Breaking News

ഒമാൻ – കുവൈത്ത് ലോകകപ്പ് യോഗ്യതാ മത്സരം ഇന്ന്

മസ്‌കത്ത് : ലോകകപ്പ് യോഗ്യതാ മത്സരത്തില്‍ ഒമാൻ ഇന്ന് കുവൈത്തിനെ നേരിടും. ജാബിര്‍ അല്‍ അഹമദ് ഇന്റര്‍നാഷനല്‍ സ്‌റ്റേഡിയത്തില്‍ ഒമാന്‍ സമയം രാത്രി 10.15നാണ് മത്സരം. വളരെ പ്രധാനപ്പെട്ട ഈ മത്സരത്തില്‍ മികച്ച ഫലം കൈവരിക്കാന്‍ കാത്തിരിക്കുകയാണെന്ന് ഒമാന്‍ പരിശീലകന്‍ റഷീദ് ജാബിര്‍ പറഞ്ഞു. കഴിഞ്ഞ മത്സരത്തില്‍ കൊറിയക്കെതിരെ നേടിയ സമനിലയുടെ ആത്മവിശ്വാസത്തിലാണ് ഒമാന്‍ കുവൈത്തിനെ നേരിടാനിറങ്ങുന്നത്. ഗ്രൂപ്പ് ബിയില്‍ നാലാം സ്ഥാനത്താണ് ഒമാന്‍. കുവൈത്ത് അഞ്ചാം സ്ഥാനത്താണ്. ഇരു ടീമുകള്‍ക്കും ജയം അനിവാര്യമായ മത്സരം കൂടിയാണിത്. ഇനിയുള്ള മത്സരങ്ങളില്‍ എല്ലാം വിജയിച്ചാല്‍ ഒമാന് ലോകകപ്പ് യോഗ്യത സാധ്യത നിലനിൽക്കും. അതേസമയം, സ്വന്തം കാണികൾക്ക് മുന്നിൽ കളിക്കാനാകുന്നത് കുവൈത്തിന്റെ ആത്മവിശ്വാസം വർധിപ്പിക്കും.

The Gulf Indians

Recent Posts

മലയാള ഭാഷാ–വിദ്യാഭ്യാസ രംഗത്തെ സമഗ്ര സംഭാവനകൾക്ക് ബിനു കെ. സാമിന് ആർ.എം.എ കേരളീയം പുരസ്‌കാരം

മസ്കത്ത്: സാമൂഹിക, സാംസ്‌കാരിക, വിദ്യാഭ്യാസ, ജീവകാരുണ്യ മേഖലകളിൽ ശ്രദ്ധേയമായ സംഭാവനകൾ നൽകുന്ന വ്യക്തിത്വങ്ങളെ ആദരിക്കുന്നതിനായി റൂവി മലയാളി അസോസിയേഷൻ (RMA)…

2 weeks ago

കേരള ബജറ്റ്

പി.കെ സജിത് കുമാര്‍  : കേരളത്തിന്റെ സമ്പത് ഘടനയിൽ തന്നെ ഒരു മാറ്റം കൊണ്ടുവരുന്നതിന്റെ തുടക്കമായി കാണുന്നുണ്ട്. പ്രത്യേകിച്ച് മരിടൈം…

3 weeks ago

പ്രവാസികളുടെ വോട്ടവകാശം: അതിർത്തികൾക്കപ്പുറം കേൾക്കേണ്ട ശബ്ദങ്ങൾ

ഫൈസൽ ആലുവ ആർ എം എ പ്രസിഡന്റ് ആഗോളവൽക്കരണത്തിന്റെ കാലത്ത് രാജ്യങ്ങളുടെ അതിർത്തികൾ ഭൗമപരമായ രേഖകളായി മാത്രം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോഴും, ജനാധിപത്യാവകാശങ്ങൾ…

4 months ago

റൂവി മലയാളി അസോസിയേഷൻ – 2026–2028 കാലയളവിലേക്കുള്ള പുതിയ ഭാരവാഹികൾ തെരെഞ്ഞെടുത്തു

മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ…

4 months ago

ചരക്കുവാഹന നിയന്ത്രണം : എമിറേറ്റ്സ് റോഡിലെ അപകടങ്ങൾ ഗണ്യമായി കുറഞ്ഞു

ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…

8 months ago

ആഡംബരത്തിന് പുതിയ മാതൃകയാകാൻ റാസൽഖൈമ വിമാനത്താവളം

റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…

8 months ago

This website uses cookies.