മനാമ : ലോക ഭാരോദ്വഹന ചാംപ്യൻഷിപ്പ് ഡിസംബറിൽ ബഹ്‌റൈനിൽ വച്ച് നടക്കുമെന്ന് ബഹ്‌റൈൻ ന്യൂസ് ഏജൻസി അറിയിച്ചു. സുപ്രീം കൗൺസിൽ ഫോർ യൂത്ത് ആൻഡ് സ്‌പോർട്‌സിന്റെ (എസ്‌സിവൈഎസ്) ചെയർമാനും ഹിസ് മജസ്റ്റി കിംഗ് ഫോർ ഹ്യൂമാനിറ്റേറിയൻ വർക്ക് ആൻഡ് യൂത്ത് അഫയേഴ്‌സിന്റെ പ്രതിനിധിയുമായ ഷെയ്ഖ് നാസർ ബിൻ ഹമദ് അൽ ഖലീഫയുടെ രക്ഷാകർതൃത്വത്തിൽ നടക്കുന്ന പരിപാടി ഡിസംബർ 4 മുതൽ 15 വരെ തീയതികളിൽ ആയിരിക്കും നടക്കുക.
114 രാജ്യങ്ങളിൽ നിന്നുള്ള 1000 കായികതാരങ്ങൾ ചാമ്പ്യൻഷിപ്പിൽ സംബന്ധിക്കും. ഡിസംബർ 4 മുതൽ 15 വരെ നടക്കുന്ന ഈ പരിപാടിയിൽ, 114 രാജ്യങ്ങളിൽ നിന്നുള്ള 1000 കായികതാരങ്ങൾ പങ്കെടുക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ബഹ്‌റൈൻ കായിക മേഖലയ്ക്ക് ബഹ്‌റൈൻ രാജാവ് കിങ് ഹമദ് ബിൻ ഈസ അൽ ഖലീഫ നൽകുന്ന രാജകീയ പിന്തുണയാണ് ഈ പരിപാടിയിലൂടെ വ്യക്തമാക്കുന്നതെന്നും കിരീടാവകാശിയും പ്രധാനമന്ത്രിയുമായ ഹിസ് റോയൽ ഹൈനസ് പ്രിൻസ് സൽമാൻ ബിൻ ഹമദ് അൽ ഖലീഫയുടെ നേതൃത്വത്തിലുള്ള ഗവൺമെന്റിന്റെ വീക്ഷണവുമാണ് ഈ പരിപാടി രാജ്യത്ത് കൊണ്ടുവരുന്നതിന് കാരണമായതെന്നും ഷെയ്ഖ് നാസർ അഭിപ്രായപ്പെട്ടു. ബഹ്‌റൈൻ വെയ്‌റ്റ്‌ലിഫ്റ്റിങ് ഫെഡറേഷനാണ് പരിപാടി സംഘടിപ്പിക്കുക.
മസ്കത്ത്: സാമൂഹിക, സാംസ്‌കാരിക, വിദ്യാഭ്യാസ, ജീവകാരുണ്യ മേഖലകളിൽ ശ്രദ്ധേയമായ സംഭാവനകൾ നൽകുന്ന വ്യക്തിത്വങ്ങളെ ആദരിക്കുന്നതിനായി റൂവി മലയാളി അസോസിയേഷൻ (RMA)…
പി.കെ സജിത് കുമാര്‍ : കേരളത്തിന്റെ സമ്പത് ഘടനയിൽ തന്നെ ഒരു മാറ്റം കൊണ്ടുവരുന്നതിന്റെ തുടക്കമായി കാണുന്നുണ്ട്. പ്രത്യേകിച്ച് മരിടൈം…
ഫൈസൽ ആലുവ ആർ എം എ പ്രസിഡന്റ് ആഗോളവൽക്കരണത്തിന്റെ കാലത്ത് രാജ്യങ്ങളുടെ അതിർത്തികൾ ഭൗമപരമായ രേഖകളായി മാത്രം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോഴും, ജനാധിപത്യാവകാശങ്ങൾ…
മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ…
ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…
റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…
This website uses cookies.