Kerala

വടകര താലൂക്ക് ഓഫീസിലെ തീപിടിത്തം ; തീയിട്ടെന്ന് സംശയിക്കുന്നയാള്‍ കസ്റ്റഡിയില്‍

വടകര താലൂക്ക് ഓഫീസിലെ തീപ്പിടുത്തവുമായി ബന്ധപ്പെട്ട് ആന്ധ്രാപ്രദേശ് സ്വദേശിയെ പൊലീസ് ക സ്റ്റഡിയിലെടുത്തു. താലൂക്ക് ഓഫീസ് പരിസരത്ത് നേ രത്തെ തീയിടാന്‍ ശ്രമിച്ച ഇയാള്‍ മാനസിക വെല്ലുവിളി നേരിടുന്നയാളാണെന്നാ ണ് വിവരം

കോഴിക്കോട്: വടകര താലൂക്ക് ഓഫീസിലെ തീപ്പിടുത്തവുമായി ബന്ധപ്പെട്ട് ആന്ധ്രാപ്രദേശ് സ്വദേശിയെ പൊലീസ് കസ്റ്റഡിയിലെടുത്തു. താലൂക്ക് ഓഫീസ് പരിസരത്ത് നേരത്തെ തീയിടാന്‍ ശ്രമിച്ച ഇയാള്‍ മാന സിക വെല്ലുവിളി നേരിടുന്നയാളാണെന്നാണ് വിവരം. പോലീസ് ഇയാളെ ചോദ്യം ചെയ്തു വരികയാണ്. തീ പ്പിടുത്തത്തിന് പിന്നി ല്‍ അട്ടിമറിയുണ്ടോയെന്ന് അന്വേഷിക്കാന്‍ ക്രൈംബ്രാഞ്ചിന്റെ നേതൃത്വത്തില്‍ പ്ര ത്യേക അന്വേഷണ സംഘത്തെ നിയോഗിച്ചിട്ടുണ്ട്.

നൂറ്റാണ്ട് പഴക്കമുള്ള കെട്ടിടത്തിലാണ് ഓഫീസ് സ്ഥിതിചെയ്യുന്നത്. പൈതൃക കെട്ടിടമായി ഇതിനെ സംര ക്ഷിച്ച് 2017ല്‍ പുതുക്കിയിരുന്നു.1920 മുതലുള്ള താലൂക്കിലെ റവ ന്യു രേഖകള്‍ കെട്ടിടത്തിലുണ്ടായിരു ന്നു.

ഷോര്‍ട്ട് സര്‍ക്യൂട്ടല്ല തീപിടിത്തതിന് കാരണമെന്നാണ് ഇലക്ട്രിക്കല്‍ വിദഗ്ധരും കെഎസ്ഇബിയും നട ത്തിയ പ്രാഥമിക അന്വേഷണത്തില്‍ വെളിവായത്. സംഭവത്തില്‍ ജി ല്ലാ കലക്ടറോട് അന്വേഷണം നട ത്തി റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ റവന്യൂ മന്ത്രി കെ രാജന്‍ ആവശ്യപ്പെട്ടിട്ടുണ്ട്.

ഇന്നലെ പുലര്‍ച്ചെയാണ് തീപിടിത്തം ഉണ്ടായത്. സംഭവത്തില്‍ ഓഫീസ് കെട്ടിടം പൂര്‍ണ്ണമായി കത്തി നശിച്ചിരുന്നു. ഫയലുകളും, കമ്പ്യൂട്ടറുകളും കത്തിപ്പോയിരുന്നു. അഗ്‌നിരക്ഷാസേനയുടെ 10 യൂണി റ്റോളം എത്തിയാണ് തീ അണച്ചത്. അതേസമയം തിങ്കളാഴ്ച മുതല്‍ ഓഫീസ് ഒരു താല്‍കാലിക കെട്ടി ടത്തില്‍ പ്രവര്‍ത്തനം ആരംഭിക്കുമെന്ന് അറിയിച്ചട്ടുണ്ട്. പൊതുജനങ്ങള്‍ക്കായി ഹെല്‍പ് ഡെസ്‌കും പ്രവര്‍ത്തിക്കുമെന്ന് മന്ത്രി കെ രാജന്‍ വ്യക്തമാക്കി.

അതേസമയം തീപിടുത്തത്തില്‍ ദുരൂഹതയുണ്ടെന്ന് കെ.കെ രമ എംഎല്‍എ ആരോപിച്ചു. ഒരാഴ്ചക്കിടെ വടകരയിലെ രണ്ടു ഓഫീസുകളിലാണ് തീപിടിത്തമുണ്ടായത്. ജുഡീഷ്യല്‍ അന്വേഷണം വേണമെന്നാ ണ് കെ.കെ രമ ആവശ്യപ്പെട്ടിരിക്കുന്നത്.

The Gulf Indians

Recent Posts

മലയാള ഭാഷാ–വിദ്യാഭ്യാസ രംഗത്തെ സമഗ്ര സംഭാവനകൾക്ക് ബിനു കെ. സാമിന് ആർ.എം.എ കേരളീയം പുരസ്‌കാരം

മസ്കത്ത്: സാമൂഹിക, സാംസ്‌കാരിക, വിദ്യാഭ്യാസ, ജീവകാരുണ്യ മേഖലകളിൽ ശ്രദ്ധേയമായ സംഭാവനകൾ നൽകുന്ന വ്യക്തിത്വങ്ങളെ ആദരിക്കുന്നതിനായി റൂവി മലയാളി അസോസിയേഷൻ (RMA)…

2 weeks ago

കേരള ബജറ്റ്

പി.കെ സജിത് കുമാര്‍  : കേരളത്തിന്റെ സമ്പത് ഘടനയിൽ തന്നെ ഒരു മാറ്റം കൊണ്ടുവരുന്നതിന്റെ തുടക്കമായി കാണുന്നുണ്ട്. പ്രത്യേകിച്ച് മരിടൈം…

3 weeks ago

പ്രവാസികളുടെ വോട്ടവകാശം: അതിർത്തികൾക്കപ്പുറം കേൾക്കേണ്ട ശബ്ദങ്ങൾ

ഫൈസൽ ആലുവ ആർ എം എ പ്രസിഡന്റ് ആഗോളവൽക്കരണത്തിന്റെ കാലത്ത് രാജ്യങ്ങളുടെ അതിർത്തികൾ ഭൗമപരമായ രേഖകളായി മാത്രം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോഴും, ജനാധിപത്യാവകാശങ്ങൾ…

4 months ago

റൂവി മലയാളി അസോസിയേഷൻ – 2026–2028 കാലയളവിലേക്കുള്ള പുതിയ ഭാരവാഹികൾ തെരെഞ്ഞെടുത്തു

മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ…

4 months ago

ചരക്കുവാഹന നിയന്ത്രണം : എമിറേറ്റ്സ് റോഡിലെ അപകടങ്ങൾ ഗണ്യമായി കുറഞ്ഞു

ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…

8 months ago

ആഡംബരത്തിന് പുതിയ മാതൃകയാകാൻ റാസൽഖൈമ വിമാനത്താവളം

റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…

8 months ago

This website uses cookies.