പൊതുമേഖല ബാങ്കുകളെ സ്വകാര്യവത്കരിക്കാനുള്ള കേന്ദ്രസര്‍ക്കാറിന്റെ ബാങ്കിങ് നിയമ ഭേദഗതി നീക്കം ഉപേക്ഷിക്കണമെന്ന് ആവശ്യപ്പെട്ട് യുനൈറ്റഡ് ഫോറം ഓഫ് ബാങ്ക് യൂണി യന്‍സ് നേതൃത്വത്തി ലാണ് രണ്ടു ദിവസത്തെ പണിമുടക്ക് പ്രഖ്യാപിച്ചിരിക്കുന്നത്
ന്യൂഡല്‍ഹി: ബാങ്ക് ജീവനക്കാരുടെ 48 മണിക്കൂര്‍ രാജ്യവ്യാപക പണിമുടക്ക് നാളെ മുതല്‍. പൊതുമേഖല ബാങ്കുകളെ സ്വകാര്യവത്കരിക്കാനുള്ള കേന്ദ്രസര്‍ക്കാറിന്റെ ബാങ്കിങ് നിയമ ഭേദഗതി നീക്കം ഉപേക്ഷി ക്കണമെന്ന് ആവശ്യപ്പെട്ട് യുനൈറ്റഡ് ഫോറം ഓഫ് ബാങ്ക് യൂണിയന്‍സ് നേതൃത്വത്തിലാണ് രണ്ടു ദിവസ ത്തെ പണിമുടക്ക് പ്രഖ്യാപിച്ചിരിക്കുന്നത്. ഡിസംബര്‍ 16, 17 തിയ്യതികളില്‍ ജീവനക്കാര്‍ പണിമുടക്കുന്നത്.
ഏഴു സംഘടനകളുടെ നേതൃത്വത്തിലാണ് പണിമുടക്ക്. എസ്ബിഐ ഉള്‍പ്പെടെയുള്ള ബാങ്കുകളുടെ എ ടിഎം അടക്കമുള്ള സേവനങ്ങള്‍ മുടങ്ങും.പൊതുമേഖല, സ്വകാര്യ, ഗ്രാമീണ ബാങ്ക് ജീവനക്കാരും ഓഫി സര്‍മാരും പണിമുടക്കില്‍ പങ്കെടുക്കും. ഉപഭോക്താക്കളുടെ സാമ്പത്തിക സംരക്ഷണം ഉറപ്പാക്കാനാണ് സമരമെന്ന് സംഘടന പ്രതിനിധികള്‍ വാര്‍ത്തസമ്മേളനത്തില്‍ പറഞ്ഞു.
ബാങ്കുകള്‍ സ്വകാര്യവത്കരിച്ചാല്‍ സാധാരണക്കാരുടെ ചെറിയ സമ്പാദ്യങ്ങള്‍ പോലും കോര്‍പറേറ്റുകള്‍ ക്ക് ഉപയോഗിക്കാമെന്ന സ്ഥിതിയാകുമെന്നും സംഘടനാ പ്രതിനിധികള്‍ പറഞ്ഞു. 2021 -22 ബജറ്റ് പ്രസം ഗത്തില്‍, ധനമന്ത്രി നിര്‍മ്മല സീതാരാമനാണ് പൊതുമേഖല ബാങ്കുകള്‍ സ്വകാര്യവത്കരിക്കുമെന്നും ഓ ഹരികള്‍ വിറ്റഴിക്കുമെന്നും പ്രഖ്യാപിച്ചത്. പാര്‍ലമെന്റിന്റെ ശൈത്യകാല സമ്മേളനത്തില്‍ ബാങ്കിങ് നി യമത്തില്‍ ഭേദഗതി വരുത്താനുള്ള ബില്‍ അവതരിപ്പിക്കാനാണ് സര്‍ക്കാര്‍ നീക്കം.
ബാങ്കിങ് മേഖലില്‍ 51 ശതമാനം ഓഹരി സര്‍ക്കാരിന് ആയിരിക്കണമെന്ന നിയമം ഭേദഗതി വരുത്താനാ ണ് സര്‍ക്കാര്‍ നീക്കം. പുതിയ ബില്‍, സര്‍ക്കാരിന്റെ നിക്ഷേപം 26 ശതമാനമാക്കി കുറയ്ക്കും. ഇത് തിരിച്ചടി യുണ്ടാക്കുമെന്ന് ബാങ്ക് യൂണിയനുകള്‍ ചൂണ്ടിക്കാട്ടുന്നു.
മസ്കത്ത്: സാമൂഹിക, സാംസ്‌കാരിക, വിദ്യാഭ്യാസ, ജീവകാരുണ്യ മേഖലകളിൽ ശ്രദ്ധേയമായ സംഭാവനകൾ നൽകുന്ന വ്യക്തിത്വങ്ങളെ ആദരിക്കുന്നതിനായി റൂവി മലയാളി അസോസിയേഷൻ (RMA)…
പി.കെ സജിത് കുമാര്‍ : കേരളത്തിന്റെ സമ്പത് ഘടനയിൽ തന്നെ ഒരു മാറ്റം കൊണ്ടുവരുന്നതിന്റെ തുടക്കമായി കാണുന്നുണ്ട്. പ്രത്യേകിച്ച് മരിടൈം…
ഫൈസൽ ആലുവ ആർ എം എ പ്രസിഡന്റ് ആഗോളവൽക്കരണത്തിന്റെ കാലത്ത് രാജ്യങ്ങളുടെ അതിർത്തികൾ ഭൗമപരമായ രേഖകളായി മാത്രം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോഴും, ജനാധിപത്യാവകാശങ്ങൾ…
മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ…
ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…
റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…
This website uses cookies.