ഗൂഡാലോചനയുടെ ഭാഗമായി വാട്ട്‌സ്ആപ്പ് സന്ദേശങ്ങള്‍ അയച്ച് പലരെയും തെറ്റിദ്ധരിപ്പിച്ചുവെന്നും മുഖ്യമന്ത്രി പറഞ്ഞു.
കൊച്ചി : വിവാദ ആഴക്കടല്‍ മത്സ്യബന്ധന കരാര്‍ സംബന്ധിച്ച് വാട്ട്‌സ്ആപ്പ് സന്ദേശങ്ങള്‍ അയച്ച് പലരെയും തെറ്റിദ്ധരിപ്പിച്ചുവെന്ന് മുഖ്യമന്ത്രി പിണറായി വിജയന്റെ വിമര്‍ശനം. കെഎസ്‌ഐ ഡിസി എംഡി എന്‍.പ്രശാന്തിന്റെ പേരെടുത്ത് പറയാതെയായിരുന്നു മുഖ്യമന്ത്രിയുടെ വിമര്‍ശനം. വാട്ട്‌സ്ആപ്പ് യൂണിവേഴ്‌സിറ്റിയില്‍ നിന്നല്ല ഐ.എ.എസ് ഉദ്യോഗസ്ഥര്‍ പഠിക്കേണ്ടതെന്നും ഗൂഡാ ലോ ചനയുടെ ഭാഗമായി വാട്ട്‌സ്ആപ്പ് സന്ദേശങ്ങള്‍ അയച്ച് പലരെയും തെറ്റിദ്ധരിപ്പിച്ചുവെന്നും മുഖ്യമന്ത്രി പറഞ്ഞു.
ആഴക്കടല്‍ മത്സ്യബന്ധനക്കരാറുമായി ബന്ധപ്പെട്ട ഫയലുകള്‍ മുഖ്യമന്ത്രിയുടെ ഓഫീസില്‍ എത്തിയിരുന്നുവെന്നും ഇതേക്കുറിച്ച് മുഖ്യമന്ത്രി യുടെ ഓഫീസിന് അറിവുണ്ടായിരുന്നുവെന്നും വാര്‍ത്ത പുറത്തു വന്നതിന് പിന്നാലെയാണ് കരാറില്‍ ഒപ്പിട്ട കെഎസ്‌ഐഡിസി എംഡി എന്‍ പ്രശാന്തിനെ പൊതുവേദിയില്‍ മുഖ്യമന്ത്രി വിമര്‍ശനം ഉന്നയിക്കുന്നത്. വിവാദങ്ങള്‍ക്ക് പിന്നില്‍ ഗൂഢാലോചനയുണ്ടെന്ന ആരോപണവും മുഖ്യമന്ത്രി ഉയര്‍ത്തുന്നു.
ആഴക്കടലില്‍ മത്സ്യബന്ധനം നടത്തുവാന്‍ വലിയ വിദേശ ട്രോളറുകള്‍ക്ക് അനുമതി നല്‍കിയത് രാജ്യത്തെ കോണ്‍ഗ്രസ് സര്‍ക്കാരാണെന്നും കോണ്‍ഗ്രസും ബിജെപിയും ഇത്തരം കാര്യങ്ങളില്‍ ഒരേ നയമാണ് സ്വീകരിച്ചതെന്നും മുഖ്യമന്ത്രി പറഞ്ഞു. സമ്പന്നരെ കൂടുതല്‍ സമ്പന്നരാക്കാനും ദരിദ്രരെ കൂടുതല്‍ ദരിദ്രരാക്കാനുമുള്ള നയമാണിത്. വിദേശ ട്രോളര്‍ അനുവദിക്കില്ല എന്ന നയ മാണ് എല്‍ഡിഎഫ് സ്വീകരിച്ചത്. ഇനിയുള്ള സര്‍ക്കാരിന്റ് കാലത്ത് മത്സ്യ തൊഴിലാളികളെ പ്രത്യേ ക സേന വിഭാഗം ആയി അണി നിരത്തും. അതിനാവശ്യമായ പരിശീലനം അവര്‍ക്ക് നല്‍കും. പ്രത്യേക സന്ദര്‍ഭങ്ങളില്‍ അവരെ രക്ഷ പ്രവര്‍ത്തനത്തിന് ഉപയോഗിക്കും എന്ന് പ്രഖ്യാപിച്ചു കഴിഞ്ഞു – മുഖ്യമന്ത്രി പറഞ്ഞു.
മസ്കത്ത്: സാമൂഹിക, സാംസ്‌കാരിക, വിദ്യാഭ്യാസ, ജീവകാരുണ്യ മേഖലകളിൽ ശ്രദ്ധേയമായ സംഭാവനകൾ നൽകുന്ന വ്യക്തിത്വങ്ങളെ ആദരിക്കുന്നതിനായി റൂവി മലയാളി അസോസിയേഷൻ (RMA)…
പി.കെ സജിത് കുമാര്‍ : കേരളത്തിന്റെ സമ്പത് ഘടനയിൽ തന്നെ ഒരു മാറ്റം കൊണ്ടുവരുന്നതിന്റെ തുടക്കമായി കാണുന്നുണ്ട്. പ്രത്യേകിച്ച് മരിടൈം…
ഫൈസൽ ആലുവ ആർ എം എ പ്രസിഡന്റ് ആഗോളവൽക്കരണത്തിന്റെ കാലത്ത് രാജ്യങ്ങളുടെ അതിർത്തികൾ ഭൗമപരമായ രേഖകളായി മാത്രം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോഴും, ജനാധിപത്യാവകാശങ്ങൾ…
മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ…
ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…
റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…
This website uses cookies.