Business

വിവാഹ ചടങ്ങിനും ഇന്‍ഷുറന്‍സ്‌

കെപിഎംജിയുടെ റിപ്പോര്‍ട്ട്‌ പ്രകാരം യുഎസ്‌ കഴിഞ്ഞാല്‍ ലോകത്തെ ഏറ്റവും വലിയ വിവാഹ വിപണി ഇന്ത്യയാണ്‌. ഇന്ത്യയിലെ വിവാഹ വിപണിയുടെ വലിപ്പം 400-500 കോടി ഡോളര്‍ വരുമെന്നാണ്‌ കെപിഎംജിയുടെ റിപ്പോര്‍ട്ടില്‍ പറയുന്നത്‌. ഇന്ത്യക്കാര്‍ തങ്ങളുടെ സമ്പത്തിന്റെ അഞ്ചിലൊന്നും വിവാഹത്തിനായി ചെലവാക്കുന്നതായാണ്‌ കണക്കാക്കപ്പെടുന്നത്‌.

വിവാഹം ആര്‍ഭാടമേറിയ ചടങ്ങായി മാറിയതോടെ ഏതെങ്കിലും തരത്തിലുള്ള അപ്രതീക്ഷ സംഭവങ്ങള്‍ മൂലം നഷ്‌ടം വരാനുള്ള സാധ്യത മുന്നില്‍ കാണുക കൂടി ചെയ്യേണ്ടതുണ്ട്‌. സമ്പത്തിന്റെ നല്ലൊരു പങ്ക്‌ ചെലവാ ക്കി നടത്തുന്ന ചടങ്ങ്‌ എന്തെങ്കിലും അപകടങ്ങള്‍ മൂലം അലങ്കോലപ്പെടുന്ന സാഹചര്യമുണ്ടായാല്‍ ഉണ്ടാകാവുന്നത്‌ വലിയ നഷ്‌ടമാണ്‌. ഇത്തരം നഷ്‌ടസാധ്യത മുന്നില്‍ കണ്ട്‌ പരിരക്ഷ ഒരുക്കാനായി ഇന്‍ഷുറന്‍സ്‌ പോളി സി എടുക്കാവുന്നതാണ്‌.

നേരത്തെ ഉയര്‍ന്ന ക്രയശേഷിയുള്ള വിഭാഗത്തില്‍ പെടുന്ന സമ്പന്നരാണ്‌ വിവാഹ ഇന്‍ഷുറന്‍സ്‌ എടുക്കാന്‍ താല്‍പ്പര്യപ്പെട്ടിരുന്നതെങ്കില്‍ ഇപ്പോള്‍ ഇടത്തരം വിവാഹ ചടങ്ങുകള്‍ ആസൂത്രണം ചെയ്യുന്നവരും അത്തരം പോളിസികളെടുക്കാന്‍ താല്‍പ്പര്യം കാണിക്കുന്നുണ്ടെന്നാണ്‌ ഇന്‍ഷുറന്‍സ്‌ വൃത്തങ്ങള്‍ വ്യക്തമാക്കുന്നത്‌. പ്രകൃതി ദുരന്തം, തീപിടുത്തം, ഭീകര ആക്രമണം, കലാപം, കര്‍ഫ്യൂ, ആഭരണ കവര്‍ച്ച തുടങ്ങിയവ മൂലം വിവാഹചടങ്ങുകള്‍ തടസപ്പെട്ടാലുണ്ടാകുന്ന നഷ്‌ടത്തിനാണ്‌ വിവാഹ ഇന്‍ഷുറന്‍സ്‌ പരിരക്ഷ നല്‍കുന്നത്‌. വധുവിന്റെയോ വരന്റെയോ ബന്ധുക്കളുടെയോ മരണം മൂലം വിവാഹം തടസപ്പെട്ടാലും ഇത്തരം പോളിസികള്‍ സാമ്പത്തിക നഷ്‌ടം നികത്താന്‍ സഹായിക്കുന്നു.

