Home

വേദിയില്‍ പെണ്‍കുട്ടിയെ അപമാനിച്ച സംഭവം ; സമസ്ത നേതാവിനെതിരെ കേസ്

മലപ്പുറം പെരിന്തല്‍മണ്ണയില്‍ മദ്രസാ വാര്‍ഷികപരിപാടിയുടെ ഭാഗമായി നടന്ന ചടങ്ങില്‍ വെച്ച് പെണ്‍ കുട്ടിയെ അപമാനിച്ച സംഭവത്തില്‍ ബാലാവകാശ കമ്മീഷന്‍ കേസെടുത്തു. സമസ്ത സെക്രട്ടറിയോടും പൊലീസിനോടും ചൈല്‍ഡ് പ്രൊട്ടക്ഷന്‍ ഓഫീസറോടും കമ്മീ ഷന്‍ വിശദീകരണം തേടി

തിരുവനന്തപുരം: മലപ്പുറം പെരിന്തല്‍മണ്ണയില്‍ മദ്രസാ വാര്‍ഷികപരിപാടിയുടെ ഭാഗമായി നടന്ന ചട ങ്ങില്‍ വെച്ച് പെണ്‍കുട്ടിയെ അപമാനിച്ച സംഭവത്തില്‍ ബാലാവകാശ കമ്മീഷന്‍ കേസെടുത്തു. സമസ്ത സെക്രട്ടറിയോടും പൊലീസിനോടും ചൈല്‍ഡ് പ്രൊട്ടക്ഷന്‍ ഓഫീസറോടും കമ്മീഷന്‍ വിശദീ കരണം തേടി.

രാമപുരം പാതിരമണ്ണ ദാറുല്‍ ഉലൂം മദ്രസയുടെ കെട്ടിട ഉദ്ഘാടന ചടങ്ങിലാണ് സംഭവം. വിദ്യാഭ്യാസരം ഗത്തെ നേട്ടത്തിന് ഉപഹാരം നല്‍കാനാണ് പത്താം തരം വിദ്യാര്‍ഥിനിയെ സ്റ്റേജിലേക്ക് ക്ഷണിച്ചത്. ‘ഇനി മേലില്‍ പെണ്‍കുട്ടികളെ സമസ്തയുടെ പൊതുവേദിയിലേക്ക് ക്ഷണിച്ചാല്‍ കാണിച്ചു തരാം എന്നാണ് സം ഘാടകരെ എം ടി അബ്ദുള്ള മുസ്ല്യാര്‍ ശാസിച്ചത്.സമസ്ത വിദ്യാഭ്യാസ ബോര്‍ഡിന്റെ തലവനാണ് അബ്ദുള്ള മുസ്ലിയാര്‍’.പെണ്‍കുട്ടികളെ വേദിയിലേക്ക് ക്ഷണിക്കുന്നത് മതവിരുദ്ധമാണെന്ന് പറഞ്ഞ എംടി അബ്ദു ള്ള മുസ്ല്യാര്‍ക്കെതിരെ സമൂഹമാധ്യമങ്ങളില്‍ വലിയ വിമര്‍ശനമാണ് ഉയര്‍ന്നത്.

സമസ്തയ്ക്കെതിരെ ആഞ്ഞടിച്ച്
ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍

മദ്രസാ വാര്‍ഷികപരിപാടിയുടെ ഭാഗമായി നടന്ന ചടങ്ങില്‍ പെണ്‍കുട്ടിയെ അപമാനിച്ച സംഭവത്തില്‍ സമസ്തയ്ക്കെതിരെ ആഞ്ഞടിച്ച് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. പെണ്‍കുട്ടിയെ പരസ്യമായി അപമാനി ച്ചിട്ടും കേരളസമൂഹത്തിന് പ്രതികരണമില്ലെന്ന് ഗവര്‍ണര്‍ കുറ്റപ്പെടുത്തി. സംസ്ഥാനത്തെ രാഷ്ട്രീയ നേ താക്കള്‍ക്ക് മൗനമെന്നും അ ദ്ദേഹം ആരോപിച്ചു.

