Breaking News

‘വീട്ടില്‍ ചോദ്യം ചെയ്യല്‍ പറ്റില്ല, മറ്റെങ്ങും വരാനാകില്ലെന്ന് നടി’ ; മറ്റൊരു സ്ഥലം ഇന്ന് രാത്രി തന്നെ അറിയിക്കണമെന്ന് കാവ്യയോട് ക്രൈംബ്രാഞ്ച്

നടിയെ ആക്രമിച്ച കേസില്‍ തുടരന്വേഷണത്തിന്റെ ഭാഗമായി കാവ്യാമാധവനെ ചോ ദ്യം ചെയ്യാന്‍ വീട്ടിലെത്താന്‍ ബുദ്ധിമുട്ട് അറിയിച്ച് അന്വേഷണസംഘം. കാവ്യയെ വീട്ടി ലെത്തി ചോദ്യം ചെയ്യാനാകില്ലെന്ന് ക്രൈംബ്രാഞ്ച് നിലപാടറിയിച്ചു. സൗകര്യമുള്ള മ റ്റൊരു സ്ഥലം നിര്‍ദ്ദേശിക്കണമെന്ന് അന്വേഷണസംഘം ആവശ്യപ്പെട്ടു. ഇന്ന് രാത്രി തന്നെ മറുപടി നല്‍കണമെന്നും അന്വേഷണസംഘം കാവ്യയോട് നിര്‍ദേശിച്ചു

കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ തുടരന്വേഷണത്തിന്റെ ഭാഗമായി കാവ്യാ മാധവനെ ചോദ്യം ചെയ്യാ ന്‍ വീട്ടിലെത്താന്‍ ബുദ്ധിമുട്ട് അറിയിച്ച് അന്വേഷണസംഘം. കാവ്യയെ വീട്ടിലെത്തി ചോദ്യം ചെയ്യാനാകി ല്ലെന്ന് ക്രൈംബ്രാഞ്ച് നിലപാടറിയിച്ചു. സൗകര്യമുള്ള മറ്റൊരു സ്ഥലം നിര്‍ദ്ദേശിക്കണമെന്ന് അന്വേഷണ സംഘം ആവശ്യപ്പെട്ടു. ഇന്ന് രാത്രി തന്നെ മറുപടി നല്‍കണമെന്നും അന്വേഷണ സംഘം കാവ്യയോട് നിര്‍ദേശിച്ചു. സാക്ഷിയായതിനാല്‍ തനിക്ക് ഉചിതമായ സ്ഥലം തെരഞ്ഞെടുക്കാമെന്നാണ് കാവ്യയുടെ നിലപാട്. നിയമാനുസൃതമായി ചോദ്യം ചെയ്യാമെന്ന് കാവ്യ അറിയിച്ചു.

ഇന്ന് രാവിലെ ആലുവ പൊലീസ് ക്ലബ്ബില്‍ ഹാജരാകാനാണ് കാവ്യയ്ക്ക് ആദ്യം നോട്ടീസ് നല്‍കിയിരുന്നത്. എന്നാല്‍, ചെന്നൈയിലുള്ള താന്‍ തിങ്കളാഴ്ച മാത്രമേ കേരള ത്തിലെത്തൂവെന്നും അതിനാല്‍ മറ്റൊരു ദി വസം അനുവദിക്കണമെന്നും കാവ്യ അന്വേഷണസംഘത്തെ അറിയിച്ചിരുന്നു. ഇതേത്തുടര്‍ന്നാണ് ചോ ദ്യംചെയ്യല്‍ ബുധനാഴ്ച ത്തേക്ക് മാറ്റിയത്.

ഗൂഢാലോചനയില്‍ കാവ്യ മാധവന്റെ പങ്ക് സൂചിപ്പിക്കുന്ന നിര്‍ണായക ശബ്ദരേഖ പുറത്തുവന്നതിന് പി ന്നാലെയാണ് കാവ്യയോട് ചോദ്യം ചെയ്യലിന് ഹാജരാകാന്‍ അറിയിച്ചത്. ദിലീപിന്റെ ബന്ധു സുരാജും ശരതും തമ്മിലുള്ള ശബ്ദരേഖയാണ് പുറത്ത് വന്നത്. നടി കാവ്യ മാധവന്‍ സുഹൃത്തുക്കള്‍ക്ക് കൊടുക്കാ ന്‍ വച്ചിരുന്ന പണി യെന്ന് ശബ്ദരേഖയില്‍ പറയുന്നു.

