Breaking News

റെനില്‍ വിക്രമസിംഗെ ശ്രീലങ്കയുടെ പുതിയ പ്രധാനമന്ത്രി, സത്യപ്രതിജ്ഞ ഉടന്‍ ; രജപക്സെ രാജ്യം വിടുന്നതിന് വിലക്ക്

ശ്രീലങ്കയുടെ പുതിയ പ്രധാനമന്ത്രിയായി റനില്‍ വിക്രമസിംഗെ അധികാരമേല്‍ക്കും. സമ വായ സ്ഥാനാര്‍ഥിയെന്ന നിലയിലാണ് യുനൈറ്റഡ് നാഷനല്‍ പാര്‍ട്ടി തലവനും മുന്‍ പ്രധാ നമന്ത്രിയുമാണ് വിക്രമസിംഗെ വീണ്ടും സ്ഥാനത്തേക്ക് വരുന്നത്

കൊളംബോ : കടുത്ത സാമ്പത്തിക പ്രതിസന്ധിയും ആഭ്യന്തര സംഘര്‍ഷവും നേരിടുന്ന ശ്രീലങ്കയുടെ പുതിയ പ്രധാനമന്ത്രിയായി റനില്‍ വിക്രമസിംഗെ അധികാരമേല്‍ ക്കും. സമവായ സ്ഥാനാര്‍ഥിയെന്ന നിലയിലാണ് യുനൈറ്റഡ് നാഷനല്‍ പാര്‍ട്ടി തലവനും മുന്‍ പ്രധാനമന്ത്രിയുമാണ് വിക്രമസിംഗെ വീണ്ടും സ്ഥാനത്തേക്ക് വരുന്നത്. അദ്ദേഹത്തിന്റെ സത്യപ്രതിജ്ഞയും ഉടന്‍ നടക്കും.

രൂക്ഷമായ ജനകീയ പ്രക്ഷോഭത്തിനൊടുവിലാണ് അനുനയനീക്കത്തിന്റെ ഭാഗമായി റനില്‍ വിക്രമസിം ഗെയെ പ്രധാനമന്ത്രിയായി നിയമിക്കാന്‍ പ്രസിഡന്റ് ഗൊട്ടബയ രജപ ക്‌സെ തീരുമാനിച്ചത്. കടുത്ത സ മ്മര്‍ദങ്ങള്‍ക്കൊടുവില്‍ തിങ്കളാഴ്ച ഗൊട്ടബയയുടെ സഹോദരന്‍ കൂടിയായ മഹിന്ദ രജപക്‌സെ പ്രധാ നമന്ത്രി സ്ഥാനത്തു നിന്ന് രാജിവച്ചിരുന്നു.

എന്നാല്‍, ഇതിനു പിന്നാലെ പ്രസിഡന്റിന്റെ രാജിക്കും മുറവിളിയുയരുകയായിരുന്നു. റനില്‍ വിക്രമസിം ഗെ ഇന്ന് വൈകീട്ട് ആറിന് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേല്‍ക്കുമെന്ന് യു എന്‍ പി വൃത്തങ്ങള്‍ സൂ ചിപ്പിക്കുന്നത്. അദ്ദേഹത്തെ പിന്തുണച്ച് ഭൂരിഭാഗം സിംഹള, തമിഴ്, മുസ്്ലിം പാര്‍ലമെന്റ് അംഗങ്ങള്‍ രം ഗത്തെത്തിയിട്ടുണ്ടെന്ന് ശ്രീല ങ്കന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

മഹിന്ദ രജപക്‌സെ ഉള്‍പ്പെടെ
13 നേതാക്കള്‍ക്ക് യാത്രാവിലക്ക്

മഹിന്ദ രജപക്‌സെ ഉള്‍പ്പെടെ 13 നേതാക്കള്‍ക്ക് യാത്രാവിലക്ക് ഏര്‍പ്പെടുത്തി. ശ്രീലങ്കന്‍ കോടതിയാ ണ് ഇവര്‍ക്ക് വിദേശയായാത്രാ വിലക്ക് ഏര്‍പ്പെടുത്തിയത്. രാജ്യം വി ടാനുള്ള ആലോചനയില്ലെന്ന് മഹിന്ദയുടെ മകന്‍ നമല്‍ രജപക്സെ അറിയിച്ചിരുന്നു. തലസ്ഥാന നഗരമായ കൊളംബോ വിട്ട മഹി ന്ദയും കുടുംബവും ട്രിങ്കോമാലിയിലെ നാവികസേന ആസ്ഥാനത്ത് അഭയം തേടി.

ശ്രീലങ്കയില്‍ ആഭ്യന്തരകലാപം രൂക്ഷമാകുകയാണ്. കര്‍ഫ്യൂ ലംഘിച്ച് തെരുവില്‍ തുടരുന്ന ആയിര ക്കണക്കിന് പ്രക്ഷോഭകര്‍ സര്‍ക്കാര്‍ സ്ഥാപനങ്ങളും വ്യാപാരസ്ഥാപന ങ്ങളും അഗ്‌നിക്കിരയാക്കി. വി വിധയിടങ്ങളില്‍ നടന്ന അക്രമങ്ങളിലായി എട്ടുപേര്‍ മരിക്കുകയും ഇരുനൂറിലേറെ പേര്‍ക്ക് പരിക്കേ ല്‍ക്കുകയും ചെയ്തു.

The Gulf Indians

Recent Posts

പ്രവാസികളുടെ വോട്ടവകാശം: അതിർത്തികൾക്കപ്പുറം കേൾക്കേണ്ട ശബ്ദങ്ങൾ

ഫൈസൽ ആലുവ ആർ എം എ പ്രസിഡന്റ് ആഗോളവൽക്കരണത്തിന്റെ കാലത്ത് രാജ്യങ്ങളുടെ അതിർത്തികൾ ഭൗമപരമായ രേഖകളായി മാത്രം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോഴും, ജനാധിപത്യാവകാശങ്ങൾ…

1 month ago

റൂവി മലയാളി അസോസിയേഷൻ – 2026–2028 കാലയളവിലേക്കുള്ള പുതിയ ഭാരവാഹികൾ തെരെഞ്ഞെടുത്തു

മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ…

1 month ago

ചരക്കുവാഹന നിയന്ത്രണം : എമിറേറ്റ്സ് റോഡിലെ അപകടങ്ങൾ ഗണ്യമായി കുറഞ്ഞു

ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…

5 months ago

ആഡംബരത്തിന് പുതിയ മാതൃകയാകാൻ റാസൽഖൈമ വിമാനത്താവളം

റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…

5 months ago

ഒമാൻ ദേശീയദിനം: ഇന്ത്യൻ എംബസി ഇന്ന് അവധി

മസ്‌കത്ത് ∙ ഒമാൻ ദേശീയദിനാഘോഷത്താടനുബന്ധിച്ച് മസ്‌കത്ത് ഇന്ത്യൻ എംബസി ഇന്ന് അവധിയായിരിക്കുമെന്ന് അധികൃതർ അറിയിച്ചു. കോൺസുലാർ സേവനങ്ങൾക്ക് 98282270 എന്ന…

5 months ago

ദേശീയദിനത്തോടനുബന്ധിച്ച് ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു: ടിക്കറ്റ് നിരക്കിൽ 20% വരെ കിഴിവ്

മസ്‌കത്ത്: ഒമാൻ ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു. 2026 ജനുവരി 15 മുതൽ മാർച്ച്…

5 months ago

This website uses cookies.