മസ്‌കത്ത് : ലോകത്തിലെ ഏറ്റവും മനോഹര കപ്പല്‍ എന്നു വിശേഷിപ്പിക്കുന്ന ഇറ്റലിയുടെ അമേരിഗോ വെസ്പൂച്ചി ജനുവരി 8നു മസ്ക്കത്ത് സന്ദർശിക്കും. രണ്ട് വര്‍ഷത്തെ ലോക പര്യടനത്തിന്റെ ഭാഗമായാണ് ഇറ്റാലിയന്‍ നാവികസേനയുടെ ചരിത്ര കപ്പലും പരിശീലന കപ്പലുമായ അമേരിഗോ വെസ്പൂച്ചി മസ്‌കത്തില്‍ നങ്കൂരമിടുന്നത്. 2025 ജനുവരി എട്ട് മുതല്‍ 12 വരെ സുല്‍ത്താന്‍ ഖാബൂസ് തുറമുഖത്ത് കപ്പല്‍ പൊതുജനങ്ങള്‍ക്ക് സന്ദര്‍ശിക്കാനാകും.
ഏകദേശം രണ്ട് വര്‍ഷം നീണ്ടുനില്‍ക്കുന്ന ലോക പര്യടനത്തിനായി 2023 ജൂലൈ ഒന്നിനാണ് ജെനോവ തുറമുഖത്ത് നിന്ന് കപ്പല്‍ പുറപ്പെട്ടത്. ലോക ടൂറിസം പര്യടനത്തിന്റെ 32ാം ഘട്ടത്തിലാണ് കപ്പല്‍ ജനുവരി എട്ടിന് മസ്‌കത്തില്‍ എത്തുകയെന്ന് ഒമാനിലെ ഇറ്റാലിയന്‍ അംബാസഡര്‍ പിയര്‍ലൂയിഗി ഡി എലിയ അറിയിച്ചു. ഒമാനി നഗരത്തിലേക്കുള്ള കപ്പലിന്റെ ആദ്യ സന്ദര്‍ശനമാണിത്.
ജനുവരി എട്ടിന് രാവിലെ 9 മണിക്ക് സുല്‍ത്താന്‍ ഖാബൂസ് തുറമുഖത്തിന്റെ 34ാം നമ്പര്‍ ബെര്‍ത്തില്‍ നങ്കൂരമിടുന്ന അമേരിഗോ വെസ്പൂച്ചിയെ അംബാസഡര്‍ പിയര്‍ലൂയിഗി ഡി എലിയ, ഇറ്റാലിയന്‍ നാവികസേനാ മേധാവി അഡ്മിറല്‍ എന്റിക്കോ ക്രെഡെന്‍ഡിനോ, തദ്ദേശ സ്വയംഭരണ, സൈനിക ഉദ്യോഗസ്ഥര്‍ എന്നിവര്‍ ചേർന്ന് സ്വീകരിക്കും.
93 വര്‍ഷത്തെ ചരിത്രത്തില്‍ ഇതാദ്യമായാണ് ഇറ്റാലിയന്‍ കപ്പല്‍ ഒമാന്‍ സന്ദര്‍ശിക്കുന്നത്. അമേരിഗോ വെസ്പൂച്ചി സന്ദര്‍ശിക്കാന്‍, ഔദ്യോഗിക വെബ്‌സൈറ്റില്‍ മുന്‍കൂട്ടി ബുക്ക് ചെയ്യണം. റജിസ്റ്റര്‍ ചെയ്യുന്ന സന്ദര്‍ശകര്‍ക്ക് വില്ലാജിയോ ഇറ്റാലിയയില്‍ സൗജന്യമായി പ്രവേശിക്കാനും കഴിയും.
മസ്‌കറ്റ്: We Help Blood Donor’s Oman ന്റെ നേതൃത്വത്തിൽ, ബ്ലഡ് ഡോണേഴ്സ് കേരളയുടെ സ്ഥാപകനും പ്രസിഡന്റുമായിരുന്ന വിനോദ് ഭാസ്കറിന്റെ…
മസ്‌ക്കറ്റ്: ഒമാനിലെ റൂവി മലയാളി അസോസിയേഷന്റെ ഭാഗമായി പ്രവർത്തിക്കുന്ന വനിതാ വിങിന്റെ നേതൃത്വത്തിൽ അനന്തപുരി ഹോട്ടലിൽ പ്രത്യേക യോഗം നടത്തി.…
മസ്ക്കത്ത്: ഇന്ത്യയുടെ 78-ാമത് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് റൂവി മലയാളി അസോസിയേഷനും ദാർസൈറ്റ് ലൈഫ് ലൈൻ ഹോസ്പിറ്റലും സംയുക്തമായി ആരോഗ്യ അവബോധ…
തൃപ്പൂണിത്തുറ: പാറക്കടത്തു കോയിക്കൽ ട്രസ്റ്റ് നടത്തുന്ന 12ാമത് "തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ" പ്രഖ്യാപിച്ചു. വായ്‌പ്പാട്ട് വിഭാഗത്തിൽ പ്രൊഫ. തുളസി…
ദുബൈ ∙ ദ്രവീകൃത പ്രകൃതി വാതകം (എൽ.എൻ.ജി) ഇന്ത്യയിലേക്ക് എത്തിക്കുന്നതിനായി യു.എ.ഇയിലെ അബൂദബിയിലെ ഓയിൽ കമ്പനിയായ അഡ്നോക് ഗ്യാസ്യും ഇന്ത്യയിലെ…
മനാമ : ശൂര കൗൺസിൽ ചെയർമാൻ അലി ബിൻ സാലിഹ് അൽ സാലിഹ്, സ്ഥാനം ഒഴിയുന്ന അമേരിക്കൻ അംബാസഡർ സ്റ്റീവൻ…
This website uses cookies.