നടിയെ ആക്രമിച്ച കേസിലെ തുടരന്വേഷണവുമായി ബന്ധപ്പെട്ട് കാവ്യയുടെ ചോദ്യം ചെയ്യല്‍ കേസില്‍ നിര്‍ണായകമാണ്. തുടരന്വേഷണത്തില്‍ ലഭിച്ചിരിക്കുന്ന ഡിജിറ്റല്‍ തെളിവുകള്‍ മുന്‍നിര്‍ത്തിയുള്ള ചോദ്യം ചെയ്യലിനാണ് ക്രൈം ബ്രാഞ്ച് ഒരുങ്ങുന്നത്.ആക്രമിക്കപ്പെട്ട നടിയും കാവ്യയും തമ്മില്‍ വൈ രാഗ്യമുണ്ടായിരുന്നെന്ന് ചൂണ്ടിക്കാ ട്ടുന്ന ഫോണ്‍ ശബ്ദരേഖ കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു. ദിലീ പിന്റെ സഹോദരീ ഭര്‍ത്താവ് സുരാജും ശരത്തും തമ്മിലുള്ള സംഭാഷണത്തില്‍ കാവ്യയായിരുന്നു കേ സില്‍ കുടുങ്ങേണ്ടത് എന്ന പരാമര്‍ശമുണ്ടായിരുന്നു.

The Gulf Indians

Recent Posts

മലയാള ഭാഷാ–വിദ്യാഭ്യാസ രംഗത്തെ സമഗ്ര സംഭാവനകൾക്ക് ബിനു കെ. സാമിന് ആർ.എം.എ കേരളീയം പുരസ്‌കാരം

മസ്കത്ത്: സാമൂഹിക, സാംസ്‌കാരിക, വിദ്യാഭ്യാസ, ജീവകാരുണ്യ മേഖലകളിൽ ശ്രദ്ധേയമായ സംഭാവനകൾ നൽകുന്ന വ്യക്തിത്വങ്ങളെ ആദരിക്കുന്നതിനായി റൂവി മലയാളി അസോസിയേഷൻ (RMA)…

2 weeks ago

കേരള ബജറ്റ്

പി.കെ സജിത് കുമാര്‍  : കേരളത്തിന്റെ സമ്പത് ഘടനയിൽ തന്നെ ഒരു മാറ്റം കൊണ്ടുവരുന്നതിന്റെ തുടക്കമായി കാണുന്നുണ്ട്. പ്രത്യേകിച്ച് മരിടൈം…

3 weeks ago

പ്രവാസികളുടെ വോട്ടവകാശം: അതിർത്തികൾക്കപ്പുറം കേൾക്കേണ്ട ശബ്ദങ്ങൾ

ഫൈസൽ ആലുവ ആർ എം എ പ്രസിഡന്റ് ആഗോളവൽക്കരണത്തിന്റെ കാലത്ത് രാജ്യങ്ങളുടെ അതിർത്തികൾ ഭൗമപരമായ രേഖകളായി മാത്രം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോഴും, ജനാധിപത്യാവകാശങ്ങൾ…

4 months ago

റൂവി മലയാളി അസോസിയേഷൻ – 2026–2028 കാലയളവിലേക്കുള്ള പുതിയ ഭാരവാഹികൾ തെരെഞ്ഞെടുത്തു

മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ…

4 months ago

ചരക്കുവാഹന നിയന്ത്രണം : എമിറേറ്റ്സ് റോഡിലെ അപകടങ്ങൾ ഗണ്യമായി കുറഞ്ഞു

ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…

8 months ago

ആഡംബരത്തിന് പുതിയ മാതൃകയാകാൻ റാസൽഖൈമ വിമാനത്താവളം

റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…

8 months ago

This website uses cookies.