കൊച്ചി: വനഭൂമി കയ്യേറിയതാണെന്നു ബോധ്യപ്പെട്ടതിന്റെ അടിസ്ഥാനത്തിൽ ഇടുക്കി ജില്ലയിലെ കുളമാവ് ഗ്രീൻബർഗ് ഹോളിഡേ റിസോർട്ട് കൈവശം വച്ചിരുന്ന ഭൂമിയുടെ പട്ടയം റദ്ദാക്കി ജില്ലാ കളക്ടർ ഉത്തരവു പുറപ്പെടുവിച്ചു. ഹൈക്കോടതി വിധിക്കു വിധേയമായ നടപടിയിൽ രണ്ടാഴ്ചയ്ക്കുള്ളിൽ മൂന്നേക്കർ ഭൂമി ഏറ്റെടുത്ത് വനംവകുപ്പിനു കൈമാറാൻ ജില്ലാ കളക്ടർ എച്ച്. ദിനേശൻ തൊടുപുഴ തഹസിൽദാർക്ക് നിർദേശം നൽകി.
1979 ൽ പോത്തുമറ്റം തഴക്കൽ ചാക്കോ മാത്യു തന്റെ കൈവശമുള്ളതെന്ന് അവകാശപ്പെട്ട ഭൂമിയാണ് പിന്നീട് കൈമാറ്റം ചെയ്യപ്പെട്ട് റിസോർട്ട് ഗ്രൂപ്പിന്റെ പക്കലെത്തിയത്. 1980 ൽ ഈ ഭൂമിക്കു പട്ടയം ലഭിച്ച സാഹചര്യത്തിൽ ഇതു വനഭൂമിയാണെന്നു കാണിച്ച് വനംവകുപ്പ് റവന്യൂ വകുപ്പിന് റിപ്പോർട്ട് നൽകി. കയ്യേറ്റത്തിനെതിരേ വനം വകുപ്പ് കേസും രജിസ്റ്റർ ചെയ്തിരുന്നു. 1988 ൽ പട്ടയം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് നഗരംപാറ ഫോറസ്റ്റ് റേഞ്ച് ഓഫീസറും റിപ്പോർട്ട് നൽകി. ഇതിന്റെ അടിസ്ഥാനത്തിൽ റവന്യൂ വകുപ്പ് നടത്തിയ അന്വേഷണത്തിൽ 1964 ലെ ഭൂമി പതിവു ചട്ടങ്ങൾ ലംഘിക്കപ്പെട്ടതായി കണ്ടെത്തി. പിന്നീട് വസ്തുവിന്റെ കൈവശ അവകാശം റിസോർട്ട് ഗ്രൂപ്പിന്റെ പക്കലെത്തി. ഇവിടെ നിർമാണങ്ങൾ നടത്തുകയും ചെയ്തു. ഇത്രയും കാലം അടിസ്ഥാനരഹിതമായ വാദങ്ങളുടെയും കേസുകളുടെയും അടിസ്ഥാനത്തിൽ ഭൂമി ഏറ്റെടുക്കൽ നടപടികൾ വൈകിപ്പിക്കുകയായിരുന്നു. ഉടമയുടെ ഹർജിയിൽ തീർപ്പു കൽപ്പിക്കാൻ 2012 ൽ വിഷയം ഹൈക്കോടതി ജില്ലാ കളക്ടർക്കു വിട്ടു.
വസ്തുവിന്റെ ആദ്യഉടമ ചാക്കോ മാത്യു 1977 ജനുവരി ഒന്നിനു ശേഷമാണു വനഭൂമി കയ്യേറിയയതെന്നും കണ്ടെത്തി. 1977 നു ശേഷമുള്ള വനഭൂമിയിലെ കയ്യേറ്റങ്ങൾ ഒഴിപ്പിക്കണമെന്ന സർക്കാരിന്റെ നയപരമായ തീരുമാനത്തിന്റെ അടിസ്ഥാനത്തിലാണ് അനടപടിയെന്നും ജില്ലാ കളക്ടറുടെ ഉത്തരവിൽ പറയുന്നു.
ഇടുക്കി ജില്ലാ ആസ്ഥാനത്തിന് സമീപം കുളമാവിലാണ് വനമധ്യത്തിൽ റിസോർട്ട് സ്ഥിതി ചെയ്യുന്നത്. ഇടുക്കി അണക്കെട്ടിനോട് ചേർന്നാണ് സ്ഥലം. അണക്കെട്ടിന്റൈയും ജലാശയത്തിന്റെയും മനോഹരമായ കാഴ്ചയാണ് റിസോർട്ടിന്റെ ആകർഷണം.
മസ്കറ്റ്: We Help Blood Donor’s Oman ന്റെ നേതൃത്വത്തിൽ, ബ്ലഡ് ഡോണേഴ്സ് കേരളയുടെ സ്ഥാപകനും പ്രസിഡന്റുമായിരുന്ന വിനോദ് ഭാസ്കറിന്റെ…
മസ്‌ക്കറ്റ്: ഒമാനിലെ റൂവി മലയാളി അസോസിയേഷന്റെ ഭാഗമായി പ്രവർത്തിക്കുന്ന വനിതാ വിങിന്റെ നേതൃത്വത്തിൽ അനന്തപുരി ഹോട്ടലിൽ പ്രത്യേക യോഗം നടത്തി.…
മസ്‌ക്കത്ത്: ഇന്ത്യയുടെ 78-ാമത് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് റൂവി മലയാളി അസോസിയേഷനും ദാർസൈറ്റ് ലൈഫ് ലൈൻ ഹോസ്പിറ്റലും സംയുക്തമായി ആരോഗ്യ അവബോധ…
തൃപ്പൂണിത്തുറ: പാറക്കടത്തു കോയിക്കൽ ട്രസ്റ്റ് നടത്തുന്ന 12ാമത് "തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ" പ്രഖ്യാപിച്ചു. വായ്‌പ്പാട്ട് വിഭാഗത്തിൽ പ്രൊഫ. തുളസി…
ദുബൈ ∙ ദ്രവീകൃത പ്രകൃതി വാതകം (എൽ.എൻ.ജി) ഇന്ത്യയിലേക്ക് എത്തിക്കുന്നതിനായി യു.എ.ഇയിലെ അബൂദബിയിലെ ഓയിൽ കമ്പനിയായ അഡ്നോക് ഗ്യാസ്യും ഇന്ത്യയിലെ…
മനാമ : ശൂര കൗൺസിൽ ചെയർമാൻ അലി ബിൻ സാലിഹ് അൽ സാലിഹ്, സ്ഥാനം ഒഴിയുന്ന അമേരിക്കൻ അംബാസഡർ സ്റ്റീവൻ…
This website uses cookies.