ദമാം : സൗദി അറേബ്യയിലെ വിദൂര മേഖലകളിലെ പ്രദേശങ്ങളിൽ മുടങ്ങിയിരിക്കുന്ന ഇന്ത്യൻ എംബസി– കോൺസുലാർ സേവനങ്ങൾ ഈ മാസത്തോടെ പുനരാരംഭിക്കുമെന്ന് ഇന്ത്യൻ സ്ഥാനപതി ഡോ. അജാസ് സുഹൈൽ ഖാൻ അറിയിച്ചു. ദമാമിൽ ദാർ അസ്സിഹ മെഡിക്കൽ സെന്ററിന്റെ പുതിയ കെട്ടിടത്തിന്റെ പ്രവർത്തനോദ്ഘാടനത്തിന് എത്തിയതായിരുന്നു അദ്ദേഹം. ചില പരിമിതികൾ മൂലമാണ് സേവനങ്ങൾ മുടങ്ങുന്നതിന് ഇടയാക്കിയതെന്നും സൗദിയുടെ വിവിധ മേഖലകളിലെ ഉൾപ്രദേശങ്ങളിലുള്ള ഇന്ത്യൻ പ്രവാസികൾക്ക് ഏറെ പ്രയോജനകരമായ ഇന്ത്യൻ കോൺസുലാർ സേവനങ്ങൾ നൽകാൻ സ്ഥാനപതി കാര്യാലയം എപ്പോഴും മുൻഗണന നൽകുന്നു. കോൺസുലാർ സേവന പര്യടനങ്ങൾ നടത്തുന്നത് കൂടാതെ തൊഴിൽസേവന സഹായ സംഘത്തെയും വിദൂര- ഉൾപ്രദേശങ്ങളിലുള്ള ഇന്ത്യക്കാർക്ക് സേവന സഹായങ്ങൾ ലഭ്യമാക്കാനായി അയക്കുന്നത് തുടരും.
ദമാമിൽ ഇന്ത്യൻ കോൺസുലേറ്റ് സ്ഥാപിക്കുന്നതിനോടനുബന്ധിച്ചുള്ള ചർച്ചകൾ പുരോഗമിക്കുന്നുണ്ട്. ഏറെ താമസിയാതെ ഇത് സംബന്ധിച്ചുള്ള സന്തോഷവിവരം മാധ്യമങ്ങളോട് വെളിപ്പെടുത്താനാവും. ഇന്ത്യയും സൗദിയും തമ്മിലുള്ള നയതന്ത്ര ബന്ധം ഏറെ ശക്തമായിരിക്കുന്ന ഈ കാലഘട്ടത്തിൽ അതിനായുള്ള പരിശ്രമം തുടരുകയാണ്.
സൗദിയിലുള്ള ഇന്ത്യൻ വിദ്യാർഥികൾക്ക് ഉപരിപഠനം സംബന്ധിച്ചുള്ള പരിമിതികൾ പരിഹരിക്കാനുള്ള നല്ല അവസരമാണ് നിലവിൽ സംജാതമായിരിക്കുന്നത്. ഉന്നത, ഉപരിപഠനത്തിനായുള്ള വിദേശ സർവകലാശാലകളെ സ്വാഗതം ചെയ്ത് അനുമതി നൽകി സൗദി ഭരണകൂടം കവാടങ്ങൾ തുറന്നിരിക്കുന്ന സാഹചര്യമാണുള്ളത്. മാധ്യമങ്ങൾ അനുകൂലമായ ഈ സാഹചര്യത്തെക്കുറിച്ച് മതിയായ ബോധവൽക്കരണം നടത്തി ഇന്ത്യൻ സർവകലാശാലകളെ സൗദിയിൽ എത്തിക്കാനാകുന്ന പക്ഷം യൂണിവേഴ്സിറ്റികൾക്കാവശ്യമായ എല്ലാ പിന്തുണയും നൽകാൻ സ്ഥാനപതി കാര്യാലയം കാത്തിരിക്കുകയാണ്. അത്തരത്തിൽ സൗദിയിൽ തന്നെ ഇന്ത്യൻ വിദ്യാർഥികൾക്കു പുറമേ വിദേശ പഠിതാക്കൾക്കും ഉന്നത നിലവാരമുള്ള ഇന്ത്യൻ യൂണിവേഴ്സിറ്റികളിൽ പഠിക്കാനുള്ള അവസരമായി അത് മാറുമെന്നും ഡോ. ആജാസ് സുഹൈൽ ഖാൻ പറഞ്ഞു.
മസ്കത്ത്: സാമൂഹിക, സാംസ്‌കാരിക, വിദ്യാഭ്യാസ, ജീവകാരുണ്യ മേഖലകളിൽ ശ്രദ്ധേയമായ സംഭാവനകൾ നൽകുന്ന വ്യക്തിത്വങ്ങളെ ആദരിക്കുന്നതിനായി റൂവി മലയാളി അസോസിയേഷൻ (RMA)…
പി.കെ സജിത് കുമാര്‍ : കേരളത്തിന്റെ സമ്പത് ഘടനയിൽ തന്നെ ഒരു മാറ്റം കൊണ്ടുവരുന്നതിന്റെ തുടക്കമായി കാണുന്നുണ്ട്. പ്രത്യേകിച്ച് മരിടൈം…
ഫൈസൽ ആലുവ ആർ എം എ പ്രസിഡന്റ് ആഗോളവൽക്കരണത്തിന്റെ കാലത്ത് രാജ്യങ്ങളുടെ അതിർത്തികൾ ഭൗമപരമായ രേഖകളായി മാത്രം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോഴും, ജനാധിപത്യാവകാശങ്ങൾ…
മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ…
ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…
റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…
This website uses cookies.