Home

കെഎസ്ആര്‍ടിസി ജീവനക്കാര്‍ക്ക് രണ്ട് ദിവസത്തിനുള്ളില്‍ ശമ്പളം : മന്ത്രി ആന്റണി രാജു

കെഎസ്ആര്‍ടിസിയുടെ വരുമാനം കൊണ്ട് മാത്രം ചെലവ് വഹിക്കാന്‍ കഴിയില്ലെന്ന് എല്ലാവര്‍ക്കും അറി യാം. കഴിഞ്ഞ മാസം 30 കോടി രൂപ ധനസഹായമായി ലഭിച്ചു. കഴി ഞ്ഞാഴ്ച കെഎസ്ആര്‍ടിസിക്ക് 20 കോ ടി രൂപ കൂടി നല്‍കാന്‍ ധനവകുപ്പ് ഉത്ത രവായി ട്ടുണ്ട്. ക്ലിയറന്‍സ് എല്ലാം പൂര്‍ത്തിയാക്കി ഇന്നും നാളെയു മായി അവശേഷിക്കുന്നവര്‍ ക്ക് ശമ്പളം നല്‍കാന്‍ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് മന്ത്രി

തിരുവനന്തപുരം: കെഎസ്ആര്‍ടിസി ജീവനക്കാര്‍ക്ക് ഇന്നും നാളെയുമായി ശമ്പളം കൊടുത്തുതീര്‍ ക്കുമെന്ന് ഗതാഗതമന്ത്രി ആന്റണി രാജു. ശമ്പള വിതരണവുമായി ബന്ധ പ്പെട്ട് ട്രേഡ് യൂണിയന്‍ നേ താക്കളുമായി 17ന് ചര്‍ച്ച നടത്തുമെന്നും ആന്റണി രാജു കോഴിക്കോട് പറഞ്ഞു.

കെഎസ്ആര്‍ടിസിയുടെ വരുമാനം കൊണ്ട് മാത്രം ചെലവ് വഹിക്കാന്‍ കഴിയില്ലെന്ന് എല്ലാവര്‍ക്കും അറിയാം. കഴിഞ്ഞ മാസം 30 കോടി രൂപ ധനസഹായമായി ലഭിച്ചു. കഴിഞ്ഞാഴ്ച കെഎസ്ആര്‍ടിസി ക്ക് 20 കോടി രൂപ കൂടി നല്‍കാന്‍ ധനവകുപ്പ് ഉത്തരവായിട്ടുണ്ട്. ക്ലിയറന്‍സ് എല്ലാം പൂര്‍ത്തിയാക്കി ഇന്നും നാളെയുമായി അവശേഷിക്കു ന്നവര്‍ക്ക് ശമ്പളം നല്‍കാന്‍ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്ന തെന്ന് മന്ത്രി പറഞ്ഞു.

അതിനിടെ, ഹൈക്കോടതിയുടെ കോടതിയലക്ഷ്യ മുന്നറിയിപ്പിനിടെ, ശമ്പളം നല്‍കാന്‍ സര്‍ക്കാരി ല്‍ നിന്ന് കെഎസ്ആര്‍ടിസി 103 കോടി രൂപ തേടി. പത്തിന് മുന്‍പ് ശമ്പ ളം നല്‍കണമെന്ന ഉത്തരവ് പാലിക്കാത്ത പശ്ചാത്തലത്തിലാണ് സിഎംഡിക്കെതിരെ കോടതിയലക്ഷ്യ നടപടിയെടുക്കുമെന്ന് ഹൈക്കോടതി മുന്നറിയിപ്പ് നല്‍കിയത്. അതേസമയം 41,000 പെന്‍ഷന്‍കാര്‍ക്ക് ജൂലൈ മാസത്തെ പെന്‍ഷന്‍ ഇനിയും വിതരണം ചെയ്തിട്ടില്ല.

50 കോടി ജൂലൈ മാസത്തെ ശമ്പള വിതരണം തുടങ്ങാനും 50 കോടി നിലവിലെ ഓവര്‍ ഡ്രാഫ്റ്റ് അ ടച്ചുതീര്‍ക്കാനും മൂന്നു കോടി ഓവര്‍ ഡ്രാഫ്റ്റുകളുടെ പലിശ കൊടു ക്കാനും ആവശ്യമാണ്. ഇത് അ നുവദിക്കണമെന്ന് ആവശ്യപ്പെട്ടാണ് കെഎസ്ആര്‍ടിസി ധനവകുപ്പിനെ സമീപിച്ചത്. ഡീസല്‍ വിത രണക്കാര്‍ക്കുള്ള കുടിശിക തീര്‍ക്കാന്‍ കഴിഞ്ഞാഴ്ച ധനവകുപ്പ് അനുവദിച്ച 20 കോടി ഇന്ന് അക്കൗ ണ്ടിലെത്തുകയേയുള്ളു.

The Gulf Indians

Recent Posts

മലയാള ഭാഷാ–വിദ്യാഭ്യാസ രംഗത്തെ സമഗ്ര സംഭാവനകൾക്ക് ബിനു കെ. സാമിന് ആർ.എം.എ കേരളീയം പുരസ്‌കാരം

മസ്കത്ത്: സാമൂഹിക, സാംസ്‌കാരിക, വിദ്യാഭ്യാസ, ജീവകാരുണ്യ മേഖലകളിൽ ശ്രദ്ധേയമായ സംഭാവനകൾ നൽകുന്ന വ്യക്തിത്വങ്ങളെ ആദരിക്കുന്നതിനായി റൂവി മലയാളി അസോസിയേഷൻ (RMA)…

1 month ago

കേരള ബജറ്റ്

പി.കെ സജിത് കുമാര്‍  : കേരളത്തിന്റെ സമ്പത് ഘടനയിൽ തന്നെ ഒരു മാറ്റം കൊണ്ടുവരുന്നതിന്റെ തുടക്കമായി കാണുന്നുണ്ട്. പ്രത്യേകിച്ച് മരിടൈം…

1 month ago

പ്രവാസികളുടെ വോട്ടവകാശം: അതിർത്തികൾക്കപ്പുറം കേൾക്കേണ്ട ശബ്ദങ്ങൾ

ഫൈസൽ ആലുവ ആർ എം എ പ്രസിഡന്റ് ആഗോളവൽക്കരണത്തിന്റെ കാലത്ത് രാജ്യങ്ങളുടെ അതിർത്തികൾ ഭൗമപരമായ രേഖകളായി മാത്രം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോഴും, ജനാധിപത്യാവകാശങ്ങൾ…

4 months ago

റൂവി മലയാളി അസോസിയേഷൻ – 2026–2028 കാലയളവിലേക്കുള്ള പുതിയ ഭാരവാഹികൾ തെരെഞ്ഞെടുത്തു

മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ…

5 months ago

ചരക്കുവാഹന നിയന്ത്രണം : എമിറേറ്റ്സ് റോഡിലെ അപകടങ്ങൾ ഗണ്യമായി കുറഞ്ഞു

ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…

8 months ago

ആഡംബരത്തിന് പുതിയ മാതൃകയാകാൻ റാസൽഖൈമ വിമാനത്താവളം

റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…

8 months ago

This website uses cookies.