ഇത്തരം പോളിസികള്‍ അടിസ്ഥാനപരമായി മൂന്ന്‌ പരിരക്ഷകളാണ്‌ നല്‍കുന്നത്‌- തീപിടുത്തം, പേഴ്‌സണല്‍ ആക്‌സിഡന്റ്‌, സാമ്പത്തിക ബാധ്യത. ഫയര്‍ ഇന്‍ഷുറന്‍സ്‌ പേര്‌ സൂചിപ്പിക്കുന്നതു പോലെ തീപിടുത്തം മൂലം വിവാഹ ചടങ്ങുകള്‍ വേണ്ടെന്നു വെക്കുകയോ മാറ്റിവെക്കുകയോ ചെയ്യുന്നതു വഴിയുണ്ടാകുന്ന നഷ്‌ടത്തി ന്‌ പരിരക്ഷ നല്‍കുന്നു. പേഴ്‌സണല്‍ ആക്‌സിഡന്റ്‌ ഇന്‍ഷുറന്‍സ്‌ വധുവിനോ വരനോ അപകടം സംഭവിക്കുന്നത്‌ മൂലം വിവാഹ ചടങ്ങുകള്‍ മാറ്റിവെക്കേണ്ടി വരുന്ന സാഹചര്യം ഉണ്ടാവുകയാണെങ്കില്‍ നഷ്‌ടം നികത്താന്‍ സഹായിക്കുന്നു.മരണം, സ്ഥിരമായതോ താല്‍ക്കാലിക മായതോ ആയ ബലഹീനത തുടങ്ങിയവയ്‌ക്കാണ്‌ പേഴ്‌സണല്‍ ആക്‌സിഡന്റ്‌ ഇന്‍ഷുറന്‍സ്‌ പരിരക്ഷ ഉറപ്പുവരുത്തുന്നത്‌. പേഴ്‌സണല്‍ ആക്‌സിഡന്റ്‌ ഇന്‍ഷുറന്‍സ്‌ സാധാരണ നിലയില്‍ ഒരു ലക്ഷം രൂപ മുതല്‍ അ ഞ്ച്‌ ലക്ഷം രൂപ വരെയുള്ള പരിരക്ഷയാണ്‌ നല്‍കുന്നത്‌. അഞ്ച്‌ ല ക്ഷം രൂപക്ക്‌ മുകളിലുള്ള സം ഇന്‍ ഷൂര്‍ഡ്‌ തുക തിരഞ്ഞെടുക്കാനും അവസരമുണ്ട്‌.

അപകടം മൂലം പ്രോ പ്പര്‍ട്ടിക്കോ അതിഥികള്‍ ക്കോ ഉണ്ടാകുന്ന കേടുപാടുകള്‍ക്ക്‌ പരിരക്ഷ നല്‍കുന്നതാണ്‌ ഇന്‍ഷുറന്‍സിലെ പബ്ലിക്‌ ലയബിലിറ്റി വിഭാഗം.

വിവാഹ ഇന്‍ഷുറന്‍സി ന്‌ പുറമെ അധിക പരിര ക്ഷ ലഭിക്കുന്നതിന്‌ മറ്റ്‌ ഇന്‍ ഷുറന്‍സുകള്‍ കൂടി എടുക്കാവുന്നതാണ്‌. വിവാഹ ഇന്‍ഷുറന്‍സ്‌ ചടങ്ങ്‌ നടക്കു ന്ന വേദിയില്‍ നടക്കുന്ന അപ്രതീക്ഷ സംഭവങ്ങള്‍ മൂലമുണ്ടാകുന്ന നഷ്‌ടത്തിന്‌ മാത്രമാണ്‌ പ രിരക്ഷ ലഭിക്കുന്നത്‌. വിവാഹം ഭവനത്തില്‍ വെച്ചല്ല നടക്കുന്നതെങ്കില്‍ ഭവനത്തില്‍ വെ ച്ചുണ്ടാകുന്ന നഷ്‌ടങ്ങള്‍ക്ക്‌ കവറേജ്‌ ലഭിക്കില്ല. അതിനാല്‍ ഭവനത്തില്‍ സൂക്ഷിച്ചിരിക്കുന്ന ആഭരണമോ പണമോ കവര്‍ച്ച ചെയ്യപ്പെട്ടാല്‍ പരിരക്ഷ ലഭിക്കുന്നതിന്‌ പ്രത്യേക പേഴ്‌സണല്‍ ആക്‌സിഡന്റ്‌ ഇന്‍ഷുറന്‍സ്‌ എടുക്കാവുന്നതാണ്‌.

