മുംബൈ: ഓഹരി വിപണി വാരാന്ത്യത്തില്‍ കുതിച്ചുചാട്ടം നടത്തി. നിഫ്‌റ്റി സമ്മര്‍ദ നിലവാരമായ 10,800 ഭേദിച്ച് 10,901 പോയിന്റില്‍ ക്ലോസ് ചെയ്‌തു. 161 പോയിന്റ് നേട്ടമാണ് നിഫ്‌റ്റി ഇന്ന് കൈവരിച്ചത്.
സെന്‍സെക്‌സ് 548 പോയിന്റ് ആണ് ഇന്ന് ഉയര്‍ന്നത്. 37,020 പോയിന്റില്‍ വ്യാപാരം അവസാനിപ്പിച്ച സെന്‍സെക്‌സ് വ്യാപാരത്തിനിടെ 37,125 പോയിന്റ് വരെ ഉയര്‍ന്നിരുന്നു.
പ്രമുഖ ഫാര്‍മ കമ്പനിയായ സിപ്ല, എഫ്‌എംസിജി ഭീമനായ ബ്രിട്ടാനിയ എന്നിവയുടെ ഓഹരികള്‍ ഇന്ന് 52 ആഴ്‌ചത്തെ ഉയര്‍ന്ന വില രേഖപ്പെടുത്തി. 50 ഓഹരികള്‍ ഉള്‍പ്പെട്ട നിഫ്‌റ്റിയിലെ 42 ഓഹരികളും നേട്ടം രേഖപ്പെടുത്തി.
എനര്‍ജി ഓഹരികളാണ് ഇന്ന് വിപണിയിലെ കുതിപ്പിന് വഴിവെച്ചത്. പ്രമുഖ എനര്‍ജി കമ്പനിയായ ബിപിസിഎല്ലിന്റെ ഓഹരി ഇന്ന് 12.43 ശതമാനമാണ് ഉയര്‍ന്നത്. ഹിന്ദുസ്ഥാന്‍ പെട്രോളിയം, ടാറ്റാ പവര്‍, ഒഎന്‍ജിസി എന്നീ ഓഹരികള്‍ അഞ്ച് ശതമാനത്തിന് മുകളില്‍ ഉയര്‍ന്നു.
റിലയന്‍സ് ഇന്റസ്‌ട്രീസും ഇന്ന് വിപണിയുടെ മുന്നേറ്റത്തെ തുണച്ചു. റിലയന്‍സ് ഓഹരി വില ഇന്ന് 3.94 ശതമാനം ഉയര്‍ന്നു. ബിപിസിഎല്‍, ഒഎന്‍ജിസി, ഗെയില്‍, ഇന്‍ഫ്രാടെല്‍, റിലയന്‍സ് ഇന്റസ്‌ട്രീസ് എന്നിവയാണ് ഏറ്റവും ഉയര്‍ന്ന നേട്ടം രേഖപ്പെടുത്തിയ നിഫ്‌റ്റി ഓഹരികള്‍.
ഹിന്‍ഡാല്‍കോ, ബ്രിട്ടാനിയ, നെസ്‌ളേ ഇന്ത്യ, ടിസിഎസ്, ഡോ.റെഡ്‌ഢീസ് എന്നിവയാണ് നിഫ്‌റ്റിയില്‍ കൂടുതല്‍ നഷ്‌ടം നേരിട്ട ഓഹരികള്‍.
മസ്കത്ത്: സാമൂഹിക, സാംസ്‌കാരിക, വിദ്യാഭ്യാസ, ജീവകാരുണ്യ മേഖലകളിൽ ശ്രദ്ധേയമായ സംഭാവനകൾ നൽകുന്ന വ്യക്തിത്വങ്ങളെ ആദരിക്കുന്നതിനായി റൂവി മലയാളി അസോസിയേഷൻ (RMA)…
പി.കെ സജിത് കുമാര്‍ : കേരളത്തിന്റെ സമ്പത് ഘടനയിൽ തന്നെ ഒരു മാറ്റം കൊണ്ടുവരുന്നതിന്റെ തുടക്കമായി കാണുന്നുണ്ട്. പ്രത്യേകിച്ച് മരിടൈം…
ഫൈസൽ ആലുവ ആർ എം എ പ്രസിഡന്റ് ആഗോളവൽക്കരണത്തിന്റെ കാലത്ത് രാജ്യങ്ങളുടെ അതിർത്തികൾ ഭൗമപരമായ രേഖകളായി മാത്രം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോഴും, ജനാധിപത്യാവകാശങ്ങൾ…
മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ…
ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…
റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…
This website uses cookies.