക്കുവാഹന നിയന്ത്രണം : എമിറേറ്റ്സ് റോഡിലെ അപകടങ്ങൾ ഗണ്യമായി കുറഞ്ഞു

ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…

7 months ago

ആഡംബരത്തിന് പുതിയ മാതൃകയാകാൻ റാസൽഖൈമ വിമാനത്താവളം

റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…

7 months ago

ഒമാൻ ദേശീയദിനം: ഇന്ത്യൻ എംബസി ഇന്ന് അവധി

മസ്‌കത്ത് ∙ ഒമാൻ ദേശീയദിനാഘോഷത്താടനുബന്ധിച്ച് മസ്‌കത്ത് ഇന്ത്യൻ എംബസി ഇന്ന് അവധിയായിരിക്കുമെന്ന് അധികൃതർ അറിയിച്ചു. കോൺസുലാർ സേവനങ്ങൾക്ക് 98282270 എന്ന…

7 months ago

This website uses cookies.