Home

ലോകായുക്ത നിയമഭേദഗതി: അഭിപ്രായ ഭിന്നത തീര്‍ക്കാന്‍ സിപിഎം സിപിഐ ചര്‍ച്ച

ലോകായുക്ത നിയമഭേഗദതി അടക്കമുള്ള വിഷയങ്ങളില്‍ ഭിന്നതകള്‍ തീര്‍ക്കാന്‍ സിപിഎമ്മും സിപിഐയും ചര്‍ച്ച നടത്തും. ഇതിനായി സിപിഐ സംസ്ഥാന സെ ക്രട്ടറി കാനം രാജേന്ദ്രനും മുഖ്യമന്ത്രി പിണറായി വിജയനും ചര്‍ച്ച നടത്തും

തിരുവനന്തപുരം: ലോകായുക്ത നിയമഭേഗദതി അടക്കമുള്ള വിഷയങ്ങളില്‍ ഭിന്നതകള്‍ തീര്‍ക്കാന്‍ സിപിഎമ്മും സിപിഐയും ചര്‍ച്ച നടത്തും. ഇതിനായി സിപിഐ സം സ്ഥാന സെക്രട്ടറി കാനം രാജേ ന്ദ്രനും മുഖ്യമന്ത്രി പിണറായി വിജയനും ചര്‍ച്ച നടത്തും. കാലാവധി കഴിഞ്ഞ ഓര്‍ഡിനന്‍സുകളുടെ നിയമ നിര്‍മ്മാണത്തിനായി നിയമസഭ ചേരും മുന്‍പ് ധാരണയിലെത്താനാണ് നീക്കം.

സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍, സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാ ജേന്ദ്രന്‍, റവന്യു മന്ത്രി കെ.രാജന്‍, നിയമമന്ത്രി പി രാജീവ് എന്നി വര്‍ ചര്‍ച്ചയില്‍ പങ്കെടുക്കും. ലോകാ യുക്ത നിയമത്തില്‍ ഭേദഗതി വേണമെന്ന സിപിഎം ആവശ്യം സിപിഐ അംഗീകരിച്ചിട്ടുണ്ട്. നിലവില്‍ നിര്‍ദേശിച്ചിരിക്കുന്ന രീതിയില്‍ നിയമം ഭേദഗതി ചെയ്യാനാവില്ലെന്നാണ് സിപിഐ നിലപാട്.

ലോകായുക്തയുടെ അഴിമതി വിരുദ്ധ മുഖം സംരക്ഷിച്ചു കൊണ്ട് വേണം നിയമഭേദഗതിയെന്നും ലോ കായുക്ത വിധി പരിശോധിക്കാന്‍ നിയമ സംവിധാനം വേണമെന്നും സിപിഐ ആവശ്യപ്പെടും. വിഷയ ത്തില്‍ ആരംഭം മുതല്‍ തന്നെ സിപിഐ ശക്തമായി എതിര്‍പ്പ് പ്രകടിപ്പിച്ചിരുന്നു. ജനപ്രതിനിധികളെ അയോഗ്യരാക്കാനുള്ള 14-ാം വകു പ്പില്‍ ഭേദഗതി കൊണ്ടുവരാന്‍ തീരുമാനിച്ചതിലാണ് സിപിഐ എതി ര്‍പ്പ് പ്രകടിപ്പിച്ചത്.

അഴിമതി തെളിഞ്ഞാല്‍ പൊതുപ്രവര്‍ത്തകന് പദവിയില്‍ ഇരിക്കാന്‍ ആകില്ലെന്ന ലോകായുക്ത വിധി വീണ്ടും ഹിയറിംഗ് നടത്തി സര്‍ക്കാറിന് തള്ളാമെന്ന പുതിയ വ്യവസ്ഥയാണ് നിയമഭേദഗതിയില്‍ കൊ ണ്ടുവരുന്നത്. നിലവിലുള്ള ലോകായുക്ത നിയമം അതേ പടി നിലനിര്‍ത്തിയാല്‍ ദുരിതാശ്വാസ ഫണ്ട് വകമാറ്റിയതില്‍ മുഖ്യമന്ത്രിക്കെതിരായ കേസില്‍ അടക്കം വിധി നിര്‍ണ്ണായകമാണ്.

അതേസമയം ഗവര്‍ണര്‍ ഒപ്പിടാതിരുന്നതിനെ തുടര്‍ന്ന് ലോകായുക്ത നിയമഭേദഗതി ഉള്‍പ്പെടെ 11 ഓര്‍ ഡിനന്‍സുകള്‍ അസാധുവായിരുന്നു. ഇതേ തുടര്‍ന്നാണ് നിയമനിര്‍മ്മാണത്തിനായുള്ള സര്‍ക്കാര്‍ നീക്കം.

The Gulf Indians

Recent Posts

പ്രവാസികളുടെ വോട്ടവകാശം: അതിർത്തികൾക്കപ്പുറം കേൾക്കേണ്ട ശബ്ദങ്ങൾ

ഫൈസൽ ആലുവ ആർ എം എ പ്രസിഡന്റ് ആഗോളവൽക്കരണത്തിന്റെ കാലത്ത് രാജ്യങ്ങളുടെ അതിർത്തികൾ ഭൗമപരമായ രേഖകളായി മാത്രം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോഴും, ജനാധിപത്യാവകാശങ്ങൾ…

1 month ago

റൂവി മലയാളി അസോസിയേഷൻ – 2026–2028 കാലയളവിലേക്കുള്ള പുതിയ ഭാരവാഹികൾ തെരെഞ്ഞെടുത്തു

മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ…

1 month ago

ചരക്കുവാഹന നിയന്ത്രണം : എമിറേറ്റ്സ് റോഡിലെ അപകടങ്ങൾ ഗണ്യമായി കുറഞ്ഞു

ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…

5 months ago

ആഡംബരത്തിന് പുതിയ മാതൃകയാകാൻ റാസൽഖൈമ വിമാനത്താവളം

റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…

5 months ago

ഒമാൻ ദേശീയദിനം: ഇന്ത്യൻ എംബസി ഇന്ന് അവധി

മസ്‌കത്ത് ∙ ഒമാൻ ദേശീയദിനാഘോഷത്താടനുബന്ധിച്ച് മസ്‌കത്ത് ഇന്ത്യൻ എംബസി ഇന്ന് അവധിയായിരിക്കുമെന്ന് അധികൃതർ അറിയിച്ചു. കോൺസുലാർ സേവനങ്ങൾക്ക് 98282270 എന്ന…

5 months ago

ദേശീയദിനത്തോടനുബന്ധിച്ച് ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു: ടിക്കറ്റ് നിരക്കിൽ 20% വരെ കിഴിവ്

മസ്‌കത്ത്: ഒമാൻ ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു. 2026 ജനുവരി 15 മുതൽ മാർച്ച്…

5 months ago

This website uses cookies.