Breaking News

തിരക്കേറി, പൊതുമാപ്പ് നീട്ടി; ആയിരങ്ങൾക്ക് ആശ്വാസം

അബുദാബി : അപേക്ഷകരുടെ തിരക്ക് കണക്കിലെടുത്ത് യുഎഇയിൽ പൊതുമാപ്പ് 2 മാസത്തേക്കു കൂടി നീട്ടി. ഡിസംബർ 31 വരെയാണ് നീട്ടിയതെന്ന് ഫെഡറൽ അതോറിറ്റി ഫോർ ഐഡന്റിറ്റി ആൻഡ് സിറ്റിസൺഷിപ്, കസ്റ്റംസ് ആൻഡ് പോർട്ട് സെക്യൂരിറ്റി (ഐസിപി) അറിയിച്ചു.
അനധികൃത താമസക്കാർക്ക് രേഖകൾ നിയമാനുസൃതമാക്കി രാജ്യത്ത് തുടരാനോ ശിക്ഷ കൂടാതെ രാജ്യം വിടാനോ അവസരം നൽകുന്ന പൊതുമാപ്പ് ഇന്നലെ അവസാനിച്ചതിനു പിന്നാലെയാണ് കാലാവധി വീണ്ടും നീട്ടിയത്. കഴിഞ്ഞ 2 മാസത്തിനകം ആയിരക്കണക്കിന് ആളുകൾ പൊതുമാപ്പ് പ്രയോജനപ്പെടുത്തി. പിഴയായി അടയ്ക്കേണ്ടിയിരുന്ന വൻ തുകയും എഴുതി തള്ളി. പൊതുമാപ്പ് ഉപയോഗിച്ചവരിൽ 85 ശതമാനം പേരും രേഖകൾ ശരിയാക്കി യുഎഇയിൽ തുടരുകയായിരുന്നു. ശേഷിച്ച 15 ശതമാനം പേരാണ്  നാട്ടിലേക്കു മടങ്ങിയത്. ഇവർക്ക് പുതിയ വീസയിൽ യുഎഇയിൽ തിരിച്ചെത്താം.
പൊതുമാപ്പ് 2 മാസത്തേക്കു കൂടി നീട്ടിയത് ആയിരങ്ങൾക്ക് ആശ്വാസമായി. നിശ്ചിത സമയത്തിനകം രേഖകൾ ശരിയാക്കാനോ അനുയോജ്യമായ മറ്റൊരു ജോലി കണ്ടെത്താനോ സാധിക്കാത്ത പലരും പൊതുമാപ്പിന് അപേക്ഷിച്ചിരുന്നില്ല.

കേസിൽ അകപ്പെട്ടവർ

ബാങ്ക് വായ്പ, വാടക കുടിശിക തുടങ്ങി വിവിധ സാമ്പത്തിക കേസുകളിൽ അകപ്പെട്ട് യാത്രാ വിലക്ക് നേരിടുന്നവരുണ്ട്. ഇവരിൽ പലരുടെയും വിസാ, പാസ്പോർട്ട് കാലാവധി കഴിഞ്ഞതാണ്. ബാങ്കുമായും കെട്ടിട ഉടമയുമായും ചർച്ച നടത്തി അടയ്ക്കേണ്ട തുക കുറച്ചുകൊടുക്കുകയും തവണകളായി അടയ്ക്കാമെന്ന കരാറിലെത്തുകയും ചെയ്യുകയാണ് പലരും.
ഉഭയകക്ഷി കരാർ പ്രകാരം കേസ് പിൻവലിച്ച പലരും പുതിയ വീസയിൽ താമസം നിയമവിധേയമാക്കാൻ ശ്രമിക്കുകയാണ്. പുതിയ ജോലിയിൽ പ്രവേശിച്ച് കുടിശിക അടച്ചുതീർത്താൽ മാത്രമേ യാത്രാവിലക്ക് പിൻവലിക്കൂ എന്ന് ചിലർ ഉപാധിവച്ചു.ചിലർ കേസ് പിൻവലിച്ചതോടെ മലയാളികളടക്കം ഒട്ടേറെ പേർ നാട്ടിലെത്തി. അര ലക്ഷത്തിലേറെ തുകയുടെ ചെക്ക് കേസിൽ 4000 ദിർഹം നൽകി ഒത്തുതീർന്ന പത്തനംതിട്ട സ്വദേശിയും നാട്ടിൽ എത്തിയവരിൽ ഉൾപ്പെടും. അബുദാബി മാർത്തോമ്മാ ചർച്ചും ഉദാരമതികളുമാണ് അദ്ദേഹത്തിന് നാട്ടിലെത്താൻ വഴിതുറന്നത്. വിവിധ സംഘടനകളുടെ സഹായത്തോടെ വ്യത്യസ്ത എമിറേറ്റിലുള്ള പ്രവാസി ഇന്ത്യക്കാരും നാടണഞ്ഞു. വർഷങ്ങൾക്കുശേഷം കുടുംബത്തിന്റെ സ്നേഹത്തണലിലേക്ക് പറന്നിറങ്ങാൻ സാധിച്ച സന്തോഷത്തിലാണ് പലരും.

The Gulf Indians

Recent Posts

മലയാള ഭാഷാ–വിദ്യാഭ്യാസ രംഗത്തെ സമഗ്ര സംഭാവനകൾക്ക് ബിനു കെ. സാമിന് ആർ.എം.എ കേരളീയം പുരസ്‌കാരം

മസ്കത്ത്: സാമൂഹിക, സാംസ്‌കാരിക, വിദ്യാഭ്യാസ, ജീവകാരുണ്യ മേഖലകളിൽ ശ്രദ്ധേയമായ സംഭാവനകൾ നൽകുന്ന വ്യക്തിത്വങ്ങളെ ആദരിക്കുന്നതിനായി റൂവി മലയാളി അസോസിയേഷൻ (RMA)…

2 weeks ago

കേരള ബജറ്റ്

പി.കെ സജിത് കുമാര്‍  : കേരളത്തിന്റെ സമ്പത് ഘടനയിൽ തന്നെ ഒരു മാറ്റം കൊണ്ടുവരുന്നതിന്റെ തുടക്കമായി കാണുന്നുണ്ട്. പ്രത്യേകിച്ച് മരിടൈം…

3 weeks ago

പ്രവാസികളുടെ വോട്ടവകാശം: അതിർത്തികൾക്കപ്പുറം കേൾക്കേണ്ട ശബ്ദങ്ങൾ

ഫൈസൽ ആലുവ ആർ എം എ പ്രസിഡന്റ് ആഗോളവൽക്കരണത്തിന്റെ കാലത്ത് രാജ്യങ്ങളുടെ അതിർത്തികൾ ഭൗമപരമായ രേഖകളായി മാത്രം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോഴും, ജനാധിപത്യാവകാശങ്ങൾ…

4 months ago

റൂവി മലയാളി അസോസിയേഷൻ – 2026–2028 കാലയളവിലേക്കുള്ള പുതിയ ഭാരവാഹികൾ തെരെഞ്ഞെടുത്തു

മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ…

4 months ago

ചരക്കുവാഹന നിയന്ത്രണം : എമിറേറ്റ്സ് റോഡിലെ അപകടങ്ങൾ ഗണ്യമായി കുറഞ്ഞു

ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…

8 months ago

ആഡംബരത്തിന് പുതിയ മാതൃകയാകാൻ റാസൽഖൈമ വിമാനത്താവളം

റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…

8 months ago

This website uses cookies.