കോണ്‍ഗ്രസ്-ലീഗ്-ബിജെപി സഖ്യമുണ്ടായിരുന്നെന്ന ഒ രാജഗോപാലിന്റെ വെളിപ്പെടുത്തലുകള്‍ മാധ്യമ പ്രവര്‍ത്തകര്‍ ചെവിയില്‍ പഞ്ഞിവെച്ച് കേള്‍ക്കാതിരിക്കുകയാണെന്നും പിണറായി വിജയന്‍
മലപ്പുറം : ശബരിമല കേസില്‍ സുപ്രീംകോടതിയുടെ അന്തിമ വിധി വന്നാല്‍, എല്ലാവരുമായും ആലോചിച്ചശേഷം മാത്രമാകും സര്‍ക്കാര്‍ അത് നടപ്പാക്കു കയെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. തെരഞ്ഞെടുപ്പ് സമയത്ത് ശബരിമല വീണ്ടും വിഷയമാക്കുന്നതിന്റെ ഉദ്ദേശ്യം വ്യക്തമാണ്. ആര്‍.ബാലശങ്കറുമായി ബന്ധപ്പെട്ട വിവാദം ബിജെപിയുടെ ആഭ്യന്തര കാര്യമാണ്. എല്‍ഡിഎഫിന് ഒരു വര്‍ഗീയ ശക്തികളുമായും കൂട്ടുകെട്ടില്ല. സംസ്ഥാനത്ത് യുഡിഎഫ്-ബിജെപി ധാരണ ശക്തമാണ്. ഇവിടെ കോണ്‍ഗ്രസ്-ലീഗ്-ബിജെപി സഖ്യമുണ്ടായിരുന്നെന്ന ഒ രാജഗോപാലിന്റെ വെളിപ്പെടുത്തലുകള്‍ മാധ്യമ പ്രവര്‍ത്തകര്‍ ചെവിയില്‍ പഞ്ഞിവെച്ച് കേള്‍ക്കാതിരിക്കുകയാണെന്നും പിണറായി വിജയന്‍ പറഞ്ഞു. തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി മഞ്ചേരിയില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.
ജനങ്ങള്‍ എല്‍ഡിഎഫിനൊപ്പമാണ്. ഇടതുമുന്നണിയില്‍ ജനം വലിയ തോതില്‍ പ്രതീക്ഷയും വിശ്വാസവും പുലര്‍ത്തുന്നു. എല്‍ഡിഎഫിന്റെ ജനപിന്തുണ വര്‍ധിച്ചു. വികസനം മുന്നോട്ടുപോകണമെന്നാണ് അവര്‍ ആഗ്രഹിക്കുന്നത്. സംസ്ഥാനത്തെ വികസനം ജനങ്ങള്‍ക്ക് ബോധ്യപ്പെട്ടിട്ടുണ്ട്. കേരളത്തില്‍ പുരോഗതിയുണ്ടാകില്ലെന്ന പഴയ ധാരണ ഇടതുസര്‍ക്കാരിന് മാറ്റാനായി. വികസന കാര്യങ്ങളില്‍ പ്രതിപക്ഷം കടുത്ത നിരാശയിലാണ്. എവിടെ വികസനമെന്ന ചോദ്യം തന്നെ നിരാശയില്‍ നിന്നാണ്. അനാവശ്യമായ കോലാഹലങ്ങളുണ്ടാക്കി ജനശ്രദ്ധ മാറ്റാനാണ് പ്രതിപക്ഷത്തിന്റെ ശ്രമം. തെരഞ്ഞെടുപ്പ് വന്നപ്പോള്‍ ശബരിമല വീണ്ടും വിഷയമാക്കി കൊണ്ടുവരാന്‍ ശ്രമിക്കുകയാണ്. ഇതിന് മുമ്പൊരു തെരഞ്ഞെടുപ്പ് നടന്നപ്പോള്‍ ശബരിമല ചര്‍ച്ചയായോ ശബരിമല കേസ് നിലവില്‍ സുപ്രീം കോടതിയുടെ പരിഗണനയിലാണ്. കേസില്‍ വിധി വരുമ്പോള്‍ മാത്രമേ അതിലൊരു ചര്‍ച്ചയ്ക്ക് പ്രസക്തിയുള്ളൂവെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
ഫൈസൽ ആലുവ ആർ എം എ പ്രസിഡന്റ് ആഗോളവൽക്കരണത്തിന്റെ കാലത്ത് രാജ്യങ്ങളുടെ അതിർത്തികൾ ഭൗമപരമായ രേഖകളായി മാത്രം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോഴും, ജനാധിപത്യാവകാശങ്ങൾ…
മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ…
ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…
റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…
മസ്കത്ത് ∙ ഒമാൻ ദേശീയദിനാഘോഷത്താടനുബന്ധിച്ച് മസ്‌കത്ത് ഇന്ത്യൻ എംബസി ഇന്ന് അവധിയായിരിക്കുമെന്ന് അധികൃതർ അറിയിച്ചു. കോൺസുലാർ സേവനങ്ങൾക്ക് 98282270 എന്ന…
മസ്കത്ത്: ഒമാൻ ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു. 2026 ജനുവരി 15 മുതൽ മാർച്ച്…
This website uses cookies.