Breaking News

ലോകത്തിലെ ഉയരമേറിയ വാട്ടർ സ്ലൈഡിനുള്ള ഗിന്നസ് റെക്കോർഡ് ദോഹയുടെ റിഗ് 1938 ടവറിന്

ദോഹ : ലോകത്തിലെ ഏറ്റവും ഉയരമേറിയ വാട്ടർ സ്ലൈഡ് ടവറിനുള്ള ഗിന്നസ് ലോക റെക്കോർഡ് ദോഹയുടെ ‘റിഗ് 1938’ ടവർ സ്വന്തമാക്കി, 76.309 മീറ്റർ ഉയരമാണ് ടവറിനുള്ളത്. 12 വാട്ടർ സ്ലൈഡുകളുള്ള ലോകത്തിലെ ആദ്യ ടവർ എന്ന റെക്കോർഡും റിഗ് 1938 നാണ്. മനുഷ്യനിർമിത ദ്വീപായ ഖത്വെയ്ഫാൻ ഐലൻഡ് നോർത്തിലെ മെർയൽ നഗരത്തിന്റെ ഹൃദയഭാഗത്താണ് ടവർ സ്ഥിതി ചെയ്യുന്നത്. 2,81,000 ചതുരശ്ര മീറ്റർ ഏരിയയിലാണ് ടവർ നിർമിച്ചിരിക്കുന്നത്.  മേഖലയിലെ തന്നെ ഏറ്റവും വലിയ വാട്ടർ പാർക്കുകളിലൊന്നാണിത്. 36 പുത്തൻ വാട്ടർ ഗെയിമുകളാണ് ഇവിടെയുള്ളത്. 
ടൂറിസം–വിനോദ കാഴ്ചകൾക്ക് പുറമെ ഖത്തറിന്റെ സമ്പന്നമായ എണ്ണ, വാതക ചരിത്രത്തിൽ നിന്നുള്ള പ്രചോദനം ഉൾക്കൊണ്ട് നിർമിച്ച വാസ്തുശൈലിയുടെ അതുല്യ നിർമിതി കൂടിയാണിത്. സന്ദർശകർക്ക് മികച്ച അനുഭവം നൽകാൻ കുട്ടികൾ മുതൽ മുതിർന്നവർ വരെയുള്ള എല്ലാ പ്രായക്കാർക്കും അനുയോജ്യമായ തരത്തിൽ ഉയർന്ന സുരക്ഷാ ചട്ടങ്ങൾ പാലിച്ചുകൊണ്ടാണ് ടവർ നിർമിച്ചിരിക്കുന്നത്. 
13 ലക്ഷം ചതുരശ്രമീറ്ററിൽ വ്യാപിച്ചു കിടക്കുന്ന സമഗ്ര ടൂറിസം പദ്ധതിയാണ് ടവർ സ്ഥിതി ചെയ്യുന്ന ഖെത്വെയ്ഫാൻ ഐലൻഡ്. ആഡംബര വിനോദ ഇടം എന്നതിനപ്പുറം റസിഡൻഷ്യൽ, എജ്യൂക്കേഷനൽ, ആരോഗ്യ പദ്ധതികളും ഇവിടെയുണ്ട്. 

The Gulf Indians

Recent Posts

മലയാള ഭാഷാ–വിദ്യാഭ്യാസ രംഗത്തെ സമഗ്ര സംഭാവനകൾക്ക് ബിനു കെ. സാമിന് ആർ.എം.എ കേരളീയം പുരസ്‌കാരം

മസ്കത്ത്: സാമൂഹിക, സാംസ്‌കാരിക, വിദ്യാഭ്യാസ, ജീവകാരുണ്യ മേഖലകളിൽ ശ്രദ്ധേയമായ സംഭാവനകൾ നൽകുന്ന വ്യക്തിത്വങ്ങളെ ആദരിക്കുന്നതിനായി റൂവി മലയാളി അസോസിയേഷൻ (RMA)…

4 weeks ago

കേരള ബജറ്റ്

പി.കെ സജിത് കുമാര്‍  : കേരളത്തിന്റെ സമ്പത് ഘടനയിൽ തന്നെ ഒരു മാറ്റം കൊണ്ടുവരുന്നതിന്റെ തുടക്കമായി കാണുന്നുണ്ട്. പ്രത്യേകിച്ച് മരിടൈം…

1 month ago

പ്രവാസികളുടെ വോട്ടവകാശം: അതിർത്തികൾക്കപ്പുറം കേൾക്കേണ്ട ശബ്ദങ്ങൾ

ഫൈസൽ ആലുവ ആർ എം എ പ്രസിഡന്റ് ആഗോളവൽക്കരണത്തിന്റെ കാലത്ത് രാജ്യങ്ങളുടെ അതിർത്തികൾ ഭൗമപരമായ രേഖകളായി മാത്രം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോഴും, ജനാധിപത്യാവകാശങ്ങൾ…

4 months ago

റൂവി മലയാളി അസോസിയേഷൻ – 2026–2028 കാലയളവിലേക്കുള്ള പുതിയ ഭാരവാഹികൾ തെരെഞ്ഞെടുത്തു

മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ…

4 months ago

ചരക്കുവാഹന നിയന്ത്രണം : എമിറേറ്റ്സ് റോഡിലെ അപകടങ്ങൾ ഗണ്യമായി കുറഞ്ഞു

ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…

8 months ago

ആഡംബരത്തിന് പുതിയ മാതൃകയാകാൻ റാസൽഖൈമ വിമാനത്താവളം

റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…

8 months ago

This website uses cookies.