വിഷു കിറ്റ് മാര്‍ച്ച് അവസാനത്തോടെ വിതരണം ചെയ്യാനുള്ള തീരുമാനം പ്രതിപക്ഷ എതിര്‍പ്പിനെ തുടര്‍ന്ന് മാറ്റി. കിറ്റ് വിതരണം ഏപ്രില്‍ ഒന്ന് മുതല്‍ മതിയെന്ന് ഭക്ഷ്യവകുപ്പ് തീരുമാനിച്ചു
കൊച്ചി : മഞ്ഞ,പിങ്ക് കാര്‍ഡുകാര്‍ക്ക് മാര്‍ച്ച് അവസാനത്തോടെ വിതരണം ചെയ്യാനുള്ള തീരുമാനം പ്രതിപക്ഷ എതിര്‍പ്പിനെ തുടര്‍ന്ന് മാറ്റി. വിഷു കിറ്റ് വിതരണം ഏപ്രില്‍ ഒന്ന് മുതല്‍ മതിയെന്ന് ഭക്ഷ്യവകുപ്പ് തീരുമാനിച്ചു. സ്‌പെഷല്‍ അരി വിതരണം തെരഞ്ഞെടുപ്പ് കമ്മീഷന്‍ തടഞ്ഞതിനെ നിയമപരമായി നേരിടാനും ഭക്ഷ്യവകുപ്പ് തീരുമാനിച്ചു.
എന്നാല്‍ മൂന്നാഴ്ചയായി റേഷന്‍കടകളില്‍ അരി പൂഴ്ത്തിവെച്ച് ജനങ്ങളുടെ അന്നം മുടക്കിയത് മുഖ്യമ ന്ത്രി പിണറായി വിജയനാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല തിരിച്ചടിച്ചു. പൂഴ്ത്തിവെച്ച അരി സമയത്ത് കൊടുക്കാതെ തെരഞ്ഞെടുപ്പിന് മുമ്പ് വിതരണം ചെയ്യുന്നത് ചട്ടലംഘനമാണ്. ജനങ്ങളുടെ ദാരിദ്ര്യത്തെ വിറ്റ് വോട്ടാക്കാന്‍ ശ്രമിച്ചതും ജനങ്ങളുടെ അന്നംമുടക്കിയതും മുഖ്യമന്ത്രിയാണെന്നും ചെന്നിത്തല പറഞ്ഞു.
അതേസമയം നീല, വെള്ള കാര്‍ഡുകാര്‍ക്കുള്ള സ്പെഷല്‍ അരി തടഞ്ഞ നടപടി പുനഃപരി ശോധി ക്കുന്നതിന് തെരഞ്ഞെടുപ്പു കമ്മിഷനോട് ആവശ്യപ്പെടാനും ഭക്ഷ്യവകുപ്പ് ആലോചി ക്കുന്നുണ്ട്. മാര്‍ച്ച്, ഏപ്രില്‍ മാസങ്ങളില്‍ 10 കിലോഗ്രാം അരി 15 രൂപ നിരക്കില്‍ നല്‍കാനായിരുന്നു തീരുമാനം. ഈസ്റ്റര്‍, വിഷു, റംസാന്‍ പ്രമാണിച്ചാണ് ഈ തീരുമാനമെടുത്തത്.
നേരത്തെ പെരുമാറ്റച്ചട്ട ലംഘനം ചൂണ്ടിക്കാട്ടി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല മുഖ്യ തെര ഞ്ഞെടുപ്പ് ഓഫീസര്‍ക്ക് പരാതി നല്‍കിയി രു ന്നു. വിഷു, ഈസ്റ്റര്‍, റംസാന്‍ അടക്കമുള്ള ആഘോഷ ദിവസങ്ങള്‍ മുന്നില്‍ കണ്ടായിരുന്നു പെന്‍ഷന്‍ വിതരണവും അരി വിതരണവും വേഗത്തി ലാക്കാ ന്‍ സംസ്ഥാന സര്‍ക്കാര്‍ നടപടികള്‍ ആരംഭിച്ചത്. എന്നാല്‍ പ്രതിപക്ഷ നേതാവിന്റെ പരാതിയെ ത്തുടര്‍ന്ന് പാവങ്ങള്‍ക്ക് ലഭിക്കേണ്ട ആനൂകൂല്യങ്ങള്‍ അനിശ്ചിതത്വത്തിലായെന്ന് നേതാക്കള്‍ ആരോപിച്ചു.
മസ്കറ്റ് : ഇന്ത്യയിൽ ഇലക്ട്രോണിക്ക് വ്യവസായത്തിന്റെ മുഖ്യ ശിൽപ്പികളിൽ പ്രമുഖരായ ബി പി എൽ കമ്പനി യുടെ തുടക്കവും വളർച്ചയും…
മസ്കറ്റ് : ഇന്ത്യയിൽ ഇലക്ട്രോണിക്ക് വ്യവസായത്തിന്റെ മുഖ്യ ശിൽപ്പികളിൽ പ്രമുഖരായ ബി പി എ ൽ കമ്പനി യുടെ തുടക്കവും…
മസ്കറ്റ്: We Help Blood Donor’s Oman ന്റെ നേതൃത്വത്തിൽ, ബ്ലഡ് ഡോണേഴ്സ് കേരളയുടെ സ്ഥാപകനും പ്രസിഡന്റുമായിരുന്ന വിനോദ് ഭാസ്കറിന്റെ…
മസ്‌ക്കറ്റ്: ഒമാനിലെ റൂവി മലയാളി അസോസിയേഷന്റെ ഭാഗമായി പ്രവർത്തിക്കുന്ന വനിതാ വിങിന്റെ നേതൃത്വത്തിൽ അനന്തപുരി ഹോട്ടലിൽ പ്രത്യേക യോഗം നടത്തി.…
മസ്‌ക്കത്ത്: ഇന്ത്യയുടെ 78-ാമത് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് റൂവി മലയാളി അസോസിയേഷനും ദാർസൈറ്റ് ലൈഫ് ലൈൻ ഹോസ്പിറ്റലും സംയുക്തമായി ആരോഗ്യ അവബോധ…
തൃപ്പൂണിത്തുറ: പാറക്കടത്തു കോയിക്കൽ ട്രസ്റ്റ് നടത്തുന്ന 12ാമത് "തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ" പ്രഖ്യാപിച്ചു. വായ്‌പ്പാട്ട് വിഭാഗത്തിൽ പ്രൊഫ. തുളസി…
This website uses cookies.