Bahrain

മക്കയില്‍ ഉംറ തീര്‍ത്ഥാടകര്‍ക്ക് കൂടുതല്‍ സേവനങ്ങള്‍ ; കവാടങ്ങളില്‍ വീല്‍ചെയറുകള്‍

ഉംറ സീസണില്‍ തീര്‍ത്ഥാടകരുടെ തിരക്ക് വര്‍ധിക്കുന്നത് കണക്കിലെടുത്താണ് പുതിയ ക്രമീക രണം. വീല്‍ചെയറുകളും ഇലക്ട്രിക് കാര്‍ട്ടുകളും ഓണ്‍ലൈനായി ബുക്ക് ചെയ്യുന്നതിനും സൗകര്യ മുണ്ട്

മക്കയിലെ ഹറം പള്ളിയില്‍ നാല് കവാടങ്ങളില്‍ കൂടി കൂടുതല്‍ വീല്‍ചെയറുകള്‍ വിതരണം ചെ യ്യും. ഉംറ സീസണില്‍ തീര്‍ത്ഥാടകരുടെ തിരക്ക് വര്‍ധിക്കുന്നത് കണക്കിലെടുത്താണ് പുതിയ ക്ര മീകരണം. വീല്‍ചെയറുകളും ഇലക്ട്രിക് കാര്‍ട്ടുകളും ഓണ്‍ലൈനായി ബുക്ക് ചെയ്യുന്നതിനും സൗകര്യമുണ്ട്.

വാര്‍ധക്ക്യസഹജമായ പ്രയാസങ്ങളനുഭവിക്കുന്നവര്‍ക്കും അംഗപരിമിതര്‍ക്കും മറ്റ് ആരോഗ്യ പ്ര യാ സങ്ങളുള്ളവര്‍ക്കും പ്രയാസരഹിതമായി കര്‍മ്മങ്ങള്‍ ചെയ്യുവാന്‍ ഹറമിനകത്ത് വീല്‍ചെയറുക ളും ഇലക്ട്രിക് കാര്‍ട്ടുകളും ലഭ്യമാണ്. അയ്യായിരത്തിലധികം സാധാരണ വീല്‍ചെയറുകളും മൂവാ യിരത്തോളം ഇലക്ട്രിക് കാര്‍ട്ടുകളുമാണ് ഉംറ തീര്‍ത്ഥാടകര്‍ക്കായി മക്കയിലെ ഹറം പള്ളിയില്‍ സ ജ്ജമാക്കിയിട്ടുള്ളത്. ഹറമില്‍ നിലവില്‍ ഇവ വിതരണം ചെയ്തുവരുന്ന സ്ഥലങ്ങള്‍ക്ക് പുറമെ, കൂടു തലായി നാല് കവാടങ്ങളില്‍ കൂടി വീല്‍ചെയറുകളും ഇലക്ട്രിക് കാര്‍ട്ടുകളും ലഭ്യമാക്കുമെന്ന് ഇരു ഹറം കാര്യാലയം അറിയിച്ചു.

ഷുബൈക്ക ഗേറ്റ്, അര്‍ഖം സ്റ്റെയര്‍, മര്‍വ ഗേറ്റ്, മേല്‍ക്കൂരയിലേക്കുള്ള അല്‍ ഖുഷാഷ ഗേറ്റ് എന്നി വയാണ് വീല്‍ചെയറുകള്‍ ലഭ്യമാകുന്ന പുതിയ കവാടങ്ങള്‍. ഉംറ സീസണില്‍ തീര്‍ത്ഥാടകരുടെ തിരക്ക് വര്‍ധിക്കുന്നത് കണക്കിലെടുത്താണ് പുതിയ ക്രമീകരണം. ഇവയുടെ സേവനത്തിനായി നാല് ഷിഫ്റ്റുകളിലായി 180ലധികം ജീവനക്കാരെയും നിയമിച്ചിട്ടുണ്ട്.

നതഖുല്‍ എന്ന മൊബൈല്‍ ആപ്ലിക്കേഷന്‍ വഴി ഹറമിലെത്തുന്നതിന് മുമ്പ് തന്നെ തീര്‍ത്ഥാടക ര്‍ക്ക് ഇവ ബുക്ക് ചെയ്യുവാനും സാധിക്കും. ത്വവാ ഫ്, സഅയ് എന്നിവയില്‍ ഏതെങ്കിലും ഒന്നിന് മാത്രമായോ രണ്ടിനും ചേര്‍ത്തോ വീല്‍ചെയറുകളും ഇലക്ട്രിക് കാര്‍ട്ടുകളും ലഭ്യമാണ്. കൃത്യമാ യി അണുനശീകരണം നടത്തിയ ശേഷമാണ് ഇവ തീര്‍ത്ഥാടകര്‍ക്കിടയില്‍ വിതരണം ചെയ്യുന്നത്.

The Gulf Indians

Recent Posts

മലയാള ഭാഷാ–വിദ്യാഭ്യാസ രംഗത്തെ സമഗ്ര സംഭാവനകൾക്ക് ബിനു കെ. സാമിന് ആർ.എം.എ കേരളീയം പുരസ്‌കാരം

മസ്കത്ത്: സാമൂഹിക, സാംസ്‌കാരിക, വിദ്യാഭ്യാസ, ജീവകാരുണ്യ മേഖലകളിൽ ശ്രദ്ധേയമായ സംഭാവനകൾ നൽകുന്ന വ്യക്തിത്വങ്ങളെ ആദരിക്കുന്നതിനായി റൂവി മലയാളി അസോസിയേഷൻ (RMA)…

2 weeks ago

കേരള ബജറ്റ്

പി.കെ സജിത് കുമാര്‍  : കേരളത്തിന്റെ സമ്പത് ഘടനയിൽ തന്നെ ഒരു മാറ്റം കൊണ്ടുവരുന്നതിന്റെ തുടക്കമായി കാണുന്നുണ്ട്. പ്രത്യേകിച്ച് മരിടൈം…

3 weeks ago

പ്രവാസികളുടെ വോട്ടവകാശം: അതിർത്തികൾക്കപ്പുറം കേൾക്കേണ്ട ശബ്ദങ്ങൾ

ഫൈസൽ ആലുവ ആർ എം എ പ്രസിഡന്റ് ആഗോളവൽക്കരണത്തിന്റെ കാലത്ത് രാജ്യങ്ങളുടെ അതിർത്തികൾ ഭൗമപരമായ രേഖകളായി മാത്രം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോഴും, ജനാധിപത്യാവകാശങ്ങൾ…

4 months ago

റൂവി മലയാളി അസോസിയേഷൻ – 2026–2028 കാലയളവിലേക്കുള്ള പുതിയ ഭാരവാഹികൾ തെരെഞ്ഞെടുത്തു

മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ…

4 months ago

ചരക്കുവാഹന നിയന്ത്രണം : എമിറേറ്റ്സ് റോഡിലെ അപകടങ്ങൾ ഗണ്യമായി കുറഞ്ഞു

ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…

8 months ago

ആഡംബരത്തിന് പുതിയ മാതൃകയാകാൻ റാസൽഖൈമ വിമാനത്താവളം

റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…

8 months ago

This website uses cookies.