Breaking News

ദിവസേന 20 ലക്ഷം; യുഎഇയിൽ ജനത്തിന് പ്രിയം പൊതുഗതാഗതം.

ദുബായ് : പൊതുഗതാഗതം കൂടുതൽ ജനപ്രിയമാകുന്നുവെന്ന് തെളിയിച്ച് ആർടിഎയുടെ കണക്കുകൾ. മുൻ വർഷത്തെ അപേക്ഷിച്ച് കഴിഞ്ഞ വർഷം പൊതുഗതാഗതം ഉപയോഗിച്ചവരുടെ എണ്ണത്തിൽ 6.4% ആണ് വർധന. 2024ൽ 74.71 കോടി പേരാണ് മെട്രോ , ട്രാം, ബസ്, ജല വാഹനങ്ങൾ, ഷെയർ മൊബിലിറ്റി, ടാക്സികൾ എന്നിവ ഉപയോഗിച്ചത്. ശരാശരി 20 ലക്ഷം പേരാണ് ഒരു ദിവസം പൊതുഗതാഗത വാഹനങ്ങളിൽ കയറുന്നത്. ആഡംബര പൊതുഗതാഗതമായ ലിമോസിൻ ഉപയോഗിച്ചവർ 1.9 കോടിയാണ്.  ദുബായ് മെട്രോയുടെ റെഡ്, ഗ്രീൻ ലൈനുകളിൽ കഴിഞ്ഞ വർഷം  27.54 കോടി യാത്ര ചെയ്തു. ഇന്റർ സെക്‌ഷനുകളായ ബുർജ്മാൻ, യൂണിയൻ സ്റ്റേഷനുകളിൽ മാത്രം യഥാക്രമം 1.62 കോടി, 1.29 കോടി ആളുകൾ എത്തി. റെഡ് ലൈനിൽ ഏറ്റവും കൂടുതൽ യാത്രക്കാരെത്തിയത് അൽ റിഗ്ഗ സ്റ്റേഷനിലാണ്, 1.3 കോടി.  ഗ്രീൻ ലൈനിൽ ഷറഫ് ഡിജിയാണ് മുന്നിൽ, 99 ലക്ഷം യാത്രക്കാർ.
പൊതുഗതാഗത വാഹനങ്ങൾ എല്ലാം കൂടി ചേർന്ന് 15.3 കോടി ട്രിപ്പുകൾ നടത്തി. ഇതിൽ ടാക്സികളാണ് 11.5 കോടി ട്രിപ്പുകൾ നടത്തിയത്. കഴിഞ്ഞ ഒക്ടോബർ, നവംബർ മാസങ്ങളിലാണ് ഏറ്റവും കൂടുതൽ സർവീസുകൾ, 1.41 കോടി ട്രിപ്പുകളാണ് ഈ മാസങ്ങളിൽ ഓടിയത്. നവംബറിൽ മാത്രം 6.99 കോടി യാത്രക്കാർ ടാക്സികൾ ഉപയോഗിച്ചു. ഡിസംബറിൽ യാത്രക്കാരുടെ എണ്ണം 6.8 കോടിയാണ്. ദുബായ് മെട്രോ 90 കിലോമീറ്ററും ട്രാം 11 കിലോമീറ്ററുമാണ് സഞ്ചരിക്കുന്നത്. ബസുകൾ ഇരുവശത്തേക്കുമായി സർവീസ് നടത്തുന്നത് 3,974 കിലോമീറ്ററാണ്. 
റെയിൽ, റോഡ് ശൃംഖല വിപുലപ്പെടുത്തിയതിലൂടെ കൂടുതൽ പേർക്ക് പൊതുഗതാഗതം എത്തിയതിന്റെ നേട്ടമുണ്ടായെന്ന് ആർടിഎ ഡയറക്ടർ ജനറൽ മാത്തർ അൽ തായർ പറഞ്ഞു.  ടാക്സികൾക്കും ബസുകൾക്കും മാത്രമായുള്ള പ്രത്യേക ലെയ്നുകളുടെ എണ്ണം വർധിപ്പിക്കും. ഈ രണ്ടു വർഷങ്ങളിൽ ബസ്, ടാക്സി ലെയ്‌നുകൾ 13 കിലോമീറ്റർ കൂടി വർധിപ്പിക്കാൻ ആർടിഎ തീരുമാനിച്ചു. 
ഇതോടെ ബസ്, ടാക്സി യാത്രാ സമയത്തിൽ 41% കുറവുണ്ടാകും. ദുബായിയുടെ 8 മേഖലകളിൽ ട്രാക്ക് ഇല്ലാത്ത ട്രാം സർവീസുകൾ തുടങ്ങുന്നതിന്റെ സാധ്യതകളും പരിശോധിക്കുകയാണ്. വൈദ്യുതിയിൽ പ്രവർത്തിക്കുന്ന ട്രാമുകൾക്ക് ക്യാമറ ഉപയോഗിച്ചുള്ള ലെയ്ൻ ട്രാക്കിങ് സംവിധാനമാണുള്ളത്. ഡ്രൈവറില്ലാ ബസുകളും ഉടൻ നിരത്തിലെത്തും.

The Gulf Indians

Recent Posts

മലയാള ഭാഷാ–വിദ്യാഭ്യാസ രംഗത്തെ സമഗ്ര സംഭാവനകൾക്ക് ബിനു കെ. സാമിന് ആർ.എം.എ കേരളീയം പുരസ്‌കാരം

മസ്കത്ത്: സാമൂഹിക, സാംസ്‌കാരിക, വിദ്യാഭ്യാസ, ജീവകാരുണ്യ മേഖലകളിൽ ശ്രദ്ധേയമായ സംഭാവനകൾ നൽകുന്ന വ്യക്തിത്വങ്ങളെ ആദരിക്കുന്നതിനായി റൂവി മലയാളി അസോസിയേഷൻ (RMA)…

3 days ago

കേരള ബജറ്റ്

പി.കെ സജിത് കുമാര്‍  : കേരളത്തിന്റെ സമ്പത് ഘടനയിൽ തന്നെ ഒരു മാറ്റം കൊണ്ടുവരുന്നതിന്റെ തുടക്കമായി കാണുന്നുണ്ട്. പ്രത്യേകിച്ച് മരിടൈം…

7 days ago

പ്രവാസികളുടെ വോട്ടവകാശം: അതിർത്തികൾക്കപ്പുറം കേൾക്കേണ്ട ശബ്ദങ്ങൾ

ഫൈസൽ ആലുവ ആർ എം എ പ്രസിഡന്റ് ആഗോളവൽക്കരണത്തിന്റെ കാലത്ത് രാജ്യങ്ങളുടെ അതിർത്തികൾ ഭൗമപരമായ രേഖകളായി മാത്രം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോഴും, ജനാധിപത്യാവകാശങ്ങൾ…

3 months ago

റൂവി മലയാളി അസോസിയേഷൻ – 2026–2028 കാലയളവിലേക്കുള്ള പുതിയ ഭാരവാഹികൾ തെരെഞ്ഞെടുത്തു

മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ…

4 months ago

ചരക്കുവാഹന നിയന്ത്രണം : എമിറേറ്റ്സ് റോഡിലെ അപകടങ്ങൾ ഗണ്യമായി കുറഞ്ഞു

ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…

7 months ago

ആഡംബരത്തിന് പുതിയ മാതൃകയാകാൻ റാസൽഖൈമ വിമാനത്താവളം

റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…

7 months ago

This website uses cookies.