അബുദാബി • യുഎഇയിൽ സ്കൂൾ തുറന്ന് രണ്ടാഴ്ച പിന്നിട്ടിട്ടും തിരിച്ചെത്താതെ 30 ശതമാനം വിദ്യാർഥികൾ. വർധിച്ച വിമാന നിരക്ക് കുറയാത്തതുമൂലം പ്രവാസി കുടുംബങ്ങൾ നാട്ടിൽ തുടരുന്നതാണ് ഇതിന് കാരണം. ഇതുമൂലം വിദ്യാർഥികൾക്ക് നഷ്ടമാകുന്നത് വിലപ്പെട്ട ക്ലാസുകളാണ്. ഇന്ത്യൻ സ്കൂളുകളിലാണ് ഹാജർ നില കുറവ്.
സാധാരണ സെപ്റ്റംബർ ആദ്യവാരം പിന്നിട്ടാൽ നിരക്ക് കുറയാറുണ്ട്. എന്നാൽ രണ്ടാം വാരത്തിലെത്തുന്ന ഓണം മുന്നിൽക്കണ്ട് നാട്ടിലേക്കു പോയി വരുന്നവരെ കൂടി ലക്ഷ്യമിട്ട് എയർലൈൻ ഓൺലൈൻ ടിക്കറ്റ് നിരക്കു കൂട്ടിവച്ചിരിക്കുകയാണ്. ഈ മാസം 20നു ശേഷമേ നിരക്കിൽ കാര്യമായ കുറവുണ്ടാകു എന്നാണ് ട്രാവൽ ഏജൻസികൾ നൽകുന്ന സൂചന. അപ്പോഴേക്കും വിദ്യാർഥികൾക്ക് ഏതാണ്ട് ഒരു മാസത്തെ ക്ലാസ് നഷ്ടപ്പെടുമെന്ന വേവലാതിയിലാണ് രക്ഷിതാക്കളും കുട്ടികളും.
മധ്യവേനൽ അവധിക്കുശേഷം ഓഗസ്റ്റ് 26ന് യുഎഇയിലെ സ്കൂളുകൾ തുറന്നിരുന്നു. അന്ന് ഭൂരിഭാഗം ക്ലാസുകളിലും ഹാജർ നില കുറവായിരുന്നു. 40 ശതമാനം വിദ്യാർഥികൾ എത്തിയിരുന്നില്ല . പിന്നീടുള്ള ദിവസങ്ങളിൽ 10 ശതമാനം പേർ കൂടി എത്തിയെങ്കിലും തിരിച്ചെത്താത്തവർ വളരെ കൂടുതലാണ്. 75 % ഹാജരുണ്ടെങ്കിലേ വിദ്യാർഥികളെ പരീക്ഷയ്ക്ക് ഇരുത്തൂ എന്നാണ് സിബിഎസ്ഇ, കേരള ബോർഡിന്റെ നിബന്ധന.യുഎഇ നിയമപ്രകാരം 85 ശതമാനം ഹാജർ വേണം. ഇതനുസരിച്ച് ഒരു വർഷം വിദ്യാർഥികൾക്ക് എടുക്കാവുന്ന പരമാവധി അവധി 25 ദിവസമാണ്. എന്നാൽ നാട്ടിൽ കുടുങ്ങിയ പ്രവാസി കുടുംബങ്ങൾ തിരിച്ചെത്തുമ്പോഴേക്കും ഈ പരിധി മറികടക്കുമോ എന്നാണ് ആശങ്ക.
നാളെ കൊച്ചിയിൽനിന്ന് ദുബായിലേക്കു വൺവേ ടിക്കറ്റിനു കുറഞ്ഞത് 22,500 രൂപയ്ക്കു മുകളിലാണ് നിരക്ക്. നാലംഗ കുടുംബത്തിനു യുഎഇയിൽ തിരിച്ചെത്താൻ കുറഞ്ഞത് 90,000 രൂപയെങ്കിലും വേണ്ടിവരും. അബുദാബി, ഷാർജ, റാസൽഖൈമ, അൽഐൻ സെക്ടറുകളിലേക്ക് നിരക്കിൽ നേരിയ ഏറ്റക്കുറച്ചിലുണ്ടാകും.
സർക്കാർ ഇടപെടൽ തേടി മാതാപിതാക്കൾ പ്രവാസികളിൽ 85 % സാധാരണക്കാരാണെന്നിരിക്കെ സീസൺ സമയത്ത് വിമാന കമ്പനികളുടെ ഈ കൊള്ള അവസാനിപ്പിക്കാൻ കേന്ദ്ര, സംസ്ഥാന സർക്കാരുകൾ ഇടപെടണമെന്ന് രക്ഷിതാക്കൾ ആവശ്യപ്പെട്ടു. ഇക്കാര്യത്തിൽ സമരങ്ങൾക്ക് പ്രവാസി സംഘടനകൾ രംഗത്തിറങ്ങണം. ആയിരക്കണക്കിന് പ്രവാസി സംഘടനകളുള്ള യുഎഇയിൽ വർഷത്തിൽ ഓണാഘോഷം സംഘടിപ്പിക്കുന്നതോടെ തീരരുത് സംഘടനകളുടെ ഉത്തരവാദിത്തമെന്നും രക്ഷിതാക്കൾ പറ ഞ്ഞു.
മസ്കറ്റ് : ഇന്ത്യയിൽ ഇലക്ട്രോണിക്ക് വ്യവസായത്തിന്റെ മുഖ്യ ശിൽപ്പികളിൽ പ്രമുഖരായ ബി പി എൽ കമ്പനി യുടെ തുടക്കവും വളർച്ചയും…
മസ്കറ്റ് : ഇന്ത്യയിൽ ഇലക്ട്രോണിക്ക് വ്യവസായത്തിന്റെ മുഖ്യ ശിൽപ്പികളിൽ പ്രമുഖരായ ബി പി എ ൽ കമ്പനി യുടെ തുടക്കവും…
മസ്കറ്റ്: We Help Blood Donor’s Oman ന്റെ നേതൃത്വത്തിൽ, ബ്ലഡ് ഡോണേഴ്സ് കേരളയുടെ സ്ഥാപകനും പ്രസിഡന്റുമായിരുന്ന വിനോദ് ഭാസ്കറിന്റെ…
മസ്‌ക്കറ്റ്: ഒമാനിലെ റൂവി മലയാളി അസോസിയേഷന്റെ ഭാഗമായി പ്രവർത്തിക്കുന്ന വനിതാ വിങിന്റെ നേതൃത്വത്തിൽ അനന്തപുരി ഹോട്ടലിൽ പ്രത്യേക യോഗം നടത്തി.…
മസ്‌ക്കത്ത്: ഇന്ത്യയുടെ 78-ാമത് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് റൂവി മലയാളി അസോസിയേഷനും ദാർസൈറ്റ് ലൈഫ് ലൈൻ ഹോസ്പിറ്റലും സംയുക്തമായി ആരോഗ്യ അവബോധ…
തൃപ്പൂണിത്തുറ: പാറക്കടത്തു കോയിക്കൽ ട്രസ്റ്റ് നടത്തുന്ന 12ാമത് "തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ" പ്രഖ്യാപിച്ചു. വായ്‌പ്പാട്ട് വിഭാഗത്തിൽ പ്രൊഫ. തുളസി…
This website uses cookies.