Breaking News

വനിത ശാക്തീകരണത്തിനായി ശൂറ കൗൺസിലും സുപ്രീം കൗൺസിൽ ഫോർ വുമൺസും തമ്മിൽ സഹകരണം

മനാമ: ബഹ്‌റൈനിൽ സ്ത്രീശാക്തീകരണ ശ്രമങ്ങൾ ശക്തമാക്കുന്നുവെന്ന ലക്ഷ്യത്തോടെ ശൂറ കൗൺസിലും സുപ്രീം കൗൺസിൽ ഫോർ വുമൺസും (SCW) തമ്മിൽ പുതിയ സഹകരണ കരാറിൽ ഒപ്പുവെച്ചു. ഭരണഘടനാ, സിവിൽ സ്ഥാപനങ്ങളിലുടനീളം സ്ത്രീകളുടെ പങ്കാളിത്തം വർദ്ധിപ്പിക്കുന്നതും ജെൻഡർ സമത്വം ഉറപ്പാക്കുന്നതിനുമായാണ് ഈ കരാർ ലക്ഷ്യമിടുന്നത്.

ശൂറ കൗൺസിൽ ചെയർമാൻ അലി ബിൻ സാലിഹ് അസ്സാലിഹും, SCW ഡെപ്യൂട്ടി ചെയർവുമൺ ഡോ. ശൈഖ മറിയം ബിൻത് ഹസ്സൻ അൽ ഖലീഫയും ആയിരുന്നു കരാറിൽ ഒപ്പുവെച്ചത്. ജെൻഡർ ബാലൻസ് കമ്മിറ്റി ഉൾപ്പെടെ വിവിധ നിയമപരമായ ഘടകങ്ങളിലൂടെ നിലവിലുള്ള സഹകരണത്തിന് നവീന രൂപം നൽകുകയാണ് കരാറിന്റെ മുഖ്യ ലക്ഷ്യം.

സ്ത്രീകളുടെ സാമൂഹിക-ആർത്ഥിക പങ്കാളിത്തം ഉറപ്പാക്കുന്നതിനുള്ള നയങ്ങളും നിയമങ്ങളുമാണ് സഹകരണത്തിനിന്റെ അടിസ്ഥാനമെന്ന് അസ്സാലിഹ് വ്യക്തമാക്കി. രാജാവ് ഹമദ് ബിൻ ഈസ അൽ ഖലീഫയുടെ ദർശനവും കിരീടാവകാശിയും പ്രധാനമന്ത്രിയുമായ പ്രിൻസ് സൽമാൻ ബിൻ ഹമദിന്റെ നേതൃത്വം വിലമതിച്ചുകൊണ്ടാണ് ഈ തീരുമാനം എടുക്കപ്പെട്ടതെന്നും അദ്ദേഹം പറഞ്ഞു.

സ്ത്രീശാക്തീകരണം പ്രധാന ലക്ഷ്യം:
ശൈഖ സബീഖ ബിൻത് ഇബ്രാഹീം അൽ ഖലീഫയുടെ നേതൃത്വത്തിൽ നടത്തുന്ന സ്ത്രീശാക്തീകരണ ശ്രമങ്ങൾക്കും SCWവുമായുള്ള സഹകരണത്തിനും അസ്സാലിഹ് പ്രശംസ അർപ്പിച്ചു. വിവിധ പ്രാദേശിക-അന്തർദേശീയ സമ്മേളനങ്ങളിലും ഫോറങ്ങളിലുമുള്ള വനിതാ പ്രതിനിധിത്തം വർദ്ധിപ്പിക്കുന്നതും സമഗ്ര ദേശീയ വികസനത്തിൽ സ്ത്രീകളുടെ പങ്കാളിത്തം ഉറപ്പാക്കുന്നതുമാണ് കരാറിന്റെ പ്രധാന ലക്ഷ്യങ്ങൾ എന്ന് ഡോ. മറിയം ബിൻത് ഹസ്സൻ പറഞ്ഞു.

The Gulf Indians

Recent Posts

കേരള ബജറ്റ്

പി.കെ സജിത് കുമാര്‍  : കേരളത്തിന്റെ സമ്പത് ഘടനയിൽ തന്നെ ഒരു മാറ്റം കൊണ്ടുവരുന്നതിന്റെ തുടക്കമായി കാണുന്നുണ്ട്. പ്രത്യേകിച്ച് മരിടൈം…

21 hours ago

പ്രവാസികളുടെ വോട്ടവകാശം: അതിർത്തികൾക്കപ്പുറം കേൾക്കേണ്ട ശബ്ദങ്ങൾ

ഫൈസൽ ആലുവ ആർ എം എ പ്രസിഡന്റ് ആഗോളവൽക്കരണത്തിന്റെ കാലത്ത് രാജ്യങ്ങളുടെ അതിർത്തികൾ ഭൗമപരമായ രേഖകളായി മാത്രം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോഴും, ജനാധിപത്യാവകാശങ്ങൾ…

3 months ago

റൂവി മലയാളി അസോസിയേഷൻ – 2026–2028 കാലയളവിലേക്കുള്ള പുതിയ ഭാരവാഹികൾ തെരെഞ്ഞെടുത്തു

മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ…

3 months ago

ചരക്കുവാഹന നിയന്ത്രണം : എമിറേറ്റ്സ് റോഡിലെ അപകടങ്ങൾ ഗണ്യമായി കുറഞ്ഞു

ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…

7 months ago

ആഡംബരത്തിന് പുതിയ മാതൃകയാകാൻ റാസൽഖൈമ വിമാനത്താവളം

റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…

7 months ago

ഒമാൻ ദേശീയദിനം: ഇന്ത്യൻ എംബസി ഇന്ന് അവധി

മസ്‌കത്ത് ∙ ഒമാൻ ദേശീയദിനാഘോഷത്താടനുബന്ധിച്ച് മസ്‌കത്ത് ഇന്ത്യൻ എംബസി ഇന്ന് അവധിയായിരിക്കുമെന്ന് അധികൃതർ അറിയിച്ചു. കോൺസുലാർ സേവനങ്ങൾക്ക് 98282270 എന്ന…

7 months ago

This website uses cookies.