സ്വാതന്ത്ര്യം ലഭിച്ചതിന്റെ 75-ാം വാര്‍ഷികത്തോടനുബന്ധിച്ച് ഉപഭോക്താക്കള്‍ക്ക് നിരവധി ആനുകൂല്യങ്ങള്‍ പ്രഖ്യാപിച്ച് പ്രമുഖ പൊതുമേഖല ബാങ്കായ എസ്ബിഐ. ഭവന വായ്പയ്ക്ക് പ്രോസസിങ് ഫീസ് പൂര്‍ണമായി ഒഴിവാക്കി കൊണ്ടുള്ള ഓഫര്‍ കാര്‍ വാങ്ങാന്‍ വായ്പയെടു ക്കുന്നവര്‍ക്കും ബാധകമാക്കി
ന്യൂഡല്‍ഹി: സ്വാതന്ത്ര്യം ലഭിച്ചതിന്റെ 75-ാം വാര്‍ഷികത്തോടനുബന്ധിച്ച് ഉപഭോക്താക്കള്‍ക്ക് നിര വധി ആനുകൂല്യങ്ങള്‍ പ്രഖ്യാപിച്ച് പ്രമുഖ പൊതുമേഖല ബാങ്കായ എസ്ബിഐ. ഭവന വായ്പയ്ക്ക് പ്രോസസിങ് ഫീസ് പൂര്‍ണമായി ഒഴിവാക്കി കൊണ്ടുള്ള ഓഫര്‍ കാര്‍ വാങ്ങാന്‍ വായ്പയെടുക്കുന്ന വര്‍ക്കും ബാധകമാക്കി.
വാഹനവിലയുടെ 90ശതമാനംവരെ വായ്പ അനുവദിക്കും. യോനോ ആപ്പ് വഴി കാര്‍ വാങ്ങാന്‍ വായ്പയ്ക്കായി അപേക്ഷിച്ചാല്‍ പലിശ നിരക്കില്‍ കാല്‍ശതമാനം കിഴിവ് നല്‍കും. 7.5ശതമാനം മുതലാണ് വാഹനവായ്പക്ക് പലിശ ഈടാക്കുന്നത്. 75ാംവാര്‍ഷികം പ്രമാണിച്ച് സ്വര്‍ണ പണയ വായ്പയ്ക്കും ഇളവ് അനുവദിച്ചിട്ടുണ്ട്. പലിശ ഇനത്തില്‍ മുക്കാല്‍ ശതമാനത്തിന്റെ കിഴിവാണ് പ്രഖ്യാപിച്ചത്. 7.5ശതമാനം മുതലാണ് സ്വര്‍ണ പണയ വായ്പയ്ക്ക് പലിശ ഈടാക്കുന്നത്.
സ്ഥിര നിക്ഷപത്തിന് അധിക പലിശയും ബാങ്ക് വാഗ്ദാനംചെയ്തിട്ടുണ്ട്. 75 ദിവസം, 75 ആഴ്ച, 75 മാസം എന്നീ കാലയളവിലുള്ള നിക്ഷേപങ്ങ ള്‍ക്ക് നിലവിലുള്ള പലിശയേക്കാല്‍ 15 ബേസിക് പോയന്റ് അധികം ലഭിക്കും. ഓഗസ്റ്റ് 15 മുതല്‍ സെപ്റ്റംബര് 14വരെയുള്ള കാലയളവില്‍ നിക്ഷേപം നടത്തി യാലാണ് അധിക പലിശ ലഭിക്കുക.
ഭവന, കാര്‍ വായ്പ എന്നിവയ്ക്ക് പുറമേ വ്യക്തിഗത, പെന്‍ഷന്‍ വായ്പ എടുക്കുന്നവരെയും പ്രോസസിം ഗ് ഫീസില്‍ നിന്ന് പൂര്‍ണമായി ഒഴിവാ ക്കും. കോവിഡ് മുന്‍നിരപ്പോരാളികള്‍ക്ക് പലിശഇനത്തില്‍ അരശതമാനത്തിന്റെ കുറവും പ്രഖ്യാപിച്ചിട്ടുണ്ട്
ഫൈസൽ ആലുവ ആർ എം എ പ്രസിഡന്റ് ആഗോളവൽക്കരണത്തിന്റെ കാലത്ത് രാജ്യങ്ങളുടെ അതിർത്തികൾ ഭൗമപരമായ രേഖകളായി മാത്രം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോഴും, ജനാധിപത്യാവകാശങ്ങൾ…
മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ…
ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…
റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…
മസ്‌കത്ത് ∙ ഒമാൻ ദേശീയദിനാഘോഷത്താടനുബന്ധിച്ച് മസ്‌കത്ത് ഇന്ത്യൻ എംബസി ഇന്ന് അവധിയായിരിക്കുമെന്ന് അധികൃതർ അറിയിച്ചു. കോൺസുലാർ സേവനങ്ങൾക്ക് 98282270 എന്ന…
മസ്‌കത്ത്: ഒമാൻ ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു. 2026 ജനുവരി 15 മുതൽ മാർച്ച്…
This website uses cookies.