ദുബൈ: യാത്രാരേഖ മാനേജ്മെന്റിലെ ദുബൈയുടെ ആധുനിക സംവിധാനങ്ങളും ഡിജിറ്റൽ പരിഷ്കാരങ്ങളും മനസ്സിലാക്കുന്നതിനായി ബഹ്‌റൈൻ ദേശീയത, പാസ്‌പോർട്ട്, റെസിഡൻസ് കാര്യങ്ങളുമായി ബന്ധപ്പെട്ട മന്ത്രാലയത്തിലെ ഉന്നതതല പ്രതിനിധി സംഘം ദുബൈ സന്ദർശിച്ചു.
ദുബൈ ജനറൽ ഡയറക്ടറേറ്റ് ഓഫ് ഐഡന്റിറ്റി ആൻഡ് ഫോറിനേഴ്‌സ് അഫയേഴ്‌സ് (GDRFA) മുഖേന നടന്ന സന്ദർശനം, പാസ്‌പോർട്ട് വിതരണം, പുതുക്കൽ, പ്രിന്റിംഗ് എന്നിവയുമായി ബന്ധപ്പെട്ട ഡിജിറ്റൽ സംവിധാനങ്ങൾ നേരിൽ കാണാനും പഠിക്കാനുമായിരുന്നു.
GDRFA ഡയറക്ടർ ജനറൽ ലഫ്. ജനറൽ മുഹമ്മദ് അഹ്മദ് അൽ മർറി, അസിസ്റ്റന്റ് ഡയറക്ടർ ജനറൽ മേജർ ജനറൽ ഉബൈദ് മുഹൈർ ബിൻ സുരൂർ എന്നിവരും ഉന്നത ഉദ്യോഗസ്ഥരും സംഘത്തെ സ്വീകരിച്ചു.
ബഹ്‌റൈൻ പാസ്‌പോർട്ട് ഡയറക്ടറേറ്റ് ഡയറക്ടർ മേജർ ശൈഖ് സൽമാൻ ബിൻ അഹ്മദ് അൽ ഖലീഫയുടെ നേതൃത്വത്തിലുള്ള സംഘം വിവിധ വിഭാഗങ്ങൾ സന്ദർശിച്ചു. ദുബൈ അന്താരാഷ്ട്ര വിമാനത്താവളത്തിലെ ടേർമിനൽ 3-ൽ പ്രവർത്തിക്കുന്ന എയർപോർട്ട് സർവീസ് ഓഫീസ് ഉൾപ്പെടെ, യാത്രാരേഖ അച്ചടിക്കുള്ള ഓഫിസുകൾ, നാഷണാലിറ്റി സെക്ടർ എന്നിവ സന്ദർശനത്തിൽ ഉൾപ്പെട്ടു.
“ഉയർന്നതോതിലുള്ള സേവന നിലവാരവും സാങ്കേതിക മുന്നേറ്റങ്ങളും പങ്കുവെക്കുന്നതിലൂടെ ഗൾഫ് മേഖലയിൽ സഹകരണം കൂടുതൽ ശക്തമാകുകയാണ് ലക്ഷ്യം,” എന്ന് ലഫ്. ജനറൽ അൽ മർറി വ്യക്തമാക്കി.
സർക്കാർ സംവിധാനങ്ങൾ തമ്മിലുള്ള ബന്ധം ശക്തിപ്പെടുത്താനും മികച്ച പ്രവർത്തന രീതികൾ പങ്കുവെക്കുന്നതിനുമുള്ള ശ്രമങ്ങളുടെ ഭാഗമായാണ് സന്ദർശനം, ഇരു രാജ്യങ്ങളുടെയും ഉദ്യോഗസ്ഥർ അഭിപ്രായപ്പെട്ടു.
മസ്കത്ത്: സാമൂഹിക, സാംസ്‌കാരിക, വിദ്യാഭ്യാസ, ജീവകാരുണ്യ മേഖലകളിൽ ശ്രദ്ധേയമായ സംഭാവനകൾ നൽകുന്ന വ്യക്തിത്വങ്ങളെ ആദരിക്കുന്നതിനായി റൂവി മലയാളി അസോസിയേഷൻ (RMA)…
പി.കെ സജിത് കുമാര്‍ : കേരളത്തിന്റെ സമ്പത് ഘടനയിൽ തന്നെ ഒരു മാറ്റം കൊണ്ടുവരുന്നതിന്റെ തുടക്കമായി കാണുന്നുണ്ട്. പ്രത്യേകിച്ച് മരിടൈം…
ഫൈസൽ ആലുവ ആർ എം എ പ്രസിഡന്റ് ആഗോളവൽക്കരണത്തിന്റെ കാലത്ത് രാജ്യങ്ങളുടെ അതിർത്തികൾ ഭൗമപരമായ രേഖകളായി മാത്രം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോഴും, ജനാധിപത്യാവകാശങ്ങൾ…
മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ…
ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…
റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…
This website uses cookies.