Kerala

വൈദികന് എന്തും വിളിച്ചു പറയാമെന്ന അഹങ്കാരം ; മാപ്പ് സ്വീകാര്യമല്ലെന്ന് മന്ത്രി വി അബ്ദുറഹ്‌മാന്‍

വിഴിഞ്ഞം തുറമുഖ നിര്‍മാണവിരുദ്ധ സമരസമിതി കണ്‍വീനര്‍ കൂടിയായ ഫാദര്‍ തിയോഡോഷ്യസ് ഡിക്രൂസിന്റെ തീവ്രവാദ പരാമര്‍ശത്തില്‍ കടുത്ത നിലപാടുമായി മന്ത്രി വി.അബ്ദുറഹ്‌മാന്‍

തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖ നിര്‍മാണവിരുദ്ധ സമരസമിതി കണ്‍വീനര്‍ കൂടിയായ ഫാദര്‍ തി യോഡോഷ്യസ് ഡിക്രൂസിന്റെ തീവ്രവാദ പരാമര്‍ശത്തില്‍ കടുത്ത നി ലപാടുമായി മന്ത്രി വി.അബ്ദുറ ഹ്‌ മാന്‍.

വൈദികന്റെ മാപ്പ് സ്വീകാര്യമല്ലെന്ന് അദ്ദേഹം വ്യക്തമാക്കി. എന്തും വിളിച്ചു പറയാമെന്ന അഹങ്കാരമാണ് വൈദികന്. നാവിന് എല്ലില്ലെന്ന് വെച്ച് എന്തും വിളിച്ചു പറയരു ത്. രാജ്യത്തെ വികസന പ്രവര്‍ത്തനങ്ങ ള്‍ തടസ്സപ്പെടുത്തുന്നത് ദേശദ്രോഹം. അതിപ്പോഴും പറയുകയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

മന്ത്രി വി.അബ്ദുറഹിമാന്റെ പേരില്‍ തന്നെ തീവ്രവാദിയുണ്ടെന്നായിരുന്നു വിഴിഞ്ഞം തുറമുഖ നിര്‍മാണ വിരുദ്ധ സമരസമിതി കണ്‍വീനര്‍ കൂടിയായ ഫാദര്‍ തിയോഡോഷ്യ സ് ഡിക്രൂസിന്റെ പരാമര്‍ശം. എന്നാ ല്‍ പിന്നീട് ഫാദര്‍ തിയോഡോഷ്യസ് ഖേദം പ്രകടിപ്പിച്ചിരുന്നു. പരാമര്‍ശം വികാര വിക്ഷോഭത്തില്‍ നാക്കു പിഴയായി സംഭവിച്ചതാണെന്നായിരുന്നു ഫാദറിന്റെ വിശദീകരണം. പക്ഷേ പരാമര്‍ശനത്തിനെതിരെ മ ന്ത്രിമാരടക്കം രൂക്ഷമായ വിമര്‍ശനമാണ് ഉന്നയിച്ചത്.

പരാമര്‍ശത്തില്‍ വൈദികനെതിരെ കേസെടുത്തിട്ടുണ്ട്. വര്‍ഗീയ ധ്രുവീകരണവും കലാപവും ലക്ഷ്യ മിട്ടായിരുന്നു മന്ത്രി വി.അബ്ദുറഹിമാനെതിരായ ഫാ. തിയോഡോഷ്യസ് ഡിക്രൂസിന്റെ പരാമര്‍ശമെന്നാ ണ് എഫ്.ഐ.ആര്‍. ഐഎന്‍എല്ലിന്റെ പരാതിയിലാണ് തിയോഡോഷ്യസിനെതിരെ പൊലിസ് കേസെടു ത്തത്. വിഴിഞ്ഞം പൊലിസാണ് കേസെടുത്തത്.

The Gulf Indians

Recent Posts

മലയാള ഭാഷാ–വിദ്യാഭ്യാസ രംഗത്തെ സമഗ്ര സംഭാവനകൾക്ക് ബിനു കെ. സാമിന് ആർ.എം.എ കേരളീയം പുരസ്‌കാരം

മസ്കത്ത്: സാമൂഹിക, സാംസ്‌കാരിക, വിദ്യാഭ്യാസ, ജീവകാരുണ്യ മേഖലകളിൽ ശ്രദ്ധേയമായ സംഭാവനകൾ നൽകുന്ന വ്യക്തിത്വങ്ങളെ ആദരിക്കുന്നതിനായി റൂവി മലയാളി അസോസിയേഷൻ (RMA)…

2 weeks ago

കേരള ബജറ്റ്

പി.കെ സജിത് കുമാര്‍  : കേരളത്തിന്റെ സമ്പത് ഘടനയിൽ തന്നെ ഒരു മാറ്റം കൊണ്ടുവരുന്നതിന്റെ തുടക്കമായി കാണുന്നുണ്ട്. പ്രത്യേകിച്ച് മരിടൈം…

3 weeks ago

പ്രവാസികളുടെ വോട്ടവകാശം: അതിർത്തികൾക്കപ്പുറം കേൾക്കേണ്ട ശബ്ദങ്ങൾ

ഫൈസൽ ആലുവ ആർ എം എ പ്രസിഡന്റ് ആഗോളവൽക്കരണത്തിന്റെ കാലത്ത് രാജ്യങ്ങളുടെ അതിർത്തികൾ ഭൗമപരമായ രേഖകളായി മാത്രം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോഴും, ജനാധിപത്യാവകാശങ്ങൾ…

4 months ago

റൂവി മലയാളി അസോസിയേഷൻ – 2026–2028 കാലയളവിലേക്കുള്ള പുതിയ ഭാരവാഹികൾ തെരെഞ്ഞെടുത്തു

മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ…

4 months ago

ചരക്കുവാഹന നിയന്ത്രണം : എമിറേറ്റ്സ് റോഡിലെ അപകടങ്ങൾ ഗണ്യമായി കുറഞ്ഞു

ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…

8 months ago

ആഡംബരത്തിന് പുതിയ മാതൃകയാകാൻ റാസൽഖൈമ വിമാനത്താവളം

റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…

8 months ago

This website uses cookies.