Breaking News

കെ വി തോമസ് വഞ്ചകന്‍ ; പാര്‍ട്ടി കോണ്‍ഗ്രസില്‍ നടന്നത് കോണ്‍ഗ്രസിനെ തകര്‍ക്കാനുള്ള ഗൂഢാലോചന : കെ സുധാകരന്‍

കോണ്‍ഗ്രസിനെ ദേശീയ തലത്തില്‍ തകര്‍ക്കാനുള്ള ഗൂഡാലോചനയാണ് സിപിഎം പാര്‍ട്ടി കോണ്‍ഗ്ര സില്‍ നടന്നതെന്ന് കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍. കോ ണ്‍ഗ്രസ് മുക്ത ഭാരതത്തിനായി ബി ജെപി സിപിഎമ്മുമായി കൈകോര്‍ക്കുക യാണ്.

തിരുവനന്തപുരം: കോണ്‍ഗ്രസിനെ ദേശീയ തലത്തില്‍ തകര്‍ക്കാനുള്ള ഗൂഡാലോചനയാണ് സിപിഎം പാര്‍ട്ടി കോണ്‍ഗ്രസില്‍ നടന്നതെന്ന് കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍. കോണ്‍ഗ്രസ് മുക്ത ഭാരത ത്തിനായി ബിജെപി സിപിഎമ്മുമായി കൈകോര്‍ക്കുകയാണ്. കോണ്‍ഗ്രസ് ഇനി കേരളത്തില്‍ എത്താ തിരിക്കുകയാണ് ലക്ഷ്യമെ ന്നും സുധാകരന്‍ പറഞ്ഞു.

മുഖ്യമന്ത്രിയുടെ ഓഫീസിനെതിരെ കേന്ദ്ര ഏജന്‍സികള്‍ നടത്തിയ അന്വേഷണത്തിന് തുടര്‍ച്ച ഉണ്ടായി ല്ലെന്നും കെ സുധാകരന്‍ പറഞ്ഞു. സില്‍വര്‍ ലൈനിനെ പറ്റി യെ ച്ചൂരി വന്നപ്പോള്‍ പറഞ്ഞതല്ല പോകു മ്പോള്‍ പറഞ്ഞത്. പിണറായി റേഷന്‍ മുടക്കുമെന്ന പേടിയാണ് യെച്ചൂരിക്കെന്നും കെ സുധാകരന്‍ പരി ഹസിച്ചു. മതേതരസഖ്യത്തില്‍ കോണ്‍ഗ്രസ് ഉണ്ടായാല്‍ അതില്‍ സിപിഎം ഇല്ലായെന്നാണ് സിപിഎം നിലപാട്.

കെ വി തോമസിന് ഭയങ്കര കോണ്‍ഗ്രസ് വികാരമാണെന്നും കെ സുധാകരന്‍ പരിഹസിച്ചു. കോണ്‍ഗ്രസി നെ ഒറ്റുകൊടുത്ത വഞ്ചകനാണ് കെ വി തോമസ്. കിട്ടിയ അധികാരം അദ്ദേഹത്തിന് ഷെയര്‍ കിട്ടിയതാ കാം. സിപിഎമ്മുമായുള്ള രഹസ്യ അജണ്ട തനിക്കുവേണ്ടിയാണോ, മറ്റാര്‍ക്കെങ്കിലും വേണ്ടിയാണോ എ ന്നറിഞ്ഞാല്‍ മതിയെന്നും സു ധാകരന്‍ പറഞ്ഞു.

കെവി തോമസിനെതിരായ തീരുമാനം കൂടിയാലോചിച്ച് എടുത്തതാണ്. ഒരു രാഷ്ട്രീയപാര്‍ട്ടിയുടെ സെ മിനാറില്‍ പങ്കെടുത്തതിനെയല്ല എതിര്‍ത്തത്. കൊന്നുതള്ളിയവരുടെ പാര്‍ട്ടി വേദിയില്‍ പോയതിനെ യാണ്. കെ വി തോമസിനെതിരായ സൈബര്‍ ആക്രമണം നേതൃത്വത്തിന്റെ അറിവോടെയല്ല. മറിച്ച് തെളിയിച്ചാല്‍ തോമസ് മാഷിന് മുമ്പില്‍ കുമ്പിട്ടു നില്‍ക്കുമെന്നും കെ സുധാകരന്‍ പറഞ്ഞു.

