മസ്‌കത്ത് : കഠിനമായ ചൂടിൽ ജോലി ചെയ്യുന്ന തൊഴിലാളികൾക്ക് ഒമാനിൽ പ്രതിദിനം ദുരിതം കനക്കുന്നു. രാവിലെ തന്നെ പൊള്ളുന്ന ചൂട് ആരംഭിക്കുന്നത് വിശ്രമമില്ലാതെ നിർമാണം, റോഡ് നിർമാണം, മറ്റ് പുറം ജോലികളിൽ ഏർപ്പെടുന്നവർക്കായി അധിക ബുദ്ധിമുട്ട് സൃഷ്ടിക്കുകയാണ്. അതിനാൽ ഇത്തവണത്തെ വേനൽക്കാലം ശക്തമായി തുടങ്ങുന്നതോടെ, മധ്യാഹ്ന വിശ്രമം നിശ്ചിത തീയതിക്ക് മുൻപ് തന്നെ ആരംഭിക്കണമെന്ന് തൊഴിലാളികൾ ആവശ്യപ്പെടുന്നു.
ജൂൺ ഒന്നുമുതലാണ് തൊഴിൽ മന്ത്രാലയം അംഗീകരിച്ച മധ്യാഹ്ന വിശ്രമം ഔദ്യോഗികമായി പ്രാബല്യത്തിൽ വരിക. ഉയർന്ന താപനില രേഖപ്പെടുന്ന സമയമായ ഉച്ചക്ക് 12.30 മുതൽ 3.30 വരെ ഈ വിശ്രമം അനുവദിക്കുന്നതാണ്. ഈ സമയത്ത് ജോലി ചെയ്യിക്കുന്നത് തൊഴിലാളികളുടെ അവകാശ ലംഘനമായി കണക്കാക്കുമെന്ന് അധികൃതർ വ്യക്തമായി മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
ഇത് ലംഘിക്കുന്ന സ്ഥാപനങ്ങൾക്ക് 100 റിയാലിൽ നിന്ന് 500 റിയാൽ വരെ പിഴയും, ഒരു വർഷം വരെ തടവുശിക്ഷയും ലഭിക്കാവുന്നതാണ്. കൂടാതെ, തൊഴിലാളികൾക്കായി വിശ്രമ സൗകര്യങ്ങൾ ഒരുക്കാത്ത കമ്പനികളെയും നിയമപരമായി നടപടിയെടുത്ത് തടയുമെന്ന് അധികൃതർ അറിയിച്ചു.
വെയിലത്ത് ജോലി ചെയ്യുന്ന തൊഴിലാളികളുടെ ശരീരജലാംശം കുറയുന്നത് ഒഴിവാക്കാൻ വേണ്ടത്ര കുടിവെള്ളം ഉറപ്പാക്കേണ്ടതുണ്ടെന്നും, അതിന് വേണ്ട നിർദ്ദേശങ്ങൾ കർശനമായി നടപ്പാക്കുമെന്ന് അധികൃതർ കൂട്ടിച്ചേർത്തു.
ഫൈസൽ ആലുവ ആർ എം എ പ്രസിഡന്റ് ആഗോളവൽക്കരണത്തിന്റെ കാലത്ത് രാജ്യങ്ങളുടെ അതിർത്തികൾ ഭൗമപരമായ രേഖകളായി മാത്രം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോഴും, ജനാധിപത്യാവകാശങ്ങൾ…
മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ…
ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…
റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…
മസ്‌കത്ത് ∙ ഒമാൻ ദേശീയദിനാഘോഷത്താടനുബന്ധിച്ച് മസ്‌കത്ത് ഇന്ത്യൻ എംബസി ഇന്ന് അവധിയായിരിക്കുമെന്ന് അധികൃതർ അറിയിച്ചു. കോൺസുലാർ സേവനങ്ങൾക്ക് 98282270 എന്ന…
മസ്‌കത്ത്: ഒമാൻ ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു. 2026 ജനുവരി 15 മുതൽ മാർച്ച്…
This website uses cookies.