Breaking News

ശിവസേന പിളര്‍പ്പിലേക്ക് ; ഏക്നാഥ് ഷിന്‍ഡെക്ക് പിന്തുണ അറിയിച്ച് 34 വിമത എംഎല്‍എമാര്‍

മഹാരാഷ്ട്രയില്‍ ഭരണപ്രതിസന്ധി തുടരവെ ശിവസേന പിളര്‍പ്പിലേക്ക്. ശിവസേന വിമ ത നേതാവ് ഏക്നാഥ് ഷിന്‍ഡെക്ക് പിന്തുണ പ്രഖ്യാപിച്ച് 34 എംഎല്‍എമാര്‍ മഹാ രാ ഷ്ട്ര ഗവര്‍ണര്‍ക്കും ഡെപ്യൂട്ടി സ്പീക്കര്‍ക്കും കത്ത് നല്‍കി. ഏക് നാഥ് ഷിന്‍ഡെയെ വിമ ത വിഭാഗം പുതിയ നിയമസഭ കക്ഷി നേതാവായി പ്രഖ്യാപിച്ചു.

ഗുവാഹത്തി : മഹാരാഷ്ട്രയില്‍ ഭരണപ്രതിസന്ധി തുടരവെ ശിവസേന പിളര്‍പ്പിലേക്ക്. ശിവസേന വി മത നേതാവ് ഏക്നാഥ് ഷിന്‍ഡെക്ക് പിന്തുണ പ്രഖ്യാപിച്ച് 34 എംഎല്‍ എമാര്‍ മഹാരാഷ്ട്ര ഗവര്‍ണര്‍ ക്കും ഡെപ്യൂട്ടി സ്പീക്കര്‍ക്കും കത്ത് നല്‍കി. ഏക് നാഥ് ഷിന്‍ഡെയെ വിമത വിഭാഗം പുതിയ നി യമ സഭ കക്ഷി നേതാവായി പ്രഖ്യാപിച്ചു.ഭ ര ത് ഗോഗാബാലെയെ ചീഫ് വിപ്പായി നിയമിച്ചു. ഇത് വ്യക്ത മാക്കി ഡെപ്യൂട്ടി സ്പീക്കര്‍ക്ക് വിമത വിഭാഗം കത്ത് നല്‍ കി.ഗവര്‍ണറുമായി കൂടിക്കാഴ്ച നടത്താന്‍ ഷി ന്‍ഡെ സമയം ചോദിച്ചു.

അതിനിടെ, മുഖ്യമന്ത്രി ഉദ്ദവ് താക്കറെ ഇന്ന് വൈകിട്ട് അഞ്ചിന് വിളിച്ച എം എല്‍എമാരുടെ യോഗം അസാധുവാണെന്ന് ഷിന്‍ഡെ ട്വീറ്റ് ചെയ്തു. ഇതിന് പിന്നാലെയാണ് ഗവര്‍ണര്‍ക്ക് കത്ത് നല്‍കിയത്. ഇതോടെ ശിവസേനയില്‍ പിളര്‍പ്പ് ആസന്നമായി.

മഹാരാഷ്ട്ര ഭരിക്കുന്ന സഖ്യത്തിലെ പ്രധാനിയായ എന്‍സിപി, എത്രയും വേഗം മുംബൈയിലെത്താ ന്‍ എംഎല്‍എമാര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്.2019ല്‍ ഷിന്‍ഡെയെ നി യമസഭാകക്ഷി നേതാവാ യി തെരഞ്ഞെടുത്തതാണെന്നും അത് തുടരുമെന്നും വിമത എംഎല്‍എമാരുടെ കത്തില്‍ പറയു ന്നു. ഭരത് ഗോഗാവ്ലെയെയാണ് ചീഫ് വിപ്പായി ത ങ്ങള്‍ തെരഞ്ഞെടുത്തതെന്നും ശിവസേനക്കാര്‍ തന്നെയാണ് തങ്ങളെന്നും കത്തില്‍ പറയുന്നു.

മഹാരാഷ്ട്ര ബിജെപി മേധാവി ചന്ദ്രകാന്ത് പാട്ടീല്‍ നാല് എംഎല്‍എമാരുമായി ചാര്‍ട്ടേഡ് വിമാനത്തി ല്‍ ഗുവാഹത്തിയിലേക്ക് പുറപ്പെട്ടു. സൂറത്തില്‍ നിന്നാണ് പുറപ്പെട്ടത്. ഇന്ന് അഞ്ച് മണിക്ക് മും ബൈയിലെ പാര്‍ട്ടി യോഗത്തില്‍ പങ്കെടുക്കാനാണ് എംഎല്‍എമാര്‍ക്ക് ശിവസേന അന്ത്യശാസനം നല്‍കിയത്. മന്ത്രി ഏക്നാഥ് ഷിന്‍ഡെയുടെ നേ തൃത്വത്തില്‍ ചില എംഎല്‍എമാര്‍ വിമത നീക്കം നടത്തി അസമില്‍ തങ്ങുന്നതിനിടെയാണ് അന്ത്യശാസനം.

The Gulf Indians

Recent Posts

മലയാള ഭാഷാ–വിദ്യാഭ്യാസ രംഗത്തെ സമഗ്ര സംഭാവനകൾക്ക് ബിനു കെ. സാമിന് ആർ.എം.എ കേരളീയം പുരസ്‌കാരം

മസ്കത്ത്: സാമൂഹിക, സാംസ്‌കാരിക, വിദ്യാഭ്യാസ, ജീവകാരുണ്യ മേഖലകളിൽ ശ്രദ്ധേയമായ സംഭാവനകൾ നൽകുന്ന വ്യക്തിത്വങ്ങളെ ആദരിക്കുന്നതിനായി റൂവി മലയാളി അസോസിയേഷൻ (RMA)…

1 month ago

കേരള ബജറ്റ്

പി.കെ സജിത് കുമാര്‍  : കേരളത്തിന്റെ സമ്പത് ഘടനയിൽ തന്നെ ഒരു മാറ്റം കൊണ്ടുവരുന്നതിന്റെ തുടക്കമായി കാണുന്നുണ്ട്. പ്രത്യേകിച്ച് മരിടൈം…

2 months ago

പ്രവാസികളുടെ വോട്ടവകാശം: അതിർത്തികൾക്കപ്പുറം കേൾക്കേണ്ട ശബ്ദങ്ങൾ

ഫൈസൽ ആലുവ ആർ എം എ പ്രസിഡന്റ് ആഗോളവൽക്കരണത്തിന്റെ കാലത്ത് രാജ്യങ്ങളുടെ അതിർത്തികൾ ഭൗമപരമായ രേഖകളായി മാത്രം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോഴും, ജനാധിപത്യാവകാശങ്ങൾ…

5 months ago

റൂവി മലയാളി അസോസിയേഷൻ – 2026–2028 കാലയളവിലേക്കുള്ള പുതിയ ഭാരവാഹികൾ തെരെഞ്ഞെടുത്തു

മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ…

5 months ago

ചരക്കുവാഹന നിയന്ത്രണം : എമിറേറ്റ്സ് റോഡിലെ അപകടങ്ങൾ ഗണ്യമായി കുറഞ്ഞു

ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…

9 months ago

ആഡംബരത്തിന് പുതിയ മാതൃകയാകാൻ റാസൽഖൈമ വിമാനത്താവളം

റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…

9 months ago

This website uses cookies.