മസ്‌കത്ത് : ഏകീകൃത ജിസിസി ടൂറിസം വീസ വൈകുമെന്ന് ഒമാന്‍ പൈതൃക, വിനോദ സഞ്ചാര മന്ത്രി സലിം ബിന്‍ മുഹമ്മദ് അല്‍ മഹ്‌റൂഖി. ശൂറ കൗണ്‍സിലിന്റെ എട്ടാമത് സെഷനില്‍ നടന്ന ചര്‍ച്ചയില്‍ ഏകീകൃത വീസയുമായി ബന്ധപ്പെട്ട കാര്യങ്ങൾ സംസാരിക്കുകയായിരുന്നു മന്ത്രി.സുരക്ഷാ ആശങ്കകളും അംഗ രാജ്യങ്ങള്‍ക്കിടയിലെ വ്യത്യസ്ത വീക്ഷണങ്ങളുമാണ് ഇത് നടപ്പിലാക്കാന്‍ സമയമെടുക്കുന്നതിന് പിന്നിലെ കാരണം. നിര്‍ദ്ദേശം ഇപ്പോഴും ഗവേഷണത്തിലും പഠനത്തിലുമാണ്. പദ്ധതി ഇപ്പോഴും വെല്ലുവിളി നിറഞ്ഞതാണെന്നും മഹ്‌റൂഖി ചൂണ്ടിക്കാട്ടി.
ഏകീകൃത ജിസിസി സന്ദര്‍ശന വീസ ജിസിസി ഗ്രാന്‍ഡ് ടൂര്‍സ് എന്ന പേരിലാണ് അറിയപ്പെടുക. വീസ കാലാവധി സംബന്ധിച്ച് അന്തിമ തീരുമാനം ആയില്ലെങ്കിലും ആറ് രാജ്യങ്ങളിലും സന്ദര്‍ശിക്കാന്‍ സാധിക്കുന്ന വീസയ്ക്ക് 30 ദിവസത്തെ കാലാവധിയുണ്ടാകുമെന്നാണ് സൂചന.യൂറോപ്യന്‍ രാജ്യങ്ങളിലേക്കുള്ള ഷെംഗന്‍ വീസയെ മാതൃകയാക്കിയാണ് ഗള്‍ഫ് സഹകരണ കൗണ്‍സില്‍ അംഗരാജ്യങ്ങള്‍ ഏകീകൃത വീസ അവതരിപ്പിക്കുന്നത്. ട്രാവല്‍, ടൂറിസം, ഹോസ്പിറ്റാലിറ്റി, വ്യോമയാന മേഖലകളില്‍ ജിസിസിയില്‍ കുതിച്ചുചാട്ടമുണ്ടാകുമെന്നും വിലയിരുത്തലുണ്ട്.
മസ്കറ്റ്: We Help Blood Donor’s Oman ന്റെ നേതൃത്വത്തിൽ, ബ്ലഡ് ഡോണേഴ്സ് കേരളയുടെ സ്ഥാപകനും പ്രസിഡന്റുമായിരുന്ന വിനോദ് ഭാസ്കറിന്റെ…
മസ്‌ക്കറ്റ്: ഒമാനിലെ റൂവി മലയാളി അസോസിയേഷന്റെ ഭാഗമായി പ്രവർത്തിക്കുന്ന വനിതാ വിങിന്റെ നേതൃത്വത്തിൽ അനന്തപുരി ഹോട്ടലിൽ പ്രത്യേക യോഗം നടത്തി.…
മസ്‌ക്കത്ത്: ഇന്ത്യയുടെ 78-ാമത് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് റൂവി മലയാളി അസോസിയേഷനും ദാർസൈറ്റ് ലൈഫ് ലൈൻ ഹോസ്പിറ്റലും സംയുക്തമായി ആരോഗ്യ അവബോധ…
തൃപ്പൂണിത്തുറ: പാറക്കടത്തു കോയിക്കൽ ട്രസ്റ്റ് നടത്തുന്ന 12ാമത് "തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ" പ്രഖ്യാപിച്ചു. വായ്‌പ്പാട്ട് വിഭാഗത്തിൽ പ്രൊഫ. തുളസി…
ദുബൈ ∙ ദ്രവീകൃത പ്രകൃതി വാതകം (എൽ.എൻ.ജി) ഇന്ത്യയിലേക്ക് എത്തിക്കുന്നതിനായി യു.എ.ഇയിലെ അബൂദബിയിലെ ഓയിൽ കമ്പനിയായ അഡ്നോക് ഗ്യാസ്യും ഇന്ത്യയിലെ…
മനാമ : ശൂര കൗൺസിൽ ചെയർമാൻ അലി ബിൻ സാലിഹ് അൽ സാലിഹ്, സ്ഥാനം ഒഴിയുന്ന അമേരിക്കൻ അംബാസഡർ സ്റ്റീവൻ…
This website uses cookies.