ദോഹ : ലോകത്തെ മാനസിക സമ്മർദ്ദം കുറഞ്ഞ രാജ്യങ്ങളിൽ മിഡിൽ ഈസ്റ്റ്, നോർത്ത് ആഫ്രിക്ക (മെന) മേഖലയിൽ ഖത്തർ ഒന്നാം സ്ഥാനത്ത്. ഏഷ്യയിലെ ഏറ്റവും കുറഞ്ഞ സമ്മർദ്ദമുള്ള മൂന്നാമത്തെ രാജ്യമായും ആഗോളതലത്തിൽ 11-ാം രാജ്യമായും ഖത്തർ തിരഞ്ഞെടുക്കപ്പെട്ടു.സിഇഒ വേൾഡ് മാഗസിൻ പ്രസിദ്ധീകരിച്ച റിപ്പോർട്ട് പ്രകാരമാണ് ഖത്തർ ഈ നേട്ടം കൈവരിച്ചത്. സിഇഒ വേൾഡ് മാഗസിന്റെ 2025ലെ ഗ്ലോബൽ ഇമോഷൻസ് റിപ്പോർട്ടിൽ, 197 രാജ്യങ്ങളിലെ സ്ട്രെസ് ലെവലുകളാണ് പഠന വിധേയമാക്കിയത്. ഖത്തർ, മൊത്തം 84.3 സ്‌കോറോടെയാണ് ഈ സ്ഥാനങ്ങൾ നേടിയത്. ജിസിസി തലത്തിൽ യുഎഇ (ആഗോളതലത്തിൽ 25-ാം സ്ഥാനം) ഖത്തറിന് പിന്നാലെ രണ്ടാം സ്ഥാനത്തും സൗദി അറേബ്യ (38-ാം റാങ്ക്) മൂന്നാം സ്ഥാനത്തും എത്തി. കുവൈത്ത് (40-ാം സ്ഥാനം), ബഹ്‌റൈൻ (ആഗോളതലത്തിൽ 43-ാം സ്ഥാനം) എന്നിവയാണ് ഈ മേഖലയിലെ ആദ്യ അഞ്ച് സ്ഥാനക്കാർ.സാമ്പത്തികവും മാനസികവുമായ ക്ഷേമത്തിന്റെ കാര്യത്തിൽ ഏതൊക്കെ രാജ്യങ്ങളാണ് മികച്ച പ്രകടനം കാഴ്ചവയ്ക്കുന്നതെന്നും ഏതൊക്കെ രാജ്യങ്ങളാണ് മെച്ചപ്പെടുത്തേണ്ടതെന്നും റിപ്പോർട്ട് വ്യക്തമാക്കുന്നു. ജോലി സംബന്ധമായ സമ്മർദ്ദം, സാമ്പത്തിക സമ്മർദ്ദം, സാമൂഹികവും കുടുംബവും, അതുപോലെ ആരോഗ്യവും സുരക്ഷാ സമ്മർദ്ദവും എന്നീ നാല് പ്രധാന വിഷയങ്ങളെ അടിസ്ഥാനമാക്കിയാണ് സർവേ നടത്തിയത്. റിപ്പോർട്ട് അനുസരിച്ച്, ജോലിയുമായി ബന്ധപ്പെട്ട സമ്മർദ്ദത്തിൽ 94.23, പണവുമായി ബന്ധപ്പെട്ട സമ്മർദ്ദത്തിൽ 93.46, സാമൂഹികവും കുടുംബപരവുമായ സമ്മർദ്ദങ്ങളിൽ 80.08, ആരോഗ്യവും സുരക്ഷാ സമ്മർദ്ദവും 69.44 എന്നിങ്ങനെയാണ് ഖത്തർ സ്കോർ ചെയ്തത്.
2024 ഡിസംബർ 2നും 2025 ജനുവരി 12നും ഇടയിൽ നടന്ന സർവേകൾ, മൊണാക്കോയെയാണ് ലോകത്തിലെ ഏറ്റവും കുറഞ്ഞ സമ്മർദ്ദമുള്ള രാജ്യമായി സർവേയിൽ കണ്ടെത്തിയത്. മൊത്തം സ്‌കോർ 87.33. സിംഗപ്പൂർ ആഗോളതലത്തിൽ 85.28 സ്‌കോറുമായി 7-ാം സ്ഥാനത്താണ്. ബുറുണ്ടിയെ ലോകത്തിലെ ഏറ്റവും സമ്മർദ്ദമുള്ള രാജ്യമായി സർവേ കണക്കാക്കുന്നു . തൊട്ടുപിന്നാലെ ദക്ഷിണ സുഡാൻ, അഫ്ഗാനിസ്ഥാൻ, സിറിയ, മലാവി തുടങ്ങിയ രാജ്യങ്ങളാണുള്ളത്.
മസ്കത്ത്: സാമൂഹിക, സാംസ്‌കാരിക, വിദ്യാഭ്യാസ, ജീവകാരുണ്യ മേഖലകളിൽ ശ്രദ്ധേയമായ സംഭാവനകൾ നൽകുന്ന വ്യക്തിത്വങ്ങളെ ആദരിക്കുന്നതിനായി റൂവി മലയാളി അസോസിയേഷൻ (RMA)…
പി.കെ സജിത് കുമാര്‍ : കേരളത്തിന്റെ സമ്പത് ഘടനയിൽ തന്നെ ഒരു മാറ്റം കൊണ്ടുവരുന്നതിന്റെ തുടക്കമായി കാണുന്നുണ്ട്. പ്രത്യേകിച്ച് മരിടൈം…
ഫൈസൽ ആലുവ ആർ എം എ പ്രസിഡന്റ് ആഗോളവൽക്കരണത്തിന്റെ കാലത്ത് രാജ്യങ്ങളുടെ അതിർത്തികൾ ഭൗമപരമായ രേഖകളായി മാത്രം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോഴും, ജനാധിപത്യാവകാശങ്ങൾ…
മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ…
ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…
റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…
This website uses cookies.