കോടതി അമിതാവേശം കാട്ടുന്നത് പ്രതിസന്ധിക്ക് ഉചിതമായ പരിഹാര മാര്‍ഗങ്ങള്‍ കണ്ടെത്താനുള്ള ഭരണകൂടശ്രമത്തെ ബാധിക്കുമെന്നു കേന്ദ്ര സര്‍ക്കാര്‍
ന്യൂഡല്‍ഹി : കോടതി അമിതാവേശം കാട്ടുന്നത് പ്രതിസന്ധിക്ക് ഉചിതമായ പരിഹാര മാര്‍ഗങ്ങള്‍ കണ്ടെത്താനുള്ള ഭരണകൂടശ്രമത്തെ ബാധിക്കുമെന്നു കേന്ദ്ര സര്‍ക്കാര്‍. ഭരണകൂടത്തെ വിശ്വ സിക്കാന്‍ കോടതിയോട് ആവശ്യപ്പെട്ട കേന്ദ്രം, ഓക്‌സിജന്‍ ലഭ്യതയെക്കുറിച്ചുള്ള വിവരങ്ങള്‍ തല്ക്കാലം പങ്കുവയ്ക്കുന്നില്ലെന്ന് അറിയിച്ചു. കോവിഡ് പ്രതിരോധത്തില്‍ സുപ്രീംകോടതി സ്വമേ ധയാ എടുത്ത കേസിലാണ് കോടതി ഇടപെടുന്നതില്‍ കേന്ദ്രം കടുത്ത അമര്‍ഷം പ്രകടിപ്പിച്ചത്.
ഓക്‌സിജന്‍ ലഭ്യതയെക്കുറിച്ചുള്ള വിശദ വിവരങ്ങള്‍ അറിയിക്കാന്‍ കേന്ദ്രത്തിന് കോടതി നിര്‍ ദ്ദേശം നല്‍കിയിരുന്നു. എന്നാല്‍ കോടതി തന്നെ ദൗത്യസംഘം രൂപീകരിച്ചതിനാല്‍ വിശദാം ശങ്ങള്‍ അറിയിക്കുന്നില്ലെന്നാണ് കേന്ദ്ര നിലപാട്. കോടതി അമിതാവേശം കാട്ടുന്നത് പ്രതിസന്ധി ക്ക് ഉചിതമായ പരിഹാര മാര്‍ഗങ്ങള്‍ കണ്ടെത്താനുള്ള ഭരണകൂടശ്രമത്തെ ബാധിക്കുമെന്നും കേന്ദ്രം വാദിക്കുന്നു.
വാക്‌സീന്‍ നയത്തിലെ ഇടപെടലും ഒഴിവാക്കണം എന്ന് കേന്ദ്രം ആവശ്യപ്പെട്ടിരുന്നു. ജൂലൈ യോടെ പതിമൂന്ന് കോടി വാക്‌സീന്‍ ഡോസുകള്‍ പ്രതിമാസം തയ്യാറാക്കാനുള്ള ശേഷി കൈവരി ക്കും എന്നാണ് കേന്ദ്രം പറയുന്നത്. വാക്‌സീന്‍ ലഭ്യത ജൂലൈയോടെ പ്രതിമാസം 13 കോടി ഡോസായി കൂട്ടാനാകുമെന്നും കേന്ദ്രം വ്യക്തമാക്കി.
കോവിഡ് പ്രതിരോധ കേസ് ഇനി വ്യാഴാഴ്ചയാണ് സുപ്രീം കോടതി പരിഗണിക്കുന്നത്. ഹൈക്കോടതി കളും സുപ്രീംകോടതിയും കര്‍ശന നിലപാട് സ്വീകരിക്കുമ്പോഴാണ് കോടതികളുടേത് അമിതാവേ ശം എന്ന സൂചന നല്കി കേന്ദ്രം പ്രതിരോധിക്കുന്നത്.
മസ്കത്ത്: സാമൂഹിക, സാംസ്‌കാരിക, വിദ്യാഭ്യാസ, ജീവകാരുണ്യ മേഖലകളിൽ ശ്രദ്ധേയമായ സംഭാവനകൾ നൽകുന്ന വ്യക്തിത്വങ്ങളെ ആദരിക്കുന്നതിനായി റൂവി മലയാളി അസോസിയേഷൻ (RMA)…
പി.കെ സജിത് കുമാര്‍ : കേരളത്തിന്റെ സമ്പത് ഘടനയിൽ തന്നെ ഒരു മാറ്റം കൊണ്ടുവരുന്നതിന്റെ തുടക്കമായി കാണുന്നുണ്ട്. പ്രത്യേകിച്ച് മരിടൈം…
ഫൈസൽ ആലുവ ആർ എം എ പ്രസിഡന്റ് ആഗോളവൽക്കരണത്തിന്റെ കാലത്ത് രാജ്യങ്ങളുടെ അതിർത്തികൾ ഭൗമപരമായ രേഖകളായി മാത്രം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോഴും, ജനാധിപത്യാവകാശങ്ങൾ…
മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ…
ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…
റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…
This website uses cookies.