Breaking News

ലോക്ക്ഡൗണ്‍ ലംഘനത്തിന് ‘പെറ്റിയടിച്ച് സര്‍ക്കാര്‍ കൊള്ള ‘; പൊലിസ് രജിസ്റ്റര്‍ ചെയ്തത് 17.75 ലക്ഷം കേസുകള്‍, പിരിച്ചത് 125 കോടി

ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങളില്‍ വരുമാനമില്ലാതെ ജനങ്ങള്‍ പൊറുതിമുട്ടിയ മൂന്നുമാസക്കാലത്താണ് പൊലീസ് പെറ്റി ഇനത്തില്‍ കോടികള്‍ പിരിച്ചെടുത്തത്

തിരുവനന്തപുരം: കോവിഡ് ലോക്ക്ഡൗണ്‍ ലംഘിച്ചവരില്‍ നിന്ന് പൊലീസ് പിഴയായി ഈടാക്കിയ ത് 125 കോടിയിലേറെ രൂപ. ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങളില്‍ വരുമാനമില്ലാതെ ജനങ്ങള്‍ പൊറു തിമുട്ടിയ മൂന്നുമാസക്കാലത്താണ് പൊലീസ് പെറ്റി ഇനത്തില്‍ പിരിച്ചെടുത്തത്. 17.75 ലക്ഷം പേര്‍ ക്കെതിരെയാണ് ഈ കാലയളവില്‍ പൊലീസ് കേസെടുത്തതെന്നും ഇവരില്‍ നിന്നായി 125 മുതല്‍ 150 കോടിവരെ പിഴയായി ചമുത്തിയെന്ന് ദി ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസ് റിപ്പോര്‍ട്ട് ചെയ്തു.

രണ്ടാം തരംഗത്തിന് പിന്നാലെ ലോക്ക്ഡൗണ്‍ പ്രാബല്യത്തില്‍ വന്ന മെയ് 8 മുതല്‍, ഓഗസ്റ്റ് 4ന് ഏറ്റ വും പുതിയ ഇളവുകള്‍ അവതരിപ്പിക്കുന്നതുവരെയുള്ള കണക്കാണിത്. ഈ കാലയളവില്‍ മാസ്‌ക് ധരിക്കാത്തതിന് 10.7 ലക്ഷം കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. 2.3 ലക്ഷം വാഹനങ്ങള്‍ പിടിച്ചെടുത്തപ്പോ ള്‍,4.7 കേസുകളാണ് സാമൂഹിക അകലം പാലിക്കാത്തതിനും മറ്റുമായി എടുത്തത്. അഞ്ഞൂറു രൂപ മുതല്‍ അയ്യായിരം വരെയാണ്, പകര്‍ച്ചവ്യാധി നിയന്ത്രണ നിയമപ്രകാരം വിവിധ ലംഘനങ്ങള്‍ക്കു പിഴ. പിഴയിനത്തില്‍ ആകെ എത്ര ഈടാക്കിയെന്നു പൊലീസ് വെളിപ്പെടുത്തി യിട്ടില്ലെങ്കിലും 125 കോടി മുതല്‍ 150 കോടി വരെയാണ് ഇതെന്നാണ് റിപ്പോര്‍ട്ട്.

ആള്‍ക്കൂട്ടങ്ങള്‍, ലോക്ക്ഡൗണ്‍ കാലത്ത് പൊലീസ് നിയന്ത്രണം ലംഘിച്ച് പുറത്തിറങ്ങുക, ക്വാറന്റീ ന്‍ ലംഘനം തുടങ്ങി വിവിധ കാരണങ്ങള്‍ക്കാ ണ് പൊലീസ് കേസെടുത്തിരിക്കുന്നത്. ക്വാറ ന്റൈന്‍ ലംഘനത്തിനും രണ്ടായിരം രൂപയാണ് പിഴ. ഇത്തത്തില്‍ 5920 കേസാണ് രജിസ്റ്റര്‍ ചെയ്തിട്ടു ള്ളത്.

The Gulf Indians

Recent Posts

മലയാള ഭാഷാ–വിദ്യാഭ്യാസ രംഗത്തെ സമഗ്ര സംഭാവനകൾക്ക് ബിനു കെ. സാമിന് ആർ.എം.എ കേരളീയം പുരസ്‌കാരം

മസ്കത്ത്: സാമൂഹിക, സാംസ്‌കാരിക, വിദ്യാഭ്യാസ, ജീവകാരുണ്യ മേഖലകളിൽ ശ്രദ്ധേയമായ സംഭാവനകൾ നൽകുന്ന വ്യക്തിത്വങ്ങളെ ആദരിക്കുന്നതിനായി റൂവി മലയാളി അസോസിയേഷൻ (RMA)…

3 weeks ago

കേരള ബജറ്റ്

പി.കെ സജിത് കുമാര്‍  : കേരളത്തിന്റെ സമ്പത് ഘടനയിൽ തന്നെ ഒരു മാറ്റം കൊണ്ടുവരുന്നതിന്റെ തുടക്കമായി കാണുന്നുണ്ട്. പ്രത്യേകിച്ച് മരിടൈം…

3 weeks ago

പ്രവാസികളുടെ വോട്ടവകാശം: അതിർത്തികൾക്കപ്പുറം കേൾക്കേണ്ട ശബ്ദങ്ങൾ

ഫൈസൽ ആലുവ ആർ എം എ പ്രസിഡന്റ് ആഗോളവൽക്കരണത്തിന്റെ കാലത്ത് രാജ്യങ്ങളുടെ അതിർത്തികൾ ഭൗമപരമായ രേഖകളായി മാത്രം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോഴും, ജനാധിപത്യാവകാശങ്ങൾ…

4 months ago

റൂവി മലയാളി അസോസിയേഷൻ – 2026–2028 കാലയളവിലേക്കുള്ള പുതിയ ഭാരവാഹികൾ തെരെഞ്ഞെടുത്തു

മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ…

4 months ago

ചരക്കുവാഹന നിയന്ത്രണം : എമിറേറ്റ്സ് റോഡിലെ അപകടങ്ങൾ ഗണ്യമായി കുറഞ്ഞു

ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…

8 months ago

ആഡംബരത്തിന് പുതിയ മാതൃകയാകാൻ റാസൽഖൈമ വിമാനത്താവളം

റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…

8 months ago

This website uses cookies.