നിശ്ചിത സമയത്തേക്ക്‌ മാത്രമാണ്‌ വി വാഹ ഇന്‍ഷുറന്‍സിന്റെ കവറേജ്‌ ലഭ്യമാകുന്നത്‌. ഒരു മാസം മുമ്പ്‌ പോളിസി എടുത്താ ലും വിവാഹം നടക്കുന്നതിന്‌ 24 മണിക്കൂര്‍ മുമ്പ്‌ മാത്രമാണ്‌ പോളിസി കവറേജ്‌ സജീവമാകുന്നത്‌. അതായത്‌ അതിന്‌ മുമ്പ്‌ നടക്കുന്ന യാതൊരു അപകടത്തിനും നഷ്‌ടത്തിനും കവറേജ്‌ ലഭ്യമാകില്ല. അതുകൊണ്ടുതന്നെ ലൈഫ്‌ ഇന്‍ഷുറന്‍സ്‌, ഭവന ഇന്‍ഷുറന്‍സ്‌, പേഴ്‌സണല്‍ ആക്‌സിഡന്റ്‌ ഇന്‍ഷുറന്‍സ്‌ തുടങ്ങിയ പോളിസികള്‍ എടുത്തിട്ടുണ്ടെങ്കില്‍ മാത്രമേ നേരത്തെ സംഭവിക്കുന്ന അപകടങ്ങള്‍ക്ക്‌ കവറേജ്‌ ലഭിക്കുകയുള്ളൂ.

വിവാഹ ചടങ്ങിന്‌ ഒരു ദിവസം മുമ്പ്‌ വ രെയും വിവാഹ പോളിസികള്‍ എടുക്കാവുന്നതാണ്‌. പോളിസി എടുക്കുന്ന സമയത്ത്‌ ആവശ്യമായ എല്ലാ വിശദാംശങ്ങളും രേഖപ്പെടുത്തിയിരിക്കണം. ചടങ്ങില്‍ പങ്കെടുക്കുന്നവരുടെ എണ്ണം, ക്ഷണകത്ത്‌, വിവാഹ വേ ദി സംബന്ധിച്ച വിവരങ്ങള്‍ തുടങ്ങിയവ ഇന്‍ഷുറന്‍സ്‌ കമ്പനിക്ക്‌ നല്‍കിയിരിക്കണം. അലങ്കാരങ്ങള്‍ക്കും ഇവന്റ്‌ മാനേജ്‌മെന്റിനും കാറ്ററിങ്ങിനും മറ്റമുള്ള ചെലവ്‌ എത്രയെന്ന്‌ വെളിപ്പെടുത്തിയിരിക്കണം.

വിവാഹ ഇന്‍ഷുറന്‍സ്‌ പോളിസികള്‍ ഒട്ടും ചെലവേറിയതല്ല. രണ്ട്‌ ലക്ഷം രൂപ സം അഷ്വേര്‍ഡുള്ള പോളിസിക്ക്‌ ഏകദേശം ആ യിരം രൂപ മാത്രമാണ്‌ പ്രീമിയം. എട്ട്‌ ലക്ഷം രൂപയുടെ കവറേജിന്‌ 4000 രൂപ മാത്രം ചെലവാക്കിയാല്‍ മതിയാകും.

പോളിസി എടുക്കുന്ന വ്യക്തി എന്തിനൊ ക്കെ കവറേജ്‌ തിരഞ്ഞെടുക്കുന്നുവെതിനെ അടിസ്ഥാനമാക്കിയായിരിക്കും അ ന്തിമ പ്രീമിയം നിര്‍ണയിക്കപ്പെടുന്നത്‌. ഓരോന്നിനും ആവശ്യമായ സം ഇന്‍ഷൂ ര്‍ഡ്‌ തുക എത്രയെന്ന്‌ പോളിസി എടുക്കുന്ന വ്യക്തി വ്യക്തമാക്കിയിരിക്കണം. ഇതിന്‌ അനുസരിച്ചായിരിക്കും പ്രീമിയം നിര്‍ണയിക്കുന്നത്‌. ഇന്‍ഷുറന്‍സ്‌ എന്തിനൊക്കെ എന്നതിനെ അടിസ്ഥാനപ്പെടുത്തി സം ഇന്‍ഷൂര്‍ഡി ന്റെ 0.5 ശതമാനം മുതല്‍ 2 ശതമാനം വരെയായിരിക്കും പ്രീമിയം.

