ലോക സമ്പദ് വ്യവസ്ഥയില്‍ വരുന്ന വര്‍ഷം കാര്യമായ ഇടിവുണ്ടാവുമെന്നാണ്, ഐഎംഎഫ് പുറത്തുവിട്ട വേള്‍ഡ് ഇക്കണോമിക് ഔട്ട്ലുക്ക് പറയുന്നത്. 2022ലെ 3.4 ശതമാനത്തില്‍നിന്ന് 2023ല്‍ വളര്‍ച്ച 2.9 ശതമാനായി കുറയും. 2024ല്‍ ഇത് 3.1 ശതമാനമായി ഉയരുമെന്നും ഐഎംഎഫ് പറയുന്നു.
വാഷിങ്ടണ്‍: അടുത്ത സാമ്പത്തിക വര്‍ഷത്തില്‍ ഇന്ത്യയുടെ വളര്‍ച്ചയില്‍ ഇടിവുണ്ടാവുമെന്ന് രാജ്യാ ന്തര നാണ്യ നിധി (ഐഎംഎഫ്). ഈ വര്‍ഷത്തെ 6.8 ശതമാനത്തില്‍ നിന്ന് വളര്‍ച്ച 6.1 ശതമാനമായി കുറയുമെന്നാണ് ഐഎംഎഫിന്റെ പ്രവചനം.
ലോക സമ്പദ് വ്യവസ്ഥയില്‍ വരുന്ന വര്‍ഷം കാര്യമായ ഇടിവുണ്ടാവുമെന്നാണ്, ഐഎംഎഫ് പുറത്തു വിട്ട വേള്‍ഡ് ഇക്കണോമിക് ഔട്ട്ലുക്ക് പറയുന്നത്. 2022ലെ 3.4 ശതമാനത്തില്‍നിന്ന് 2023ല്‍ വളര്‍ച്ച 2.9 ശതമാനായി കുറയും. 2024ല്‍ ഇത് 3.1 ശതമാനമായി ഉയരുമെന്നും ഐഎംഎഫ് പറയുന്നു.
ഇന്ത്യയെ സംബന്ധിച്ചുള്ള പ്രവചനത്തില്‍ കാര്യമായ മാറ്റമില്ലെന്ന് ഐഎംഎഫ് അറിയിച്ചു. മാര്‍ച്ച് 31ന് അവസാനിക്കുന്ന വര്‍ഷത്തില്‍ 6.8 ശതമാനം വളര്‍ച്ചയാണ് ഇന്ത്യ രേഖപ്പെടുത്തുക. ഇതില്‍ മാറ്റമില്ല. അടുത്ത വര്‍ഷം ചെറിയ ഇടിവോടെ 6.1ലേക്കു താഴും. ബാഹ്യമായ ഘടകങ്ങളാണ് ഇതിനു കാരണമാവു കയെന്ന് ഐഎംഎഫ് പറ ഞ്ഞു. 2024ല്‍ ഇന്ത്യ 6.8 ശതമാനം വളര്‍ച്ചയിലേക്കു തിരിച്ചെത്തുമെന്നും ഐ എംഎഫ് അഭിപ്രായപ്പെട്ടു.
നാലാംപാദത്തിലെ 0.2 ശതമാനം ഇടിവോടെ 2022ല്‍ ചൈനയുടെ വളര്‍ച്ച 3ശതമാനമായി കുറയും. നാല്‍ പ്പതു വര്‍ഷത്തിനിടെ ആദ്യമായാണ് ചൈനയുടെ വളര്‍ച്ച ലോകശരാശരിക്കു താഴെയാവുന്നത്. 2023ല്‍ ചൈന 5.2 ശതമാനം വളര്‍ച്ചയിലേക്കു തിരിച്ചെത്തും. എന്നാല്‍ 2024ല്‍ 4.5 ശതമാനത്തിലേക്കു താഴും. 2023ല്‍ ലോക സമ്പദ് വ്യവസ്ഥയിലുണ്ടാവുന്ന വളര്‍ച്ചയുടെ അന്‍പതു ശതമാനവും സംഭാവന ചെയ്യുന്ന ത് ഇന്ത്യയും ചൈനയും ചേര്‍ന്നായിരിക്കുമെന്ന് ഐഎംഎപ് പറഞ്ഞു. ലോക സമ്പദ് വ്യവസ്ഥ യുടെ ഇടിവിലും ഇന്ത്യ തിളക്കമുള്ള ഇടമായി ശേഷിക്കുമെന്ന് ഐഎംഎഫ് ഗവേഷണ വിഭാഗം ചീഫ് ഇക്ക ണോമിസ്റ്റും ഡയറക്ടറുമായ പീര്‍ ഒലിവര്‍ ഗൗരിന്‍ചസ് പറ ഞ്ഞു.
മസ്കത്ത്: സാമൂഹിക, സാംസ്‌കാരിക, വിദ്യാഭ്യാസ, ജീവകാരുണ്യ മേഖലകളിൽ ശ്രദ്ധേയമായ സംഭാവനകൾ നൽകുന്ന വ്യക്തിത്വങ്ങളെ ആദരിക്കുന്നതിനായി റൂവി മലയാളി അസോസിയേഷൻ (RMA)…
പി.കെ സജിത് കുമാര്‍ : കേരളത്തിന്റെ സമ്പത് ഘടനയിൽ തന്നെ ഒരു മാറ്റം കൊണ്ടുവരുന്നതിന്റെ തുടക്കമായി കാണുന്നുണ്ട്. പ്രത്യേകിച്ച് മരിടൈം…
ഫൈസൽ ആലുവ ആർ എം എ പ്രസിഡന്റ് ആഗോളവൽക്കരണത്തിന്റെ കാലത്ത് രാജ്യങ്ങളുടെ അതിർത്തികൾ ഭൗമപരമായ രേഖകളായി മാത്രം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോഴും, ജനാധിപത്യാവകാശങ്ങൾ…
മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ…
ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…
റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…
This website uses cookies.