കുവൈത്ത്‌സിറ്റി : കൃത്യമായ ശമ്പളം നല്‍കാത്ത കമ്പനി അധികൃതര്‍ക്ക് എതിരെ നിയമ നടപടി സ്വീകരിക്കുമെന്ന് കുവൈത്ത് ഒന്നാം ഉപപ്രധാനമന്ത്രിയും പ്രതിരോധ-ആഭ്യന്തര വകുപ്പ് മന്ത്രിയുമായ ഷെയ്ഖ് ഫഹദ് യൂസഫ് അല്‍ സബാഹ്. കമ്പനി പ്രതിനിധികളുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് മന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്.
രാജ്യത്തിന്റെ സല്‍പ്പേര് കളയുവാന്‍ ആരെയും അനുവദിക്കില്ല. ‘ചില കമ്പനികള്‍ അവരുടെ തൊഴിലാളികളുടെ വേതനം നല്‍കുന്നതില്‍ കാലതാമസവും പരാജയവും നേരിടുന്നുണ്ട്.
മനുഷ്യാവകാശ ലംഘനമെന്ന നിലയില്‍ ഇത് രാജ്യത്തിന്റെ പ്രശസ്തിക്ക് ഹാനികരമാകുന്നു. രാജ്യത്തിന്റെ പ്രശസ്തി മറ്റെല്ലാറ്റിനും ഉപരിയായതിനാല്‍ ഇത് അനുവദിക്കില്ലെന്ന് മന്ത്രി കുട്ടിച്ചേര്‍ത്തു. മന്ത്രിസഭ തീരുമാനം പ്രകാരം കമ്പനികളിലുള്ള പരിശോധനകള്‍ ശക്തമാക്കാന്‍ അദ്ദേഹം നിര്‍ദ്ദേശിച്ചിട്ടുണ്ട്.എന്നാല്‍, നിയമവും വ്യവസ്ഥകളും അനുസരിച്ച് പ്രവര്‍ത്തിക്കുന്ന
കമ്പനികൾക്ക് എല്ലാ സഹായവും മന്ത്രി വാഗ്ദാനം ചെയ്തിട്ടുണ്ട്. കമ്പിനി പ്രതിനിധികളെ കൂടാതെ പബ്ലിക് അതോറിറ്റി ഫോര്‍ മാന്‍ പവര്‍ ഡയറക്ടര്‍ ജനറല്‍ മര്‍സൂഖ് അല്‍ ഒതെബി സംബന്ധിച്ചിരുന്നു.
മസ്കത്ത്: സാമൂഹിക, സാംസ്‌കാരിക, വിദ്യാഭ്യാസ, ജീവകാരുണ്യ മേഖലകളിൽ ശ്രദ്ധേയമായ സംഭാവനകൾ നൽകുന്ന വ്യക്തിത്വങ്ങളെ ആദരിക്കുന്നതിനായി റൂവി മലയാളി അസോസിയേഷൻ (RMA)…
പി.കെ സജിത് കുമാര്‍ : കേരളത്തിന്റെ സമ്പത് ഘടനയിൽ തന്നെ ഒരു മാറ്റം കൊണ്ടുവരുന്നതിന്റെ തുടക്കമായി കാണുന്നുണ്ട്. പ്രത്യേകിച്ച് മരിടൈം…
ഫൈസൽ ആലുവ ആർ എം എ പ്രസിഡന്റ് ആഗോളവൽക്കരണത്തിന്റെ കാലത്ത് രാജ്യങ്ങളുടെ അതിർത്തികൾ ഭൗമപരമായ രേഖകളായി മാത്രം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോഴും, ജനാധിപത്യാവകാശങ്ങൾ…
മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ…
ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…
റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…
This website uses cookies.