കോണ്‍ഗ്രസ് വിരുദ്ധ സമ്മേളനമാണ് സിപിഎം കണ്ണൂരില്‍ നടത്തിയതെന്നും മുഖ്യമന്ത്രി നടത്തിയ ഗൂ ഡാലോചനയുടെ ഫലമായാണ് കോണ്‍ഗ്രസ് വിരുദ്ധ തീരുമാന മെന്നും വി.ഡി സതീശന്‍ മാധ്യമങ്ങ ളോട് പറഞ്ഞു. സംഘപരിവാറിനും മുഖ്യമന്ത്രിക്കും ഇടയില്‍ ഇടനിലക്കാരുണ്ട്. രാജ്യത്തേ വരേണ്യ വര്‍ഗത്തി ന് വേണ്ടി മാത്രമുള്ള താണ് ബുള്ളറ്റ് ട്രെയിനെന്ന് പറഞ്ഞയാളാണ് യെച്ചൂരി. സില്‍വര്‍ ലൈനില്‍ സിപി എം കേന്ദ്ര നേതൃത്വത്തിന്റെ അഭിപ്രായങ്ങളെ കേരള ഘടകം അട്ടിമറിച്ചതായും വി.ഡി സതീശന്‍ പറ ഞ്ഞു.

The Gulf Indians

Recent Posts

മലയാള ഭാഷാ–വിദ്യാഭ്യാസ രംഗത്തെ സമഗ്ര സംഭാവനകൾക്ക് ബിനു കെ. സാമിന് ആർ.എം.എ കേരളീയം പുരസ്‌കാരം

മസ്കത്ത്: സാമൂഹിക, സാംസ്‌കാരിക, വിദ്യാഭ്യാസ, ജീവകാരുണ്യ മേഖലകളിൽ ശ്രദ്ധേയമായ സംഭാവനകൾ നൽകുന്ന വ്യക്തിത്വങ്ങളെ ആദരിക്കുന്നതിനായി റൂവി മലയാളി അസോസിയേഷൻ (RMA)…

2 days ago

കേരള ബജറ്റ്

പി.കെ സജിത് കുമാര്‍  : കേരളത്തിന്റെ സമ്പത് ഘടനയിൽ തന്നെ ഒരു മാറ്റം കൊണ്ടുവരുന്നതിന്റെ തുടക്കമായി കാണുന്നുണ്ട്. പ്രത്യേകിച്ച് മരിടൈം…

6 days ago

പ്രവാസികളുടെ വോട്ടവകാശം: അതിർത്തികൾക്കപ്പുറം കേൾക്കേണ്ട ശബ്ദങ്ങൾ

ഫൈസൽ ആലുവ ആർ എം എ പ്രസിഡന്റ് ആഗോളവൽക്കരണത്തിന്റെ കാലത്ത് രാജ്യങ്ങളുടെ അതിർത്തികൾ ഭൗമപരമായ രേഖകളായി മാത്രം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോഴും, ജനാധിപത്യാവകാശങ്ങൾ…

3 months ago

റൂവി മലയാളി അസോസിയേഷൻ – 2026–2028 കാലയളവിലേക്കുള്ള പുതിയ ഭാരവാഹികൾ തെരെഞ്ഞെടുത്തു

മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ…

4 months ago

ചരക്കുവാഹന നിയന്ത്രണം : എമിറേറ്റ്സ് റോഡിലെ അപകടങ്ങൾ ഗണ്യമായി കുറഞ്ഞു

ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…

7 months ago

ആഡംബരത്തിന് പുതിയ മാതൃകയാകാൻ റാസൽഖൈമ വിമാനത്താവളം

റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…

7 months ago

This website uses cookies.