Kerala

യാത്ര പോകാം ഗവിയിലേക്ക് ; യാത്രാ പ്രേമികള്‍ക്ക് കെ എസ് ആര്‍ ടി സിയുടെ സമ്മാനം

ഗവി പാക്കേജ് ഞായറാഴ്ച ആരംഭിക്കും. വിനോദ സഞ്ചാരികളുടെ ഇഷ്ട കേന്ദ്രങ്ങ ളിലൊന്നായ ഗവിയിലേക്ക് കോതമംഗലത്ത് നിന്ന് പുതിയ പാക്കേജ് ആരംഭിക്കു കയാണ്. ഞായറാഴ്ച (ഡിസംബര്‍ 4) പുലര്‍ച്ചെ 4ന് ആദ്യ ഗവി ട്രിപ്പിന് തുടക്കമാകും

കൊച്ചി : ജംഗിള്‍ സഫാരിക്കും ചതുരംഗപ്പാറയ്ക്കും മലക്കപ്പാറയ്ക്കും പിന്നാലെ യാത്രാ പ്രേമികള്‍ക്ക് കോ തമംഗലം കെഎസ്ആര്‍ടിസിയുടെ മറ്റൊരു സമ്മാ നംകൂടി. വിനോദ സഞ്ചാരികളുടെ ഇഷ്ട കേന്ദ്ര ങ്ങളിലൊന്നായ ഗവിയിലേക്ക് കോതമംഗലത്ത് നിന്ന് പുതിയ പാക്കേജ് ആരംഭിക്കുകയാണ്. ഞായറാഴ്ച (ഡി സംബര്‍ 4) പുലര്‍ച്ചെ 4ന് ആദ്യ ഗവി ട്രിപ്പിന് തുടക്കമാകും.

ഒരാള്‍ക്ക് 2000 രൂപയാണ് നിരക്ക്. ഉച്ചഭക്ഷണവും ബോട്ടിംഗും ഉള്‍പ്പെടു ന്ന താണ് പാക്കേജ്. പുലര്‍ ച്ചെ 4ന് കോതമംഗലം ഡിപ്പോയില്‍ നിന്ന് പുറപ്പെട്ട് രാത്രി തിരികെ എത്തും വിധമാണ് യാത്ര ക്രമീ കരിച്ചിരിക്കുന്നത്.

പ്രകൃതി കനിഞ്ഞനുഗ്രഹിച്ച സൗന്ദര്യം കൊണ്ട് അനുഗ്രഹീതമായ വിനോദസഞ്ചാരകേന്ദ്രമാണ് ഗവി. കാനനഭംഗിയുടെ ഒരു വേറിട്ട അനുഭവമാണ് ഓരോ സഞ്ചാരിക്കും ഗവി സമ്മാനിക്കുക. കാടി നെ തൊട്ടറിഞ്ഞും അനുഭവിച്ചുമുള്ള എഴുപതിലധികം കിലോമീറ്റര്‍ വരുന്ന യാത്രയാണ് പ്രധാന ആകര്‍ഷണം. പച്ച പുതച്ച മലനിരകളും, കളക ളാരവം മുഴക്കുന്ന അരുവികളും, മനുഷ്യന്റെ കരവി രുതില്‍ പിറന്ന ഡാമുകളും, വന്യമൃഗങ്ങളും.. അങ്ങനെയങ്ങനെ നിരവധി കാഴ്ചകളാണ് ഈ പാത യില്‍ കാത്തിരിക്കുന്നത്.

പത്തനംതിട്ടയില്‍ നിന്നും മൈലപ്ര, മണ്ണാറകുളഞ്ഞി, വടശ്ശേരിക്കര, പെരുനാട്, ചിറ്റാര്‍, സീതത്തോ ട്, ആങ്ങാമൂഴി, മൂഴിയാര, കക്കി ഡാം വഴിയാണ് ഗവിയില്‍ എത്തിച്ചേരു ന്നത്. പത്തനംതിട്ട ജില്ലയി ലാണ് ഗവി സ്ഥിതിചെയ്യുന്നതെങ്കിലും ഇടുക്കി വണ്ടിപ്പെരിയാറില്‍ നിന്നും 14 കിലോമീറ്റര്‍ ദൂരമാണ് ഗവിയിലേക്കുള്ളത്.

ഗവി യാത്ര നടത്താന്‍ ആഗ്രഹിക്കുന്നവര്‍ മുന്‍കൂട്ടി ബുക്ക് ചെയ്യേണ്ടതാണ്. ബുക്കി ങ്ങിനുള്ള നമ്പര്‍  – 94479 84511, 94465 25773.

The Gulf Indians

Recent Posts

മലയാള ഭാഷാ–വിദ്യാഭ്യാസ രംഗത്തെ സമഗ്ര സംഭാവനകൾക്ക് ബിനു കെ. സാമിന് ആർ.എം.എ കേരളീയം പുരസ്‌കാരം

മസ്കത്ത്: സാമൂഹിക, സാംസ്‌കാരിക, വിദ്യാഭ്യാസ, ജീവകാരുണ്യ മേഖലകളിൽ ശ്രദ്ധേയമായ സംഭാവനകൾ നൽകുന്ന വ്യക്തിത്വങ്ങളെ ആദരിക്കുന്നതിനായി റൂവി മലയാളി അസോസിയേഷൻ (RMA)…

8 hours ago

കേരള ബജറ്റ്

പി.കെ സജിത് കുമാര്‍  : കേരളത്തിന്റെ സമ്പത് ഘടനയിൽ തന്നെ ഒരു മാറ്റം കൊണ്ടുവരുന്നതിന്റെ തുടക്കമായി കാണുന്നുണ്ട്. പ്രത്യേകിച്ച് മരിടൈം…

4 days ago

പ്രവാസികളുടെ വോട്ടവകാശം: അതിർത്തികൾക്കപ്പുറം കേൾക്കേണ്ട ശബ്ദങ്ങൾ

ഫൈസൽ ആലുവ ആർ എം എ പ്രസിഡന്റ് ആഗോളവൽക്കരണത്തിന്റെ കാലത്ത് രാജ്യങ്ങളുടെ അതിർത്തികൾ ഭൗമപരമായ രേഖകളായി മാത്രം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോഴും, ജനാധിപത്യാവകാശങ്ങൾ…

3 months ago

റൂവി മലയാളി അസോസിയേഷൻ – 2026–2028 കാലയളവിലേക്കുള്ള പുതിയ ഭാരവാഹികൾ തെരെഞ്ഞെടുത്തു

മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ…

3 months ago

ചരക്കുവാഹന നിയന്ത്രണം : എമിറേറ്റ്സ് റോഡിലെ അപകടങ്ങൾ ഗണ്യമായി കുറഞ്ഞു

ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…

7 months ago

ആഡംബരത്തിന് പുതിയ മാതൃകയാകാൻ റാസൽഖൈമ വിമാനത്താവളം

റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…

7 months ago

This website uses cookies.