ന്യൂഡൽഹി : ഈയാഴ്ച വിവിധ വിമാനങ്ങൾക്കുനേരെ ബോംബ് ഭീഷണിയുയർത്തിയ 10 സമൂഹമാധ്യമ അക്കൗണ്ടുകൾക്കെതിരെ നടപടിയെടുത്ത് സുരക്ഷാ ഏജൻസികൾ. ഇതുവരെ 10 അക്കൗണ്ടുകൾ സസ്പെൻഡ് ചെയ്യുകയോ ബ്ലോക്ക് ചെയ്യുകയോ ചെയ്തുവെന്ന് വാർത്താ ഏജൻസിയായ പിടിഐ റിപ്പോർട്ട് ചെയ്തു. എക്സ് പ്ലാറ്റ്ഫോമിലുള്ള അക്കൗണ്ടുകളാണ് ഇതിൽ ഭൂരിഭാഗവും. ആഭ്യന്തര, രാജ്യാന്തര സർവീസുകൾ നടത്തുന്ന വിമാനങ്ങൾക്കുനേരെയാണ് വ്യാജ ബോംബ് ഭീഷണി ഉണ്ടായത്.
എല്ലാ ഭീഷണികളിലെയും വാചകഘടനയും വാക്കുകളും വാചകങ്ങളും തമ്മിൽ സാമ്യം ഉണ്ടെന്നു കണ്ടെത്തി. സമൂഹമാധ്യമങ്ങളിലും ഡാർക്ക് വെബിലും നിരീക്ഷണം ശക്തിപ്പെടുത്തുമെന്ന് ഏജൻസികൾ അറിയിച്ചു. ഈ അക്കൗണ്ടുകൾ എവിടെനിന്നാണ് പ്രവർത്തിപ്പിച്ചത് എന്നതടക്കമുള്ള കാര്യങ്ങളും അന്വേഷിക്കുന്നുവെന്നും ലഭിച്ച വിവരങ്ങൾ അപ്പപ്പോൾ മേലധികാരികളിലേക്കു കൈമാറുന്നുണ്ടെന്നും റിപ്പോർട്ടിൽ പറയുന്നു.
തിങ്കളാഴ്ച മുതൽ, 24 ഇന്ത്യൻ വിമാനക്കമ്പനികളുടെ സർവീസുകളുടെ നേർക്ക് ബോംബ് ഭീഷണി ഉണ്ടായിട്ടുണ്ട്. എല്ലാം വ്യാജമാണെന്നു തെളിഞ്ഞെങ്കിലും ഓരോ ഭീഷണി ഉയർന്നാലും സ്വീകരിക്കേണ്ട സുരക്ഷാ നടപടികൾ യാത്രക്കാർക്കും ബുദ്ധിമുട്ടുണ്ടാക്കുന്നു.
മസ്കത്ത്: സാമൂഹിക, സാംസ്‌കാരിക, വിദ്യാഭ്യാസ, ജീവകാരുണ്യ മേഖലകളിൽ ശ്രദ്ധേയമായ സംഭാവനകൾ നൽകുന്ന വ്യക്തിത്വങ്ങളെ ആദരിക്കുന്നതിനായി റൂവി മലയാളി അസോസിയേഷൻ (RMA)…
പി.കെ സജിത് കുമാര്‍ : കേരളത്തിന്റെ സമ്പത് ഘടനയിൽ തന്നെ ഒരു മാറ്റം കൊണ്ടുവരുന്നതിന്റെ തുടക്കമായി കാണുന്നുണ്ട്. പ്രത്യേകിച്ച് മരിടൈം…
ഫൈസൽ ആലുവ ആർ എം എ പ്രസിഡന്റ് ആഗോളവൽക്കരണത്തിന്റെ കാലത്ത് രാജ്യങ്ങളുടെ അതിർത്തികൾ ഭൗമപരമായ രേഖകളായി മാത്രം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോഴും, ജനാധിപത്യാവകാശങ്ങൾ…
മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ…
ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…
റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…
This website uses cookies.