Breaking News

വ്യാ​പാ​ര, വ്യ​വ​സാ​യ മേ​ഖ​ല​ക​ളി​ൽ സ​ഹ​ക​ര​ണം മെ​ച്ച​പ്പെ​ടു​ത്താ​ൻ ഒ​മാ​നും ഖ​ത്ത​റും

മ​സ്‌​ക​ത്ത് : ഒ​മാ​നി​ലെ​ത്തി​യ ഖ​ത്ത​ർ വാ​ണി​ജ്യ വ്യ​വ​സാ​യ മ​ന്ത്രി ഫൈ​സ​ൽ താ​നി ഫൈ​സ​ൽ ആ​ൽ​ഥാ​നി വാ​ണി​ജ്യ, വ്യ​വ​സാ​യ, നി​ക്ഷേ​പ പ്രോ​ത്സാ​ഹ​ന മ​ന്ത്രി ഖാ​യി​സ് മു​ഹ​മ്മ​ദ് അ​ൽ യൂ​സ​ുഫു​മാ​യി കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി. വി​നോ​ദം, ടൂ​റി​സം എ​ന്നി​വ​യു​ൾ​പ്പെ​ടെ നി​ര​വ​ധി മേ​ഖ​ല​ക​ളി​ൽ ഗു​ണ​നി​ല​വാ​ര​മു​ള്ള നി​ക്ഷേ​പ​ങ്ങ​ൾ ആ​ക​ർ​ഷി​ക്കു​ന്ന​തി​ൽ പ്ര​ത്യേ​ക ഊ​ന്ന​ൽ ന​ൽ​കി​യു​ള്ള ച​ർ​ച്ച​ക​ൾ ന​ട​ന്നു. വ്യാ​പാ​ര, വ്യ​വ​സാ​യ മേ​ഖ​ല​ക​ളി​ൽ ഇ​രു രാ​ജ്യ​ങ്ങ​ളും ത​മ്മി​ലു​ള്ള സ​ഹ​ക​ര​ണം വ​ർ​ധി​പ്പി​ക്കു​ന്ന​തി​നു​ള്ള വ​ഴി​ക​ളും വി​ശ​ക​ല​നം ചെ​യ്തു.
സു​ൽ​ത്താ​നേ​റ്റി​നെ​യും ഖ​ത്ത​റി​നെ​യും ബ​ന്ധി​പ്പി​ക്കു​ന്ന ഗ്യാ​സ് പൈ​പ്പ്‌​ലൈ​ൻ വി​പു​ലീ​ക​ര​ണ​വും ഇ​രു​പ​ക്ഷ​വും അ​വ​ലോ​ക​നം ചെ​യ്തു. ലോ​ക രാ​ജ്യ​ങ്ങ​ളു​മാ​യു​ള്ള സ്വ​ത​ന്ത്ര വ്യാ​പാ​ര ക​രാ​റു​ക​ൾ അ​വ​സാ​നി​പ്പി​ക്കു​ന്ന​തി​ന് ജി.​സി.​സി ച​ർ​ച്ച​ക​ൾ ത്വ​രി​ത​പ്പെ​ടു​ത്തേ​ണ്ട​തി​ന്റെ പ്രാ​ധാ​ന്യ​വും ഇ​രു​വ​രും ഊ​ന്നി​പ്പ​റ​ഞ്ഞു.
വാ​ണി​ജ്യ, വ്യ​വ​സാ​യ, നി​ക്ഷേ​പ പ്രോ​ത്സാ​ഹ​ന മ​ന്ത്രാ​ല​യ​ത്തി​ന്റെ അ​ണ്ട​ർ​സെ​ക്ര​ട്ട​റി ഡോ. ​സാ​ലി​ഹ് സ​ഈ​ദ് മ​സാ​ൻ, നി​ക്ഷേ​പ പ്രോ​ത്സാ​ഹ​ന മ​ന്ത്രാ​ല​യ​ത്ത​ന്റെ അ​ണ്ട​ർ​സെ​ക്ര​ട്ട​റി ഇ​ബ്തി​സാം അ​ഹ് മ​ദ് അ​ൽ ഫാ​റൂ​ജി, ഒ​മാ​നി​ലെ ഖ​ത്ത​ർ അം​ബാ​സ​ഡ​ർ മു​ബാ​റ​ക് ഫ​ഹ​ദ് അ​ൽ​ഥാ​നി, ഇ​രു രാ​ജ്യ​ങ്ങ​ളി​ലെ​യും മ​റ്റ് ഉ​ദ്യോ​ഗ​സ്ഥ​ർ എ​ന്നി​വ​ർ യോ​ഗ​ത്തി​ൽ പ​ങ്കെ​ടു​ത്തു.

The Gulf Indians

Recent Posts

മലയാള ഭാഷാ–വിദ്യാഭ്യാസ രംഗത്തെ സമഗ്ര സംഭാവനകൾക്ക് ബിനു കെ. സാമിന് ആർ.എം.എ കേരളീയം പുരസ്‌കാരം

മസ്കത്ത്: സാമൂഹിക, സാംസ്‌കാരിക, വിദ്യാഭ്യാസ, ജീവകാരുണ്യ മേഖലകളിൽ ശ്രദ്ധേയമായ സംഭാവനകൾ നൽകുന്ന വ്യക്തിത്വങ്ങളെ ആദരിക്കുന്നതിനായി റൂവി മലയാളി അസോസിയേഷൻ (RMA)…

3 weeks ago

കേരള ബജറ്റ്

പി.കെ സജിത് കുമാര്‍  : കേരളത്തിന്റെ സമ്പത് ഘടനയിൽ തന്നെ ഒരു മാറ്റം കൊണ്ടുവരുന്നതിന്റെ തുടക്കമായി കാണുന്നുണ്ട്. പ്രത്യേകിച്ച് മരിടൈം…

4 weeks ago

പ്രവാസികളുടെ വോട്ടവകാശം: അതിർത്തികൾക്കപ്പുറം കേൾക്കേണ്ട ശബ്ദങ്ങൾ

ഫൈസൽ ആലുവ ആർ എം എ പ്രസിഡന്റ് ആഗോളവൽക്കരണത്തിന്റെ കാലത്ത് രാജ്യങ്ങളുടെ അതിർത്തികൾ ഭൗമപരമായ രേഖകളായി മാത്രം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോഴും, ജനാധിപത്യാവകാശങ്ങൾ…

4 months ago

റൂവി മലയാളി അസോസിയേഷൻ – 2026–2028 കാലയളവിലേക്കുള്ള പുതിയ ഭാരവാഹികൾ തെരെഞ്ഞെടുത്തു

മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ…

4 months ago

ചരക്കുവാഹന നിയന്ത്രണം : എമിറേറ്റ്സ് റോഡിലെ അപകടങ്ങൾ ഗണ്യമായി കുറഞ്ഞു

ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…

8 months ago

ആഡംബരത്തിന് പുതിയ മാതൃകയാകാൻ റാസൽഖൈമ വിമാനത്താവളം

റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…

8 months ago

This website uses cookies.