കേരള പൊലീസ് കൈമാറിയ വിവരത്തിന്റെ അടിസ്ഥാനത്തില്‍ തമിഴ്നാട് പൊലീസാണ് വിളിച്ചയാളെ കസ്റ്റഡിയിലെടുത്തത്. ഇയാള്‍ മലയാളി ആണെന്നാണ് സൂചന
തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനെ അപായപ്പെടുത്തുമെന്ന് ഭീഷണി മുഴക്കിയ ആളെ സേലത്ത് നിന്ന് പിടികൂടി. മലയാളി ആണെന്നാണ് വിവരം. മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയായ ക്ലിഫ് ഹൗസിലേക്കാണ് ഫോണ്‍ വിളിച്ചത്. മുഖ്യമന്ത്രിയെ അപായപ്പെടുത്തുമെന്നും ക്ലിഫ് ഹൗസില്‍ അടക്കം പ്രധാന കേന്ദ്രങ്ങളില്‍ ബോംബ് വച്ചിട്ടുണ്ടെന്നായിരുന്നു ഭീഷണി സന്ദേ ശം.
കേരള പൊലീസ് കൈമാറിയ വിവരത്തിന്റെ അടിസ്ഥാനത്തില്‍ തമിഴ്നാട് പൊലീസാണ് വിളിച്ചയാ ളെ കസ്റ്റഡിയിലെടുത്തത്. ഇയാള്‍ മലയാളി ആണെന്നാണ് സൂചന. പ്രേംരാജ് എന്നാണ് പേര്. ബം ഗളൂരുവില്‍ താമസമാക്കിയ ആളാണ്. ബിസിനസ് തകര്‍ന്ന് മാനസിക സംഘര്‍ഷം നേരിടുന്ന ആളാ ണെന്നാണ് പൊലീസ് നല്‍കുന്ന വിവരം.
രണ്ടു ദിവസം മുന്‍പാണ് ബംഗളൂരുവില്‍ നിന്ന് ആദ്യ ഭീഷണി സന്ദേശം ലഭിച്ചത്. ക്ലിഫ് ഹൗസില്‍ അടക്കം പ്രധാന കേന്ദ്രങ്ങളില്‍ ബോംബ് വച്ചിട്ടുണ്ടെന്നായിരുന്നു ഭീഷണി സന്ദേശത്തിന്റെ ഉള്ളട ക്കം. മറ്റൊരു ഭീഷണി സന്ദേശം ലഭിച്ചത് ഇന്നാണ്. കോട്ടയത്ത് നിന്നാണ് ഫോണ്‍ സന്ദേശം ലഭിച്ചത്. കോട്ടയത്ത് ഒരാളെ പൊലീസ് മര്‍ദ്ദിച്ചതായും മര്‍ദ്ദിച്ച പൊലീസുകാര്‍ക്ക് എതിരെ നടപടി സ്വീകരിക്ക ണമെന്നുമാണ് സന്ദേശത്തില്‍ പറയുന്നത്. അല്ലാത്തപക്ഷം മുഖ്യമന്ത്രി പിണറായി വിജയനെ കൈകാര്യം ചെയ്യും എന്ന തരത്തിലാണ് സന്ദേശത്തിന്റെ ഉള്ളടക്കം. വിളിച്ചയാളെ കുറിച്ച് വിവരം ലഭിച്ചതായാണ് പൊലീസ് നല്‍കുന്ന സൂചന. ഉടന്‍ തന്നെ കസ്റ്റഡിയിലെടുക്കുമെന്നാണ് വിവരം.
മസ്കത്ത്: സാമൂഹിക, സാംസ്‌കാരിക, വിദ്യാഭ്യാസ, ജീവകാരുണ്യ മേഖലകളിൽ ശ്രദ്ധേയമായ സംഭാവനകൾ നൽകുന്ന വ്യക്തിത്വങ്ങളെ ആദരിക്കുന്നതിനായി റൂവി മലയാളി അസോസിയേഷൻ (RMA)…
പി.കെ സജിത് കുമാര്‍ : കേരളത്തിന്റെ സമ്പത് ഘടനയിൽ തന്നെ ഒരു മാറ്റം കൊണ്ടുവരുന്നതിന്റെ തുടക്കമായി കാണുന്നുണ്ട്. പ്രത്യേകിച്ച് മരിടൈം…
ഫൈസൽ ആലുവ ആർ എം എ പ്രസിഡന്റ് ആഗോളവൽക്കരണത്തിന്റെ കാലത്ത് രാജ്യങ്ങളുടെ അതിർത്തികൾ ഭൗമപരമായ രേഖകളായി മാത്രം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോഴും, ജനാധിപത്യാവകാശങ്ങൾ…
മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ…
ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…
റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…
This website uses cookies.