കീം 2020 പ്രവേശന പരീക്ഷ വിജയകരമായി പൂർത്തിയായതായി മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു. അതിനു പിന്നിൽ പ്രവർത്തിച്ച എൻട്രൻസ് കമ്മീഷണറേറ്റ്, ഉന്നത വിദ്യാഭ്യാസവകുപ്പ്, ഫയർഫോഴ്സ്, പൊലീസ്, കെഎസ്ആർടിസി, അധ്യാപകർ തുടങ്ങി എല്ലാവരെയും അഭിനന്ദിക്കുന്നതായി അദ്ദേഹം പറഞ്ഞു. മാതൃകപരമായ പ്രവർത്തനമാണ് സന്നദ്ധ സേന പ്രവർത്തകർ കാഴ്ചവെച്ചത്. 336 പരീക്ഷാകേന്ദ്രങ്ങളിലായി നാലായിരത്തോളം സന്നദ്ധ സേന പ്രവർത്തകരാണ് പങ്കെടുത്തത്. സാനിട്ടൈസർ നൽകുക, സാമൂഹിക അകലം പാലിക്കുക, തെർമൽ സ്‌കാനർ ഉപയോഗിക്കുക തുടങ്ങിയ പ്രവർത്തനങ്ങളാണ് അവർ ഏറ്റെടുത്തത്. കോവിഡ് ബാധിച്ച് ചികിത്സയിലുള്ള മൂന്ന് വിദ്യാർത്ഥികൾ ഉൾപ്പെടെ സുരക്ഷിതമായി പരീക്ഷ എഴുതിയിട്ടുണ്ട്. പരീക്ഷ എഴുതിയ വിദ്യാർത്ഥികൾക്കുള്ള പ്രത്യേക അഭിനന്ദനവും അറിയിക്കുന്നതായി മുഖ്യമന്ത്രി പറഞ്ഞു
എന്നാൽ ശാരീരിക അകലം പാലിക്കാതെ രക്ഷകർത്താക്കൾ കൂട്ടം കൂടി സ്കൂൾ ഗേറ്റിനു മുന്നിൽ നിന്ന കാഴ്ച പലയിടത്തും റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. 13 ലക്ഷം കുട്ടികൾ എഴുതിയ പത്താംക്ലാസ് പരീക്ഷയുടെ മൂന്നിലൊന്നു കുട്ടികൾ മാത്രം എഴുതിയ പരീക്ഷക്കാണ് നിർദ്ദേശങ്ങൾ പാലിക്കാതെയുള്ള ആൾക്കൂട്ടം ഉണ്ടായത്. ഇവരെ നിയന്ത്രിക്കാൻ ഫലപ്രദമായ പോലീസ് സംവിധാനം പലയിടത്തും ഉണ്ടായില്ല.
മസ്കത്ത്: സാമൂഹിക, സാംസ്‌കാരിക, വിദ്യാഭ്യാസ, ജീവകാരുണ്യ മേഖലകളിൽ ശ്രദ്ധേയമായ സംഭാവനകൾ നൽകുന്ന വ്യക്തിത്വങ്ങളെ ആദരിക്കുന്നതിനായി റൂവി മലയാളി അസോസിയേഷൻ (RMA)…
ഫൈസൽ ആലുവ ആർ എം എ പ്രസിഡന്റ് ആഗോളവൽക്കരണത്തിന്റെ കാലത്ത് രാജ്യങ്ങളുടെ അതിർത്തികൾ ഭൗമപരമായ രേഖകളായി മാത്രം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോഴും, ജനാധിപത്യാവകാശങ്ങൾ…
ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…
റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…