മസ്‌കത്ത് : ലോകത്തിലെ ഏറ്റവും മനോഹര കപ്പല്‍ എന്നു വിശേഷിപ്പിക്കുന്ന ഇറ്റലിയുടെ അമേരിഗോ വെസ്പൂച്ചി ജനുവരിയിൽ മസ്ക്കത്ത് സന്ദർശിക്കും. രണ്ട് വര്‍ഷത്തെ ലോക പര്യടനത്തിന്റെ ഭാഗമായാണ് ഇറ്റാലിയന്‍ നാവികസേനയുടെ ചരിത്ര കപ്പലും പരിശീലന കപ്പലുമായ അമേരിഗോ വെസ്പൂച്ചി മസ്‌കത്തില്‍ നങ്കൂരമിടുന്നത്. 2025 ജനുവരി എട്ട് മുതല്‍ 12 വരെ സുല്‍ത്താന്‍ ഖാബൂസ് തുറമുഖത്ത് കപ്പല്‍ പൊതുജനങ്ങള്‍ക്ക് സന്ദര്‍ശിക്കാനാകും.
ഏകദേശം രണ്ട് വര്‍ഷം നീണ്ടുനില്‍ക്കുന്ന ലോക പര്യടനത്തിനായി 2023 ജൂലൈ ഒന്നിനാണ് ജെനോവ തുറമുഖത്ത് നിന്ന് കപ്പല്‍ പുറപ്പെട്ടത്. ലോക ടൂറിസം പര്യടനത്തിന്റെ 32ാം ഘട്ടത്തിലാണ് കപ്പല്‍ ജനുവരി എട്ടിന് മസ്‌കത്തില്‍ എത്തുകയെന്ന് ഒമാനിലെ ഇറ്റാലിയന്‍ അംബാസഡര്‍ പിയര്‍ലൂയിഗി ഡി എലിയ അറിയിച്ചു. ഒമാനി നഗരത്തിലേക്കുള്ള കപ്പലിന്റെ ആദ്യ സന്ദര്‍ശനമാണിത്.
അടുത്ത മാസം എട്ടിന് രാവിലെ 9 മണിക്ക് സുല്‍ത്താന്‍ ഖാബൂസ് തുറമുഖത്തിന്റെ 34ാം നമ്പര്‍ ബെര്‍ത്തില്‍ നങ്കൂരമിടുന്ന അമേരിഗോ വെസ്പൂച്ചിയെ അംബാസഡര്‍ പിയര്‍ലൂയിഗി ഡി എലിയ, ഇറ്റാലിയന്‍ നാവികസേനാ മേധാവി അഡ്മിറല്‍ എന്റിക്കോ ക്രെഡെന്‍ഡിനോ, തദ്ദേശ സ്വയംഭരണ, സൈനിക ഉദ്യോഗസ്ഥര്‍ എന്നിവര്‍ ചേർന്ന് സ്വീകരിക്കും. 93 വര്‍ഷത്തെ ചരിത്രത്തില്‍ ഇതാദ്യമായാണ് ഇറ്റാലിയന്‍ കപ്പല്‍ ഒമാന്‍ സന്ദര്‍ശിക്കുന്നത്. അമേരിഗോ വെസ്പൂച്ചി സന്ദര്‍ശിക്കാന്‍, ഔദ്യോഗിക വെബ്‌സൈറ്റില്‍ മുന്‍കൂട്ടി ബുക്ക് ചെയ്യണം. റജിസ്റ്റര്‍ ചെയ്യുന്ന സന്ദര്‍ശകര്‍ക്ക് വില്ലാജിയോ ഇറ്റാലിയയില്‍ സൗജന്യമായി പ്രവേശിക്കാനും കഴിയും.
ഫൈസൽ ആലുവ ആർ എം എ പ്രസിഡന്റ് ആഗോളവൽക്കരണത്തിന്റെ കാലത്ത് രാജ്യങ്ങളുടെ അതിർത്തികൾ ഭൗമപരമായ രേഖകളായി മാത്രം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോഴും, ജനാധിപത്യാവകാശങ്ങൾ…
മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ…
ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…
റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…
മസ്‌കത്ത് ∙ ഒമാൻ ദേശീയദിനാഘോഷത്താടനുബന്ധിച്ച് മസ്‌കത്ത് ഇന്ത്യൻ എംബസി ഇന്ന് അവധിയായിരിക്കുമെന്ന് അധികൃതർ അറിയിച്ചു. കോൺസുലാർ സേവനങ്ങൾക്ക് 98282270 എന്ന…
മസ്‌കത്ത്: ഒമാൻ ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു. 2026 ജനുവരി 15 മുതൽ മാർച്ച്…
This website uses cookies.