ദുബായ് : യു.എ.ഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം മികച്ച സാഹിത്യ സംഭാവനയ്‌ക്കുള്ള സിൽക്ക് റോഡ് ഫോറം പുരസ്കാരം നേടി. ‘ഇൻസ്പിരേഷണൽ ലിറ്റററി ഫിഗർ ഫോർ സിൽക്ക് റോഡ് പോയറ്റ്സ്’ എന്ന വിഭാഗത്തിലൂടെയാണ് ഈ ആഗോള അംഗീകാരം.
മനുഷ്യാനുഭവങ്ങളുടെ ആഴം, ദേശസ്നേഹം, സംസ്കാരസൗന്ദര്യം എന്നിവയെ ഉത്കണ്ഠാഭരിതമായി പ്രതിനിധീകരിക്കുന്ന അദ്ദേഹത്തിന്റെ കൃതികൾ ലോകസാഹിത്യത്തിൽ ശ്രദ്ധേയമായ സ്വാധീനം ചെലുത്തിയതിനാലാണ് ഈ പുരസ്കാരം നല്‍കിയതെന്ന് ഭാരവാഹികൾ വ്യക്തമാക്കി.
‘സായിദ്’ (2018), ‘ഫ്ലാഷസ് ഓഫ് വേർഡ്സ്’ (2014), ‘40 പോയംസ് ഫ്രം ദ് ഡെസർട്’ (2011) എന്നീ കൃതികൾ വഴിയാണ് ഷെയ്ഖ് മുഹമ്മദ് തന്റെ സാഹിത്യ പ്രതിഭ വ്യക്തമാക്കിയത്. കുതിരകളോടുള്ള അദ്ദേഹത്തിന്റെ താൽപര്യം പ്രതിഫലിപ്പിക്കുന്ന ‘ഫോർ ദ ലവ് ഓഫ് ഹോർസസ്’ എന്ന കൃതിയും സാഹിത്യ ലോകത്ത് ശ്രദ്ധ നേടി.
മേയ് 27-ന് ദുബായിലെ മുഹമ്മദ് ബിൻ റാഷിദ് ലൈബ്രറിയിൽ നടക്കുന്ന പ്രത്യേക ചടങ്ങിലാണ് പുരസ്കാരം സമ്മാനിക്കപ്പെടുന്നത്.
സിൽക്ക് റോഡ് രാജ്യാന്തര കാവ്യോത്സവത്തിന്റെ അഞ്ചാം പതിപ്പിന്റെ ഭാഗമായാണ് ഈ പുരസ്‌കാര ദാനം. മേയ് 29 വരെ ദുബായിൽ നടക്കുന്ന ഈ സാഹിത്യോത്സവത്തിൽ 50-ലധികം രാജ്യങ്ങളിൽ നിന്നുള്ള കവി-കലാകാരന്മാർ പങ്കെടുക്കുന്നുണ്ട്. അറബ് ലോകത്തിൽ ഈ ആഘോഷത്തിന് വേദിയാകുന്ന ആദ്യ നഗരമായി ദുബായ് തെരഞ്ഞെടുക്കപ്പെടുന്നത് ചരിത്രപരമാണെന്ന് സംഘാടകർ പറഞ്ഞു.
ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…
റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…
മസ്‌കത്ത് ∙ ഒമാൻ ദേശീയദിനാഘോഷത്താടനുബന്ധിച്ച് മസ്‌കത്ത് ഇന്ത്യൻ എംബസി ഇന്ന് അവധിയായിരിക്കുമെന്ന് അധികൃതർ അറിയിച്ചു. കോൺസുലാർ സേവനങ്ങൾക്ക് 98282270 എന്ന…
മസ്‌കത്ത്: ഒമാൻ ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു. 2026 ജനുവരി 15 മുതൽ മാർച്ച്…
ഷാർജ: വ്യാഴാഴ്ച പുലർച്ചെ യുഎഇയിൽ പെയ്തിറങ്ങിയ കനത്ത മൂടൽമഞ്ഞ് ഷാർജ രാജ്യാന്തര വിമാനത്താവളത്തിലെ സർവീസുകൾ ഗുരുതരമായി ബാധിച്ചു. ദൂരക്കാഴ്ച വളരെ…
മസ്‌കത്ത് ∙ ഒമാനി റിയാലിന്റെ ചിഹ്നം ഔദ്യോഗികമായി പുറത്തിറക്കി സെൻട്രൽ ബാങ്ക് ഓഫ് ഒമാൻ (സിബിഒ). ഒമാനി റിയാലിന് ഏകീകൃത…
This website uses cookies.