കുവൈത്ത് സിറ്റി : കുവൈത്തിൽ സർക്കാർ സേവനങ്ങളുടെ ഫീസ് നിരക്ക് ഉയർത്താൻ അനുമതി നൽകികൊണ്ടുള്ള അമീരി ഉത്തരവിറങ്ങി. കഴിഞ്ഞ 3 പതിറ്റാണ്ട് കാലമായി മാറ്റമില്ലാതെ തുടരുന്ന ഫീസ് നിരക്ക് ആണ് ഉയർത്താൻ തീരുമാനിച്ചത്. അതേസമയം മന്ത്രിസഭയുടെഅനുമതിയോടു കൂടി മാത്രമേ മന്ത്രാലയങ്ങൾ ഫീസ് വർധിപ്പിക്കാൻ പാടുള്ളുവെന്നും ഉത്തരവിൽ നിഷ്കർഷിക്കുന്നു.
വൈദ്യുതി, വെള്ളം, കമ്യൂണിക്കേഷൻ, ആരോഗ്യം എന്നിവ ഉൾപ്പെടെയുള്ള സർക്കാർ സേവനങ്ങളിൽ ആണ് നിരക്ക് വർധന. അതാത് മന്ത്രാലയങ്ങളിലെ കോംപീറ്റന്റ് അതോറിറ്റിയാണ് ഫീസ് നിശ്ചയിക്കുന്നത്. എന്നാൽ നിലവിലെ നിരക്കിൽ നിന്ന് എത്ര ശതമാനമാണ് ഉയർത്തുകയെന്നോ എന്നു മുതലാണ് പ്രാബല്യത്തിൽ വരുന്നതെന്നോ അധികൃതർ പ്രഖ്യാപിച്ചിട്ടില്ല.
നിലവിലെ ഫീസ് നിരക്ക് പുന:പരിശോധിച്ച് നിരക്ക് ഉയർത്താനുള്ള അനുമതിയാണ് നൽകിയിരിക്കുന്നത്. നിയമനിർമാതാക്കളുടെ മുൻകൂർ അനുമതിയില്ലാതെ പൊതുസേവനങ്ങൾക്കുള്ള നിരക്ക് ഉയർത്തുന്നതിന് വിലക്കേർപ്പെടുത്തികൊണ്ട് ദേശീയ അംസംബ്ലി 1995 ൽ പാസാക്കിയ നിയമമാണ് പുതിയ ഉത്തരവ് വന്നതോടെ റദ്ദാക്കിയത്. 4 വർഷം മുൻപ് ദേശീയ അംസംബ്ലിയും അമീർ പിരിച്ചുവിട്ടിരുന്നു.സാമ്പത്തിക, സാമൂഹിക മാറ്റങ്ങൾ, സാമ്പത്തിക സ്രോതസ്സുകൾ കൈകാര്യം ചെയ്യുന്നതിലെ ഫ്ളെക്സിബിലിറ്റിയുടെ അനിവാര്യത, പൊതുസേവനങ്ങളിൽ സുസ്ഥിരത ഉറപ്പാക്കുക എന്നീ ലക്ഷ്യങ്ങളോടെയാണ് 1995 ലെ നിയമം ഇല്ലാതാക്കി പുതിയ ഉത്തരവ് നടപ്പാക്കുന്നതെന്നും ഉത്തരവിൽ പറയുന്നുണ്ട്. അതേസമയം മന്ത്രിസഭയുടെ മുൻകൂർ അനുമതിയില്ലാതെ സേവനങ്ങളുടെ ഫീസ് ഉയർത്താൻ പാടില്ലെന്നും ഉത്തരവിൽ നിഷ്കർഷിച്ചിട്ടുണ്ട്.
മസ്കത്ത്: സാമൂഹിക, സാംസ്‌കാരിക, വിദ്യാഭ്യാസ, ജീവകാരുണ്യ മേഖലകളിൽ ശ്രദ്ധേയമായ സംഭാവനകൾ നൽകുന്ന വ്യക്തിത്വങ്ങളെ ആദരിക്കുന്നതിനായി റൂവി മലയാളി അസോസിയേഷൻ (RMA)…
പി.കെ സജിത് കുമാര്‍ : കേരളത്തിന്റെ സമ്പത് ഘടനയിൽ തന്നെ ഒരു മാറ്റം കൊണ്ടുവരുന്നതിന്റെ തുടക്കമായി കാണുന്നുണ്ട്. പ്രത്യേകിച്ച് മരിടൈം…
ഫൈസൽ ആലുവ ആർ എം എ പ്രസിഡന്റ് ആഗോളവൽക്കരണത്തിന്റെ കാലത്ത് രാജ്യങ്ങളുടെ അതിർത്തികൾ ഭൗമപരമായ രേഖകളായി മാത്രം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോഴും, ജനാധിപത്യാവകാശങ്ങൾ…
മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ…
ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…
റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…
This website uses cookies.