റിയാദ് : സൗദിയിൽ ഒരാഴ്ചയ്ക്കിടെ വിവിധ രാജ്യക്കാരായ 20,896 നിയമലംഘകർ അറസ്റ്റിലായി. ഇതിൽ 11,930 പേർ താമസ കുടിയേറ്റ നിയമം ലംഘിച്ചവരും 5,649 പേർ നുഴഞ്ഞുകയറ്റക്കാരും 3,317 പേർ തൊഴിൽ നിയമം ലംഘിച്ചവരുമാണ്. 1374 പേർ അനധികൃതമായി രാജ്യത്ത് പ്രവേശിച്ചവരാണ്. ഇവരിൽ 98 ശതമാനവും യെമൻ, ഇത്യോപ്യൻ പൗരന്മാരാണ്.
ശേഷിക്കുന്ന 2 ശതമാനം പേർ ഇന്ത്യ ഉൾപ്പെടെ മറ്റു രാജ്യക്കാരും. നിയമലംഘകർക്ക് ജോലിയോ അഭയമോ നൽകുന്നവർക്ക് 15 വർഷം തടവും 10 ലക്ഷം റിയാൽ പിഴയുമാണ് ശിക്ഷ. നിയമലംഘകരെക്കുറിച്ച് മക്ക, റിയാദ് കിഴക്കൻ മേഖലാ പ്രദേശങ്ങളിലുള്ളവർ 911 നമ്പറിലും മറ്റു പ്രദേശത്തുള്ളവർ 999, 996 നമ്പറിലും അറിയിക്കണമെന്നും ആഭ്യന്തര മന്ത്രാലയം അഭ്യർഥിച്ചു.
ഫൈസൽ ആലുവ ആർ എം എ പ്രസിഡന്റ് ആഗോളവൽക്കരണത്തിന്റെ കാലത്ത് രാജ്യങ്ങളുടെ അതിർത്തികൾ ഭൗമപരമായ രേഖകളായി മാത്രം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോഴും, ജനാധിപത്യാവകാശങ്ങൾ…
മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ…
ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…
റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…
മസ്കത്ത് ∙ ഒമാൻ ദേശീയദിനാഘോഷത്താടനുബന്ധിച്ച് മസ്‌കത്ത് ഇന്ത്യൻ എംബസി ഇന്ന് അവധിയായിരിക്കുമെന്ന് അധികൃതർ അറിയിച്ചു. കോൺസുലാർ സേവനങ്ങൾക്ക് 98282270 എന്ന…
മസ്കത്ത്: ഒമാൻ ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു. 2026 ജനുവരി 15 മുതൽ മാർച്ച്…
This website uses cookies.