വധുവോ വരനോ വിവാഹത്തില്‍ നിന്ന്‌ പിന്‍മാറിയാല്‍ പരിരക്ഷ ലഭിക്കുന്നതല്ല. അപകടങ്ങള്‍ ഉണ്ടായാല്‍ കേടുപാടുകളുടെ വ്യാപ്‌തിയെ കുറിച്ച്‌ കഴിയുന്നതും വേഗം ഇന്‍ഷുറന്‍സ്‌ കമ്പനിയെ അറിയിക്കാന്‍ ശ്രമിക്കണം. അപകടം പോലീസിനെ അറിയിക്കുകയും എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്യുകയും ഇതിന്റെ പകര്‍പ്പ്‌ ഇന്‍ഷുറന്‍സ്‌ കമ്പനിക്ക്‌ സമര്‍പ്പിക്കുകയും ചെയ്‌തിരിക്കണം. ക്ലെ യിം സമര്‍പ്പിക്കുമ്പോള്‍ അപകടം സംബന്ധിച്ച എല്ലാ വിവരങ്ങളും ക്ലെയിം തുകയും വ്യക്തമാക്കിയിരിക്കണം.

The Gulf Indians

Recent Posts

ചരക്കുവാഹന നിയന്ത്രണം : എമിറേറ്റ്സ് റോഡിലെ അപകടങ്ങൾ ഗണ്യമായി കുറഞ്ഞു

ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…

2 months ago

ആഡംബരത്തിന് പുതിയ മാതൃകയാകാൻ റാസൽഖൈമ വിമാനത്താവളം

റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…

2 months ago

ഒമാൻ ദേശീയദിനം: ഇന്ത്യൻ എംബസി ഇന്ന് അവധി

മസ്‌കത്ത് ∙ ഒമാൻ ദേശീയദിനാഘോഷത്താടനുബന്ധിച്ച് മസ്‌കത്ത് ഇന്ത്യൻ എംബസി ഇന്ന് അവധിയായിരിക്കുമെന്ന് അധികൃതർ അറിയിച്ചു. കോൺസുലാർ സേവനങ്ങൾക്ക് 98282270 എന്ന…

2 months ago

ദേശീയദിനത്തോടനുബന്ധിച്ച് ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു: ടിക്കറ്റ് നിരക്കിൽ 20% വരെ കിഴിവ്

മസ്‌കത്ത്: ഒമാൻ ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു. 2026 ജനുവരി 15 മുതൽ മാർച്ച്…

2 months ago

യുഎഇയിൽ കനത്ത മൂടൽമഞ്ഞ്: ഷാർജ വിമാനത്താവളത്തിൽ സർവീസുകൾ താളം തെറ്റി; യാത്രക്കാരോട് ജാഗ്രത നിർദേശം

ഷാർജ: വ്യാഴാഴ്ച പുലർച്ചെ യുഎഇയിൽ പെയ്തിറങ്ങിയ കനത്ത മൂടൽമഞ്ഞ് ഷാർജ രാജ്യാന്തര വിമാനത്താവളത്തിലെ സർവീസുകൾ ഗുരുതരമായി ബാധിച്ചു. ദൂരക്കാഴ്ച വളരെ…

2 months ago

ഒമാനി റിയാലിന്റെ ഔദ്യോഗിക ചിഹ്നം പുറത്തിറക്കി:ആഗോള സാമ്പത്തിക വേദിയിൽ കൂടുതൽ ശക്തമായി ഒമാൻ

മസ്‌കത്ത് ∙ ഒമാനി റിയാലിന്റെ ചിഹ്നം ഔദ്യോഗികമായി പുറത്തിറക്കി സെൻട്രൽ ബാങ്ക് ഓഫ് ഒമാൻ (സിബിഒ). ഒമാനി റിയാലിന് ഏകീകൃത…

2 months ago

This website uses cookies.