Breaking News

ശൈത്യകാലം വരവായി; വീടിനുള്ളിൽ വിറക് കൂട്ടി തീ കായുന്നത് ഒഴിവാക്കണമെന്ന് സൗദി ആരോഗ്യ മന്ത്രാലയം..

 റിയാദ് :  സൗദി അറേബ്യയിൽ ശൈത്യകാലം അടുത്തതോടെ തീ കായുന്ന പതിവ് പലരും അവലംബിക്കാറുണ്ട്. എന്നാൽ, വീടിനുള്ളിൽ വിറക് കൂട്ടി തീ കായുന്നത് ഗുരുതര ആരോഗ്യ പ്രശ്‌നങ്ങൾക്ക് കാരണമാകുമെന്ന് സൗദി ആരോഗ്യ മന്ത്രാലയം മുന്നറിയിപ്പ് നൽകി.
വിറക് കത്തിക്കുന്നത് മൂലം ഉണ്ടാകുന്ന പുകയിൽ വിഷമയമായ കാർബൺ മോണോക്സൈഡ് അടങ്ങിയിരിക്കുന്നു. ഇത് ആസ്ത്മ, ചുമ, കഫക്കെട്ട്, ശ്വാസംമുട്ടൽ, തുമ്മൽ, ഹൃദയാഘാതം തുടങ്ങിയ ഗുരുതര ആരോഗ്യ പ്രശ്‌നങ്ങൾക്ക് കാരണമാകും. പ്രത്യേകിച്ച്, ആസ്തമ രോഗികളും പ്രായമായവരും  പ്രത്യാഘാതങ്ങൾക്ക് കൂടുതൽ സാധ്യതയുണ്ട്
വീടിനുള്ളിൽ വിറക് കത്തിക്കുന്നത് ഒഴിവാക്കണമെന്ന് മന്ത്രാലയം നിർദേശിച്ചു.  വായുസഞ്ചാരം ഉറപ്പാക്കുന്ന സ്ഥലങ്ങളിൽ മാത്രം തീ കായ്ക്കുക. കാർബൺ മോണോക്സൈഡ് ഡിറ്റക്ടറുകൾ സ്ഥാപിക്കുന്നത് കാർബൺ മോണോക്സൈഡ് വാതകത്തിന്റെ അളവ് നിരീക്ഷിക്കാൻ സഹായിക്കും. അലർജി ബാധിതർക്ക് പ്രത്യേക ശ്രദ്ധ ആവശ്യമാണെന്നും മന്ത്രാലയം അറിയിച്ചു.സൗദിയിൽ ശൈത്യകാലത്ത് തീ കായുന്നത് ഒരു പാരമ്പര്യമാണ്. എന്നാൽ, ആരോഗ്യ പ്രശ്‌നങ്ങളെക്കുറിച്ച് ബോധവാൻമാരാകേണ്ടത് അത്യാവശ്യമാണ്. ആധുനിക സൗകര്യങ്ങൾ ഉപയോഗിച്ച് തണുപ്പിൽ നിന്ന് രക്ഷനേടുന്നതാണ് കൂടുതൽ സുരക്ഷിതം.

The Gulf Indians

Recent Posts

മലയാള ഭാഷാ–വിദ്യാഭ്യാസ രംഗത്തെ സമഗ്ര സംഭാവനകൾക്ക് ബിനു കെ. സാമിന് ആർ.എം.എ കേരളീയം പുരസ്‌കാരം

മസ്കത്ത്: സാമൂഹിക, സാംസ്‌കാരിക, വിദ്യാഭ്യാസ, ജീവകാരുണ്യ മേഖലകളിൽ ശ്രദ്ധേയമായ സംഭാവനകൾ നൽകുന്ന വ്യക്തിത്വങ്ങളെ ആദരിക്കുന്നതിനായി റൂവി മലയാളി അസോസിയേഷൻ (RMA)…

2 weeks ago

കേരള ബജറ്റ്

പി.കെ സജിത് കുമാര്‍  : കേരളത്തിന്റെ സമ്പത് ഘടനയിൽ തന്നെ ഒരു മാറ്റം കൊണ്ടുവരുന്നതിന്റെ തുടക്കമായി കാണുന്നുണ്ട്. പ്രത്യേകിച്ച് മരിടൈം…

3 weeks ago

പ്രവാസികളുടെ വോട്ടവകാശം: അതിർത്തികൾക്കപ്പുറം കേൾക്കേണ്ട ശബ്ദങ്ങൾ

ഫൈസൽ ആലുവ ആർ എം എ പ്രസിഡന്റ് ആഗോളവൽക്കരണത്തിന്റെ കാലത്ത് രാജ്യങ്ങളുടെ അതിർത്തികൾ ഭൗമപരമായ രേഖകളായി മാത്രം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോഴും, ജനാധിപത്യാവകാശങ്ങൾ…

4 months ago

റൂവി മലയാളി അസോസിയേഷൻ – 2026–2028 കാലയളവിലേക്കുള്ള പുതിയ ഭാരവാഹികൾ തെരെഞ്ഞെടുത്തു

മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ…

4 months ago

ചരക്കുവാഹന നിയന്ത്രണം : എമിറേറ്റ്സ് റോഡിലെ അപകടങ്ങൾ ഗണ്യമായി കുറഞ്ഞു

ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…

8 months ago

ആഡംബരത്തിന് പുതിയ മാതൃകയാകാൻ റാസൽഖൈമ വിമാനത്താവളം

റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…

8 months ago

This website uses cookies.