പെണ്‍കുട്ടിയുടെ അന്തസിനെ തകര്‍ത്തതിന് സമസ്തയ്ക്കെതിരെ കേസെടുക്കണമെന്ന് അദ്ദേഹം ആവശ്യ പ്പെട്ടു. കോടതി സ്വമേധയാ കേസെടുക്കണമെന്ന് ഗവര്‍ണര്‍ കൂട്ടി ച്ചേര്‍ത്തു. സ്ത്രീകളെ പിന്നോട്ട് വലിക്കാ നുള്ള ഗൂഢാലോചനയുടെ ഭാഗമാണ് സംഭവം.സ്ത്രീകളെ നാല് ചുവരുകള്‍ക്കുള്ളില്‍ തളച്ചിടാനാണ് ശ്രമം. ഇത്തരം ആളു കളാണ് ഇസ്ലാമോഫോബിയ പരത്തുന്നതെന്നും അദ്ദേഹം വിമര്‍ശിച്ചു.

സമസ്ത നേതാവിന്റെ നടപടിയില്‍ ദു;ഖമുണ്ട്. പരിഷ്‌കൃത സമൂഹത്തിന് ചേര്‍ന്ന നടപടിയല്ല ഉണ്ടായതെ ന്നും ഗവര്‍ണര്‍ കൂട്ടിച്ചേര്‍ത്തു.പെണ്‍കുട്ടിയെ അപമാനിച്ചു. സമസ്തയുടേയത് പെണ്‍കുട്ടിയുടെ മനോവീ ര്യം തകര്‍ക്കുന്ന നടപടിയാണ്.അപമാനം നേരിട്ട പെണ്‍കുട്ടിയുടെ മാനസികാവസ്ഥ എന്തായിരിക്കുമെ ന്ന് അദ്ദേഹം ചോദിച്ചു.

The Gulf Indians

Recent Posts

മലയാള ഭാഷാ–വിദ്യാഭ്യാസ രംഗത്തെ സമഗ്ര സംഭാവനകൾക്ക് ബിനു കെ. സാമിന് ആർ.എം.എ കേരളീയം പുരസ്‌കാരം

മസ്കത്ത്: സാമൂഹിക, സാംസ്‌കാരിക, വിദ്യാഭ്യാസ, ജീവകാരുണ്യ മേഖലകളിൽ ശ്രദ്ധേയമായ സംഭാവനകൾ നൽകുന്ന വ്യക്തിത്വങ്ങളെ ആദരിക്കുന്നതിനായി റൂവി മലയാളി അസോസിയേഷൻ (RMA)…

1 month ago

കേരള ബജറ്റ്

പി.കെ സജിത് കുമാര്‍  : കേരളത്തിന്റെ സമ്പത് ഘടനയിൽ തന്നെ ഒരു മാറ്റം കൊണ്ടുവരുന്നതിന്റെ തുടക്കമായി കാണുന്നുണ്ട്. പ്രത്യേകിച്ച് മരിടൈം…

1 month ago

പ്രവാസികളുടെ വോട്ടവകാശം: അതിർത്തികൾക്കപ്പുറം കേൾക്കേണ്ട ശബ്ദങ്ങൾ

ഫൈസൽ ആലുവ ആർ എം എ പ്രസിഡന്റ് ആഗോളവൽക്കരണത്തിന്റെ കാലത്ത് രാജ്യങ്ങളുടെ അതിർത്തികൾ ഭൗമപരമായ രേഖകളായി മാത്രം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോഴും, ജനാധിപത്യാവകാശങ്ങൾ…

4 months ago

റൂവി മലയാളി അസോസിയേഷൻ – 2026–2028 കാലയളവിലേക്കുള്ള പുതിയ ഭാരവാഹികൾ തെരെഞ്ഞെടുത്തു

മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ…

5 months ago

ചരക്കുവാഹന നിയന്ത്രണം : എമിറേറ്റ്സ് റോഡിലെ അപകടങ്ങൾ ഗണ്യമായി കുറഞ്ഞു

ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…

8 months ago

ആഡംബരത്തിന് പുതിയ മാതൃകയാകാൻ റാസൽഖൈമ വിമാനത്താവളം

റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…

8 months ago

This website uses cookies.